മഞ്ചേശ്വരം: (my.kasargodvartha.com 21.01.2020) മിയാപദവ് സ്‌കൂളിലെ അധ്യാപിക രൂപശ്രീയുടെ ദുരൂഹ മരണം കൊലപാതകത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും, ഉത്തരവാദികളായ മുഴുവന്‍ കുറ്റവാളികളേയും നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ അന്വേഷണം ഊര്‍ജിതമാക്കണമെന്നും എസ് ഡി പി ഐ കാസര്‍കോട് ജില്ലാ പ്രസിഡന്റ് എന്‍ യു അബ്ദുല്‍ സലാം ആവശ്യപ്പെട്ടു. ടീച്ചറുടെ വീട് സന്ദര്‍ശിച്ച് എസ് ഡി പി ഐ നേതാക്കള്‍ കുടുംബങ്ങളെ ആശ്വസിപ്പിച്ചു.
ജില്ലാ ജനറല്‍ സെക്രട്ടറി ഖാദര്‍ അറഫ, മഞ്ചേശ്വരം മണ്ഡലം ജനറല്‍ സെക്രട്ടറി മുബാറക് കടമ്പാര്‍, മീഞ്ച പഞ്ചായത്ത് പ്രസിഡന്റ് നൗഫല്‍, സിദ്ദീഖ് മിയാപദവ്, ലത്വീഫ് ബി.എം, അലി മിയാപദവ്, ലത്വീഫ് പി.എം എന്നിവരും സംഘത്തിലുണ്ടായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Rupasree's death; SDPI demands investigation