Join Whatsapp Group. Join now!

പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയില്‍ അവനീന്ദ്രനാഥ് മാസ്റ്റര്‍ വായനശാല പിറന്നു

സര്‍ഗാത്മകതയില്‍ ജീവിച്ച പ്രിയ അധ്യാപകന്റെ സ്മരണ എന്നെന്നും നിലനിര്‍ത്താന്‍ ശിഷ്യസമൂഹവുംKerala, News
പൊയിനാച്ചി: (my.kasargodvartha.com 14.01.2020) സര്‍ഗാത്മകതയില്‍ ജീവിച്ച പ്രിയ അധ്യാപകന്റെ സ്മരണ എന്നെന്നും നിലനിര്‍ത്താന്‍ ശിഷ്യസമൂഹവും സുഹൃത്തുക്കളും ചേര്‍ന്നുണ്ടാക്കിയ അക്ഷരക്കൂട് തുറന്നു. പി അവനീന്ദ്രനാഥ് മാസ്റ്റര്‍ സ്മാരകസമിതി പൊതുജന വായനശാല ആന്‍ഡ് ഗ്രന്ഥാലയം ചട്ടഞ്ചാല്‍ സബ് ട്രഷറിക്ക് സമീപം റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ ശനിയാഴ്ച ഉദ്ഘാടനം ചെയ്തു.

ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ റിട്ട. പ്രിന്‍സിപ്പലും സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്നു അവനീന്ദ്രനാഥ്. 30 വര്‍ഷം അദ്ദേഹത്തിന്റെ കര്‍മമണ്ഡലമായിരുന്നു ചട്ടഞ്ചാല്‍. സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥി കൂട്ടായ്മകളും അധ്യാപകരും സുഹൃത്തുക്കളും അവനീന്ദ്രനാഥിന്റെ കുടുംബവും അദ്ദേഹം ജന്മനാട്ടില്‍ സ്ഥാപിച്ച താഴെകുറുന്ത് ഗ്രാമീണ വായനശാലയും സാംസ്‌കാരികപ്രവര്‍ത്തകരും ചേര്‍ന്നാണ് ഗ്രന്ഥാലയത്തില്‍ സൗകര്യങ്ങള്‍ ഒരുക്കിയത്.

Kerala, News, Library, Revenue minister, E Chandrasekharan, Inauguration, Revenue minister E Chandrasekharan inaugurated Avaneendranath master library

വായനശാലയിലേക്കുള്ള പുസ്തക സ്വീകരണം അവനീന്ദ്രനാഥ് മാസ്റ്ററുടെ ഭാവനത്തില്‍ നിന്ന് സഹോദരന്‍ ഡോ. പി ഭാസ്‌കരന്‍നായര്‍ അവനി മാഷിന്റെ പുസ്തകങ്ങള്‍ രതീഷ് പിലിക്കോടിന് നല്‍കി ഉദ്ഘാടനം ചെയ്തു. ഇരുപത് ദിവസം കൊണ്ട് രണ്ടായിരം പുസ്തങ്ങള്‍ പൂര്‍വ്വ വിദ്വാര്‍ത്ഥികള്‍ നല്‍കി.

മികച്ച റഫറന്‍സ് കേന്ദ്രമായി ഗ്രന്ഥാലയത്തെ വളര്‍ത്താനാണ് ശ്രമം. യോഗത്തില്‍ കെ കുഞ്ഞിരാമന്‍ എംഎല്‍എ അധ്യക്ഷതവഹിച്ചു. രവി പിലിക്കോട് വരച്ച അവനീന്ദ്രനാഥിന്റെ ഛായാചിത്രം ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജര്‍ കെ മൊയ്തീന്‍കുട്ടി ഹാജി അനാവരണംചെയ്തു. ഗ്രന്ഥാലയത്തിലേക്കുള്ള പുസ്തകങ്ങള്‍ മന്ത്രി ഇ ചന്ദ്രശേഖരന്‍ ഏറ്റുവാങ്ങി. അവനീന്ദ്രനാഥ് മാസ്റ്റരുടെ സഹോദരന്‍ ഡോ. പി ഭാസ്‌കരന്‍നായര്‍ മുഖ്യാതിയായിരുന്നു.

Kerala, News, Library, Revenue minister, E Chandrasekharan, Inauguration, Revenue minister E Chandrasekharan inaugurated Avaneendranath master library

ജില്ലാ പഞ്ചായത്തംഗങ്ങളായ ഷാനവാസ് പാദൂര്‍, ഡോ. വി പി പി മുസ്തഫ, കെ ജെ ആന്റണി, കെ രാഘവന്‍, ഹാരിസ് ബെണ്ടിച്ചാല്‍, കെ വി ഗോവിന്ദന്‍, പി പ്രേമചന്ദ്രന്‍, എം ബാലഗോപാലന്‍, സുലൈമാന്‍ ബാദുഷ എയ്യള, യശ്വന്ത് പൈ, കെ വി രഘുനാഥന്‍ എന്നിവര്‍ സംസാരിച്ചു.

Kerala, News, Library, Revenue minister, E Chandrasekharan, Inauguration, Revenue minister E Chandrasekharan inaugurated Avaneendranath master library

ദേശീയതയുടെ വര്‍ണങ്ങള്‍ എന്നപേരില്‍ നടന്ന ചിത്രകാരന്മാരുടെ സംഗമം രവി പിലിക്കോട് ഉദ്ഘാടനംചെയ്തു. വി രാമചന്ദ്രന്‍ അധ്യക്ഷതവഹിച്ചു. എം എ റഹീം, ഹനീഫ് യൂസുഫ് എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ യുവകവികളുടെ സംഗമം എഴുത്തുകാരന്‍ സുറാബ് ഉദ്ഘാടനം ചെയ്തു. പി വി രാജന്‍ അധ്യക്ഷതവഹിച്ചു. ഉണ്ണിക്കൃഷ്ണന്‍ അണിഞ്ഞ, എം ശ്രീഹരി എന്നിവര്‍ സംസാരിച്ചു. രവീന്ദ്രന്‍ പാടി, രാഘവന്‍ ബെള്ളിപ്പാടി, പുഷ്പാകരന്‍ ബെണ്ടിച്ചാല്‍, വിനോദ്കുമാര്‍ പെരുമ്പള, എം പി ജില്‍ജില്‍, സര്‍വമംഗള പുണിഞ്ചിത്തായ, പി വി കെ അരമങ്ങാനം എന്നിവര്‍ പങ്കെടുത്തു.

Kerala, News, Library, Revenue minister, E Chandrasekharan, Inauguration, Revenue minister E Chandrasekharan inaugurated Avaneendranath master library

'വായനയുടെ വര്‍ത്തമാനം' സെമിനാര്‍ ലൈബ്രറി കൗണ്‍സില്‍ താലൂക്ക് സെക്രട്ടറി പി ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. എം ജയകൃഷ്ണന്‍ നായര്‍ അധ്യക്ഷതവഹിച്ചു. കെ വി സജീവന്‍ വിഷയം അവതരിപ്പിച്ചു. എ വി ശിവപ്രസാദ്, കെ വി മണികണ്ഠദാസ്, കുഞ്ഞിക്കണ്ണന്‍ കരിച്ചേരി, രാഘവന്‍ വലിയവീട്, പി ശ്രീഖ, കെ സുധീഷ് എന്നിവര്‍ സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

< !- START disable copy paste -->
Keywords: Kerala, News, Library, Revenue minister, E Chandrasekharan, Inauguration, Revenue minister E Chandrasekharan inaugurated Avaneendranath master library

Post a Comment