Join Whatsapp Group. Join now!

ജില്ലാ എ ഡിവിഷന്‍ ക്രിക്കറ്റ് മത്സരം: യുണൈറ്റഡ് പരവനടുക്കത്തിന് വിജയം

കെ സി എ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ എ ഡിവിഷന്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ആദ്യ മത്സരത്തില്‍ യുണൈറ്റഡ് Kerala, News, Sports, A Division cricket; United Paravanadukkam won
കാസര്‍കോട്: (my.kasargodvartha.com 17.02.2020) കെ സി എ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ എ ഡിവിഷന്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ആദ്യ മത്സരത്തില്‍ യുണൈറ്റഡ് പരവനടുക്കത്തിന് വിജയം. തെരുവത്ത് സ്‌പോര്‍ട്ടിംഗിനെ 48 റണ്‍സിന് പരാജയപ്പെടുത്തി. ടോസ് നേടിയ തെരുവത്ത് ക്യാപ്റ്റന്‍ അമീന്‍ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. നിശ്ചിത 40 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ യുണൈറ്റഡ് 180 റണ്‍സ് നേടി. തെരുവത്തിനു വേണ്ടി അണ്ടര്‍ 16 സംസ്ഥാന താരം ഫര്‍ദാന്‍ ഹാട്രിക്കടക്കം നാല് വിക്കറ്റുകള്‍ വീഴ്ത്തി. യുണൈറ്റഡിനു വേണ്ടി മുബീന്‍ 69 പന്തില്‍ 63 റണ്‍സെടുത്തു. റഖീബ് പുറത്താകാതെ 28 റണ്‍സും, ഹക്കീം പുറത്താകാതെ 19 റണ്‍സും ശിഹാബ് 18 റണ്‍സും നേടി.



മറുപടി ബാറ്റിംഗിനിറങ്ങിയ തെരുവത്തിന് തുടക്കത്തില്‍ തന്നെ രണ്ടു വിക്കറ്റുകള്‍ നഷ്ടമായി. 31 റണ്‍സ് നേടിയ സമീറിന് മാത്രമാണ് തെരുവത്തിന്റെ നിരയില്‍ അല്‍പമെങ്കിലും പിടിച്ചു നില്‍ക്കാനായത്. യുണൈറ്റഡിന് വേണ്ടി ഫിറോസ് അഞ്ചു വിക്കറ്റും ശിഹാബ് മൂന്ന് വിക്കറ്റും നേടി. ഹക്കീം, അയ്യൂബ് എന്നിവര്‍ ഓരോ വിക്കറ്റ് നേടി. 44 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റ് നേടിയ ഫിറോസ് മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു.

Keywords: Kerala, News, Sports, A Division cricket; United Paravanadukkam won

Post a Comment