Join Whatsapp Group. Join now!

അജ്മീര്‍ ആണ്ട് നേര്‍ച്ച ശനിയാഴ്ച തുടങ്ങും

കേരള മുസ്ലിം ജാമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് എര്‍മാളം യൂണിറ്റ് കമ്മിറ്റികള്‍ സംയുക്തമായി നടത്തുന്ന അജ്മീര്‍ ആണ്ട് നേര്‍ച്ച Kerala, News, Ajmeer Aandu Nercha on Saturday
കാസര്‍കോട്: (my.kasargodvartha.com 27.02.2020) കേരള മുസ്ലിം ജാമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് എര്‍മാളം യൂണിറ്റ് കമ്മിറ്റികള്‍ സംയുക്തമായി നടത്തുന്ന അജ്മീര്‍ ആണ്ട് നേര്‍ച്ച ശനിയാഴ്ച തുടങ്ങുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ശനിയാഴ്ച വൈകിട്ട് ഏഴു മണിക്ക് കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി അധ്യക്ഷത വഹിക്കും. യു പി എസ് തങ്ങള്‍ പ്രാര്‍ത്ഥന നടത്തും.

മുഹമ്മദ് റഫീഖ് സഅദി ദേലംപാടി മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഇബ്രാഹിം സഖാഫി താത്തൂര്‍, ഡോ. ഫാറൂഖ് നഈമി അല്‍ ബുഖാരി കൊല്ലം, നൗഫല്‍ സഖാഫി കളസ തുടങ്ങിയവര്‍ പ്രഭാഷണം നടത്തും. മാര്‍ച്ച് നാലിന് ഉച്ചയ്ക്ക് രണ്ടിന് അജ്മീര്‍ മൗലീദും തുടര്‍ന്ന് ആയിരങ്ങള്‍ക്ക് അന്നദാനവും നടക്കും.

ഉറൂസിന്റെ ഭാഗമായി മഖാം സിയാറത്ത്, പതാക ഉയര്‍ത്തല്‍, ഉദ്ഘടന സംഗമം, പ്രഭാഷണ പരമ്പര, മഹ്‌ളറത്തുല്‍ ബദ് രിയ, മിഹ്‌റാജ് പ്രഭാഷണം, കര്‍ഷക സംഗമം, ദിക്‌റ് ദുആ മജ്ലിസ്, ലങ്കര്‍ വിതരണം, സമാപന സമ്മേളനം, അജ്മീര്‍ മൗലീദ്, അന്നദാനം തുടങ്ങിയ പരിപാടികള്‍ നടക്കും.

വാര്‍ത്താ സമ്മേളനത്തില്‍ ഇ എം അബ്ദുല്‍ ഖാദര്‍ ഹാജി, കെ എ അഹ് മദ് കൊല്ലമ്പാടി, എ കെ അബൂബക്കര്‍, ഹമീദ് കടുമന, യു കെ എര്‍മാളം എന്നിവര്‍ സംബന്ധിച്ചു.



Keywords: Kerala, News, Ajmeer Aandu Nercha on Saturday

Post a Comment