Join Whatsapp Group. Join now!

കാസര്‍കോട് ഉപജില്ലയിലെ ജൂനിയര്‍ റെഡ്‌ക്രോസ് കേഡറ്റുകള്‍ക്കുള്ള ജില്ലാതല സെമിനാര്‍ സംഘടിപ്പിച്ചു

ജൂനിയര്‍ റെഡ്‌ക്രോസിന്റെ കാസര്‍കോട് ഉപജില്ലയിലെ കേഡറ്റുകള്‍ക്കുള്ള ജില്ലാതല സെമിKerala, News, Seminar conducted, Red cross.
കാസര്‍കോട്: (my.kasargodvartha.com 15.01.2020) ജൂനിയര്‍ റെഡ്‌ക്രോസിന്റെ കാസര്‍കോട് ഉപജില്ലയിലെ കേഡറ്റുകള്‍ക്കുള്ള ജില്ലാതല സെമിനാര്‍ കോളിയടുക്കം ഗവണ്മെന്റ് യു പി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ സുഫൈജ അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പര്‍ വി ഗീത അധ്യക്ഷത വഹിച്ചു.

റോഡ് നിയമങ്ങളും ട്രാഫിക് നിയമങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി കാസര്‍കോട് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ടി വൈകുണ്ടന്‍, റെഡ്‌ക്രോസ് എന്ത് എന്തിന്? എന്ന വിഷയത്തെ ആസ്പദമാക്കി ജെ ആര്‍ സി കുമ്പള സബ്ജില്ലാ സെക്രട്ടറി ജ്യോതി പാണൂര്‍, പ്രഥമ ശുശ്രൂഷ എന്ത്? എങ്ങിനെ? എന്ന വിഷയത്തെ ആസ്പദമാക്കി ചട്ടഞ്ചാല്‍ പി എച്ച് സി മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ഖാദര്‍, മൗലീക അവകാശങ്ങളും കടമകളും എന്ന വിഷയത്തെ ആസ്പദമാക്കി സി ശ്രീധരന്‍ എന്നിവര്‍ ക്ലാസെടുത്തു.

ഉപജില്ലാ കോഡിനേറ്റര്‍ സമീര്‍ തെക്കില്‍, പി ടി എ പ്രസിഡന്റ് എന്‍ എ അഹമ്മദ്, മദര്‍ പി ടി എ പ്രസിഡന്റ് ചന്ദ്രാവതി, പി ടി എ വൈസ് പ്രസിഡന്റ് സുനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു. യൂണിറ്റ് കോഡിനേറ്റര്‍ വിദ്യ എ നന്ദി പറഞ്ഞു.



Keywords: Kerala, News, Seminar conducted, Red cross.

Post a Comment