കാസര്‍കോട്: (www.my.kasargodvartha.com 27.01.2020) കാസര്‍കോട് സി പി സി ആര്‍ ഐയും, കേരള സ്റ്റാര്‍ട്ടപ് മിഷനും സംയുക്തമായി നടത്തുന്ന റൂറല്‍ ഇന്ത്യ ബിസിനസ് കോണ്‍ക്ലേവ് ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് മൂന്ന് വരെ കാസര്‍കോട് സി പി സി ആര്‍ ഐ യില്‍ നടത്തുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഗ്രാമങ്ങളില്‍ നടക്കുന്ന അനൗപചാരിക കണ്ടുപിടുത്തങ്ങള്‍ ജനങ്ങളില്‍ എത്തിക്കുക, കാര്‍ഷിക രംഗത്തെ നൂതന സാങ്കേതിക വിദ്യകള്‍ പൊതുജനങ്ങളിലെത്തിക്കുക, വിപണിയിലുള്ള മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ പരിചയപ്പെടുത്തുക എന്നിവ ലക്ഷ്യം വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.
എക്‌സ്‌പോയില്‍ 200 ഓളം പ്രദര്‍ശന സ്റ്റാളുകള്‍ ഉണ്ടാകും. കാര്‍ഷിക രംഗത്തെ പ്രശ്‌നങ്ങള്‍ക്ക് സാങ്കേതിക പരിഹാരം കണ്ടെത്തുന്നതായി നടത്തുന്ന അഗ്രി -ടെക് ഹാക്കത്തോണ്‍ ആണ് മറ്റൊരു ആകര്‍ഷണീയത. മനുഷ്യസഹായമില്ലാതെ പൂര്‍ണമായും സാങ്കേതികമായി തേങ്ങയുടെ പാകത കണ്ടു പിടിക്കുകയടക്കമുള്ള പ്രശ്‌നങ്ങളാണ് ഹാക്കത്തോണിന് വിഷയമാക്കിയിട്ടുള്ളത്.
ഫെബ്രുവരി 29 മുതല്‍ മാര്‍ച്ച് രണ്ട് വരെ 50 മണിക്കുര്‍ നീണ്ടുനില്‍ക്കുന്ന ഹാക്കത്തോണിന് ശേഷം മത്സരമുണ്ടാകും. ഇതില്‍ പ്രോട്ടോ ടൈപ്പുകള്‍ വികസിപ്പിച്ചെടുക്കണം. മികച്ചതിന് അരലക്ഷം രൂപ ക്യാഷ് അവാര്‍ഡും കേരള സ്റ്റാര്‍ട്ടപ്പ്മിഷന്റെ മറ്റു സ്റ്റാര്‍ട്ടപ്പ് ആനുകൂല്യങ്ങളും ലഭിക്കും. രാവിലെ 10 മുതല്‍ വൈകിട്ട് ഏഴ് വരെയാണ് എകസ്‌പോ സമയം ക്രമീകരിച്ചിട്ടുള്ളത്.
വാര്‍ത്താ സമ്മേളനത്തില്‍ സി.പി.സി.ആര്‍.ഐ. ഡയറക്ടര്‍ ഡോ. അനിതാ കരുണ്‍, ഡോ. കെ. മുരളീധരന്‍, സ്വാദ് നുളളിപ്പാടി, ശ്യാം പ്രസാദ് എന്നിവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Business, CPCRI, Kerala start up mission, Press Meet, Agriculture, Rural India Business Conclave will be start on Feb 27th