Join Whatsapp Group. Join now!

എന്‍ എസ് എസ് രജത ഭവന പദ്ധതി പ്രകാരം മല്ലത്തെ മനുവിന് വീട് നിര്‍മ്മിക്കും

ഇരിയണ്ണി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ യൂണിറ്റ് നാഷണല്‍ സര്‍വ്വീസ് സ്‌കീം പൊതു സഹകരണത്തോടെ നിര്‍മിച്ചു നല്‍കുന്ന രജത ഭവന പദ്ധതിക്ക് പ്ലസ് ടു Kerala, News, NSS will be build house for Manu from Mallam
മുളിയാര്‍: (www.kasaragodvartha.com 28.01.2020) ഇരിയണ്ണി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ യൂണിറ്റ് നാഷണല്‍ സര്‍വ്വീസ് സ്‌കീം പൊതു സഹകരണത്തോടെ നിര്‍മിച്ചു നല്‍കുന്ന രജത ഭവന പദ്ധതിക്ക് പ്ലസ് ടു വിദ്യാര്‍ത്ഥി മനു കൊടവഞ്ചിയെ തെരഞ്ഞെടുത്തു. മാതാവും, പിതാവും വേര്‍പിരിഞ്ഞതോടെ മല്ലം കൊടവഞ്ചിയില്‍ മുത്തശ്ശിയുടെ വീട്ടിലാണ് മനു താമസിക്കുന്നത്. രജത ഭവന പദ്ധതിയുമായി ബന്ധപ്പെട്ട് മല്ലം റഹ് മത്ത് നഗര്‍
കമ്മ്യൂണിറ്റി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ നിര്‍മാണ കമ്മിറ്റി രൂപീകരിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഖാലിദ് ബെള്ളിപ്പാടി ഉദ്ഘാടനം ചെയ്തു. അംഗം അനീസ മന്‍സൂര്‍ മല്ലത്ത് അധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡണ്ട് പി ചെറിയോന്‍ സ്വാഗതം പറഞ്ഞു. പ്രിന്‍സിപ്പാള്‍ ഇന്‍ചാര്‍ജ് കൂടിയായ പ്രോഗ്രാം ഓഫീസര്‍ സജീവന്‍ മിടപറമ്പത്ത് പദ്ധതി വിശദീകരിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം കെ സുരേന്ദ്രന്‍, ഷരീഫ് കൊടവഞ്ചി, ബി സി കുമാരന്‍, കൃഷ്ണന്‍ ചേടിക്കാല്‍, മാധവന്‍
നമ്പ്യാര്‍, പൊന്നപ്പന്‍, അബ്ബാസ് കൊള്‍ച്ചപ്പ്, കെ സി റഫീഖ്, ഷരീഫ് മല്ലത്ത്, ഹമീദ് ചെറക്കാല്‍, ജയരാമന്‍ കൊടവഞ്ചി, ഖാലിദ് മല്ലം പ്രസംഗിച്ചു.

നിര്‍മ്മാണ കമ്മിറ്റി ഭാരവഹികളായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി, എം എല്‍ എമാരായ കെ കുഞ്ഞിരാമന്‍, എല്‍ എ നെല്ലിക്കുന്ന്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍, ജില്ലാ കലക്ടര്‍ ഡി സജിത് ബാബു, ഡി ഡി ഇ, കെ വി പുഷ്പ, ആര്‍ ഡി ഡി, പി എന്‍ ശിവന്‍, ബ്ലോക്ക് പ്രസിഡണ്ട് ഓമന രാമചന്ദ്രന്‍, ജില്ലാ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്മാരായ എ പി ഉഷ, ബിന്ദു ശ്രീധര്‍, മല്ലം ക്ഷേത്ര ട്രസ്റ്റി ആന മജല്‍ വിഷ്ണു ഭട്ട് (രക്ഷാധികാരികള്‍), ഖാലിദ് ബെള്ളിപ്പാടി (ചെയര്‍മാന്‍), അനീസ മന്‍സൂര്‍ മല്ലത്ത്, കെ.സുരേന്ദ്രന്‍ (വര്‍ക്കിംഗ് ചെയര്‍മാന്‍മാര്‍), സജീവന്‍ മടപ്പറമ്പത്ത് (ജനറല്‍ കണ്‍വീനര്‍), പി ചെറിയാന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, NSS will be build house for Manu from Mallam   < !- START disable copy paste -->  

Post a Comment