പട്‌ല: (my.kasargodvartha.com 07.01.2020) ഇന്ത്യയിലെ ഉന്നത സര്‍വ്വകലാശാലയായ ജെഎന്‍യുവില്‍ പുറത്ത് നിന്നുള്ളവര്‍ കയറി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അക്രമം അഴിച്ചു വിട്ടത് ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള സംഘപരിവാറിന്റെ അജണ്ടയുടെ ഭാഗമാണെന്ന് പട്‌ല ലൈബ്രറി യോഗം അഭിപ്രായപ്പെട്ടു. ഫാസിസം വരിഞ്ഞു മുറുക്കാന്‍ ശ്രമിക്കുന്ന ഇന്ത്യയുടെ ഇന്നത്തെ അവസ്ഥയില്‍ ലൈബ്രറി ആശങ്ക പ്രകടിപ്പിച്ചു.
വര്‍ഗീയതയുടെയും വംശീയതയുടെയും മൂശയില്‍ രൂപപ്പെടുത്തിയെടുത്ത പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരത്തിന് ഇറങ്ങിയ ജെഎന്‍യുവിനെ തകര്‍ക്കുക വഴി വിദ്യാഭ്യാസമുള്ള ഒരു സമൂഹത്തെയും സക്രിയമായി പ്രതികരിക്കുന്ന തലമുറയെയും ഹിന്ദുത്വവാദികള്‍ ഭയക്കുന്നു എന്നതിന്റെ തെളിവാണെന്നും യോഗം വിലയിരുത്തി.
ലൈബ്രറി പ്രസിഡന്റ് റസാഖ് പട്‌ലയുടെഅധ്യക്ഷതയില്‍ വാര്‍ഡ് മെമ്പര്‍ എം എ മജീദ് യോഗം ഉദ്ഘാടനം ചെയ്തു. ടി എച്ച് എം പട്‌ല, എച്ച് കെ മാസ്റ്റര്‍, അസ്ലം പട്‌ല, സൈദ് കെ.എം, സി.എച്ച്. അബുബക്കര്‍, അബ്ദുര്‍ റസാഖ്, ബഷീര്‍ പട്‌ല, അബ്ദുല്‍ ലതീഫ് പട്‌ല തുടങ്ങിയവര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു സംസാരിച്ചു.
പൗരത്വ ഭേദഗതി ആക്ടിനെതിരെയും പൗരത്വ രജിസ്റ്ററിനെതിരെയും നിരന്തരം പൊതുജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്താന്‍ യോഗം ധാരണയായി. റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് പ്രസ്തുത വിഷയത്തില്‍ സെമിനാറും സംഘടിപ്പിക്കും. യോഗത്തില്‍ സലീം പട്‌ല സ്വാഗതവും ആസിഫ് എം എം നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Kerala, Sangh Pariwar, Sangh Parivar trying to destroy the democracy