Join Whatsapp Group. Join now!

ഒദോത്ത് ചൂളിയാര്‍ ഭഗവതി ക്ഷേത്രം ബ്രഹ്മകലശോത്സവം ജനുവരി 27 മുതല്‍

ഒദോത്ത് ചൂളിയാര്‍ ഭഗവതി ക്ഷേത്രം ബ്രഹ്മകലശോത്സവം ജനുവരി 27 മുതല്‍ തുടങ്ങുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു Kerala, News, Odoth Chooliyar Temple fest will be start on 27th
കാസര്‍കോട്: (my.kasargodvartha.com 27.01.2020) ഒദോത്ത് ചൂളിയാര്‍ ഭഗവതി ക്ഷേത്രം ബ്രഹ്മകലശോത്സവം ജനുവരി 27 മുതല്‍ തുടങ്ങുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. തിങ്കളാഴ്ച വൈകുന്നേരം നടക്കുന്ന കുറ്റിപൂജയോടെ ബ്രഹ്മകലശോത്സവം ആരംഭിക്കും. ജനുവരി 28ന് രാവിലെ ഏഴു മണിക്ക് മൂലക്ഷേത്രമായ കോതാറമ്പത്ത് ശ്രീ ചൂളിയാര്‍ ഭഗവതി ക്ഷേത്രത്തില്‍ നിന്നു വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടികളോടെ കലവറ നിറയ്ക്കല്‍ ഘോഷയാത്ര ആരംഭിക്കും. രാവിലെ ഒമ്പത് മണിക്ക് ക്ഷേത്ര നവീകരണ കമ്മിറ്റി, ആഘോഷ കമ്മിറ്റി, മാതൃസമിതി, ഭജനസമിതി, വാദ്യസംഘം എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച കവാടത്തിന്റെ സമര്‍പ്പണം അഡ്വ. സി കെ ശ്രീധരന്‍ നിര്‍വഹിക്കും. വൈകുന്നേരം മൂന്നു മണിക്ക് നടക്കുന്ന മതസൗഹാര്‍ദ സമ്മേളനം കാസര്‍കോട് എം പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ഉദുമ എം എല്‍ എ കെ കുഞ്ഞിരാമന്‍ മുഖ്യാതിഥിയായും ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ എ മുഹമ്മദാലി വിശിഷ്ടാതിഥിയായും പങ്കെടുക്കും.

കൊപ്പല്‍ ചന്ദ്രശേഖരന്‍, റവ. ഫാദര്‍ മാണിമേല്‍വെട്ടം, നൗഫല്‍ ഹുദവി കൊടുവള്ളി എന്നിവര്‍ മതസൗഹാര്‍ദ സന്ദേശം നല്‍കും. വൈകുന്നേരം അഞ്ചു മണിക്ക് ബ്രഹ്മശ്രീ ഉച്ചില്ലത്ത് പത്മനാഭവാഴുന്നവരേയും പരികര്‍മ്മികളെയും പൂര്‍ണകുംഭത്തോടെ ക്ഷേത്രത്തിലേക്ക് വരവേല്‍ക്കും. രാത്രി എട്ടു മണിക്ക് മാതൃസമിതി ഒരുക്കുന്ന 80 പേരുടെ തിരുവാതിര നടക്കും. രാത്രി ഒമ്പത് മണിക്ക് യുവ കാസര്‍കോട് ഒരുക്കുന്ന കരോക്കേ ഗാനമേള.

ജനുവരി 29ന് രാവിലെ പൂജാകര്‍മ്മങ്ങള്‍ ആരംഭിക്കുന്നു. രാവിലെ 11 മണിക്ക് ആചാര്യസംഗമം. ആചാര്യസംഗമത്തില്‍ വെച്ച് ഉപ്പള കൊണ്ടേവൂര്‍ നിത്യാനന്ദയോഗാശ്രമം ശ്രീ യോഗാനന്ദ സരസ്വതി ക്ഷേത്ര സ്ഥാനികരെ ആദരിക്കും. വൈകുന്നേരം മൂന്നു മണിക്ക് നടക്കുന്ന ആധ്യാത്മിക സമ്മേളനത്തില്‍ വെച്ച് ബ്രഹ്മശ്രീ ഉച്ചില്ലത്ത് പത്മനാഭവാഴുന്നവര്‍ അനുഗ്രഹ പ്രഭാഷണം നടത്തും. ചടങ്ങില്‍ വെച്ച് ക്ഷേത്ര ശില്‍പികളെ ആദരിക്കുകയും പഠനത്തില്‍ മികവുപുലര്‍ത്തിയവരെ അനുമോദിക്കുകയും ചെയ്യും. രാത്രി 9.30ന് അഥീന നാടക നാട്ടറിവ് വീട് അവതരിപ്പിക്കുന്ന നാടന്‍പാട്ട് മേള ഉണ്ടായിരിക്കുന്നതാണ്. ജനുവരി 30ന് രാവിലെ 7.54 മുതല്‍ 9.37 വരെയുള്ള ഉത്രട്ടാതി നക്ഷത്രം നാലാം കാലില്‍ കുംഭം രാശിയില്‍ പുനഃപ്രതിഷ്ഠ. വൈകുന്നേരം 6.30ന് സര്‍വ്വൈശ്വര്യ വിളക്ക് പൂജയോടെ ബ്രഹ്മകലശോത്സവം അവസാനിക്കും.

വാര്‍ത്താ സമ്മേളനത്തില്‍ ബ്രഹ്മകലശോത്സവ കമ്മിറ്റി വര്‍ക്കിംഗ് ചെയര്‍മാന്‍ സി കെ വേണു, ജനറല്‍ കണ്‍വീനര്‍ കെ വിജയന്‍, ട്രഷറര്‍ എന്‍ രാജന്‍, പുനര്‍നിര്‍മ്മാണ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ സി ബാലകൃഷ്ണന്‍, പ്രചരണകമ്മിറ്റി ചെയര്‍മാന്‍ സി മോഹനന്‍, കണ്‍വീനര്‍ ഇ ഗംഗാധരന്‍, സ്വീകരണ കമ്മിറ്റി ചെയര്‍മാന്‍ കെ ശ്രീധരന്‍ എന്നിവര്‍ പങ്കെടുത്തു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kerala, News, Odoth Chooliyar Temple fest will be start on 27th

Post a Comment