Join Whatsapp Group. Join now!

വെള്ളച്ചാല്‍ എം ആര്‍ എസ് സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് ത്രിദിന പഠന ക്യാമ്പിന് പരേഡോടെ സമാപനം

കലാകായിക മികവും വ്യക്തിത്വ വികസനവും ലക്ഷ്യം വെച്ച് മൂന്ന് ദിവസം വെള്ളച്ചാല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നടന്ന സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് പഠന ക്യാമ്പിന് പരേഡോടെ Kerala, News, Vellachal MRS Students Police cadet camp end
തൃക്കരിപ്പൂര്‍: (www.kasaragodvartha.com 29.01.2020) കലാകായിക മികവും വ്യക്തിത്വ വികസനവും ലക്ഷ്യം വെച്ച് മൂന്ന് ദിവസം വെള്ളച്ചാല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നടന്ന സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് പഠന ക്യാമ്പിന് പരേഡോടെ സമാപനം. ചീമേനി പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ടി ദാമോധരന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ചീമേനി പോലീസ് സ്റ്റേഷന്‍ പരിധിയിലെ പ്രധാന സ്റ്റുഡന്റ്‌സ് പോലീസ് കോഡറ്റുകളിലൊന്നാണ് വെള്ളച്ചാല്‍ എം ആര്‍ സിലേതെന്ന് അദ്ദേഹം പറഞ്ഞു.


അച്ചടക്കവും ആരോഗ്യവും വര്‍ധിക്കുന്നതൊടൊപ്പം വിദ്യാര്‍ത്ഥികളില്‍ പഠന താല്‍പര്യവും സേവന സന്നദ്ധതയും വളര്‍ത്താന്‍ എസ് പി സി ക്യാമ്പുകള്‍ സഹായകമാണ്. പി ടി എ പ്രസിഡന്റ് കെ ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. എം ആര്‍ എസ് ഹെഡ്മാസ്റ്റര്‍ കെ വസന്തകുമാര്‍ സ്വാഗതവും കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍ പി രാജീവന്‍ നന്ദിയും പറഞ്ഞു.


സീനിയര്‍ സൂപ്രണ്ട് പി ബി ബഷീര്‍, കെ രാജു, മദര്‍ പി റ്റി എ പ്രസിഡന്റ് ഭവിത പ്രസംഗിച്ചു. യോഗ, റോഡ് വാക്ക് ആന്‍ഡ് റണ്‍, പി ടി പരേഡ്, കായിക മത്സരങ്ങള്‍, വ്യക്തിത്വ വികസന ക്ലാസുകള്‍ സിനിമാ പ്രദര്‍ശനം, ഡോക്യുമെന്ററി തുടങ്ങിയ പരിപാടികള്‍ ക്യാമ്പ് ഭാഗമായി നടന്നു.

Keywords: Kerala, News, Vellachal MRS Students Police cadet camp end   < !- START disable copy paste -->  

Post a Comment