മേല്‍പറമ്പില്‍ വനിതാ സംഗമം 29ന്
മേല്‍പറമ്പ്: (my.kasargodvartha.com 28.01.2020) പൗരത്വ ബില്ലിനെതിരെ ഉദുമ മണ്ഡലം വനിതാ ലീഗ് സംഘടിപ്പിക്കുന്ന വനിതാ സംഗമം 29ന് ബുധനാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് മേല്‍പറമ്പില്‍ വെച്ച് നടത്താന്‍ മണ്ഡലം പ്രസിഡണ്ട് ആഇശ സഅദുല്ലയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. വനിതാ സംഗമത്തില്‍ സംസ്ഥാന ജില്ലാ വനിതാ ലീഗിന്റെയും വിവിധ പാര്‍ട്ടികളിലെ വനിതാ നേതാക്കന്മാരും സംബന്ധിക്കും. ജനറല്‍ സെക്രട്ടറി ഷക്കീല ബഷീര്‍ സ്വാഗതം പറഞ്ഞു. യോഗത്തില്‍ ഷാസിയ സി എം, സുഫൈജ അബൂബക്കര്‍, താഹിറ താജുദ്ദീന്‍, മുംതാസ് ശരീഫ്, ശഹീദാ റാഷിദ്, അനീസ മന്‍സൂര്‍ മല്ലത്, ഹാജിറ ഉദുമ, അസൂറ റാഷിദ് പള്ളിക്കര തുടങ്ങിയവര്‍ പങ്കെടുത്തു.
കേരള നിര്‍മ്മിതി പ്രദര്‍ശനത്തില്‍ ബുധനാഴ്ച
കാസര്‍കോട്: കേരള നിര്‍മ്മിതി പ്രദര്‍ശനത്തില്‍ ജനുവരി 29 ന് പ്രധാന വേദിയില്‍ രാവിലെ 10 മുതല്‍ രാത്രി എട്ടു വരെ സംസ്ഥാന സര്‍ക്കാരിന്റെ വിവിധ പദ്ധതികളുടെ പ്രദര്‍ശനം നടക്കും. ഇതിനു പുറമെ രാവിലെ 10 മുതല്‍ 12.30 വരെ സാങ്കേതിക വിഷയങ്ങളിലെ പ്രഭാഷണവും ചര്‍ച്ചയും ഉച്ചയ്ക്ക് രണ്ടു മുതല്‍ വൈകുന്നേരം അഞ്ച് വരെ സ്‌കൂള്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കായി ഗ്രാന്റ് മാസ്റ്റര്‍ ഡോ.ജി.എസ്.പ്രദീപ് നയിക്കുന്ന പ്രശ്‌നോത്തരി നടക്കും. രണ്ട് പേരടങ്ങുന്ന ടീമുകളായി വേണം മത്സരത്തില്‍ പങ്കെടുക്കാന്‍. ഒരു സ്‌കൂളില്‍ നിന്ന് ന്നിലധികം ടീമുകള്‍ക്ക് പങ്കെടുക്കാം. വിദ്യാര്‍ഥികള്‍ സ്‌കൂള്‍ കോളേജ് മേധാവിയുടെ സാക്ഷ്യപത്രം കരുതണം.രാത്രി ഏഴ് മണിക്ക് കലാസന്ധ്യയും നടക്കും. മാധ്യമവേദിയില്‍ രാവിലെ 10 മുതല്‍ 12.30 ന് കോളേജ് വിദ്യാര്‍ഥികളുടെ പ്രബന്ധാവതരണവും സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഉപന്യാസ മത്സരവും നടക്കും. ഉച്ചയ്ക്ക് രണ് മണി മുതല്‍ അഞ്ച് മണി വരെ വിവിധ വിഷയാധിഷ്ഠിത ചര്‍ച്ചകള്‍ നടക്കും.
ദുരന്ത നിവാരണ ആസൂത്രണരേഖ: നാലാംഘട്ട പരിശീലനം ബുധനാഴ്ച മുതല്‍
കാസര്‍കോട്: തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളില്‍ ദുരന്തനിവാരണ ആസൂത്രണരേഖ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട നാലാം ഘട്ട പരിശീലനം ജില്ലയില്‍ ജനുവരി 29ന് ആരംഭിക്കും. ഗ്രാമപഞ്ചായത്ത്, നഗരസഭാ തലത്തില്‍ നടക്കുന്ന പരിശീലനത്തില്‍ ഓരോ വാര്‍ഡില്‍ നിന്നും 20 പേര്‍ വീതം പങ്കെടുക്കും. സന്നദ്ധസംഘടനാ പ്രതിനിധികള്‍, എന്‍.ജി.ഒ പ്രതിനിധികള്‍, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ട് അനുഭവജ്ഞാനമുളളവര്‍, വാര്‍ഡിന്റെ ഭൂപ്രകൃതി അിറയാവുന്നവര്‍, എ.ഡി.എസ് പ്രതിനിധികള്‍, അങ്കണവാടി വര്‍ക്കര്‍മാര്‍, ആശാവര്‍ക്കര്‍മാര്‍ എന്നിവരാണ് പരിശീലനത്തില്‍ പങ്കെടുക്കുക. പരിശീലനാര്‍ത്ഥികളുടെ സൗകര്യവും, സ്ഥലസൗകര്യവും പരിഗണിച്ച് ഒന്നിലധികം കേന്ദ്രങ്ങളിലായിരിക്കും ഏകദിനപരിശീലനം നടക്കുക. കിലയുടെ നേതൃത്വത്തില്‍ ജില്ലാ-സംസ്ഥാനതലത്തില്‍ പരിശീലനം ലഭിച്ച റിസോഴ്സ് വ്യക്തികള്‍ ക്ലാസുകള്‍ കൈകാര്യം ചെയ്യും. ദുരന്ത നിവാരണ ആസൂത്രണരേഖ ഗ്രാമസഭയിലും വാര്‍ഡ് സഭയിലും പ്രത്യേകമായി വിളിച്ചു ചേര്‍ക്കുന്ന വികസന സെമിനാറിലും ചര്‍ച്ച ചെയ്യും. രേഖയില്‍ കണ്ടെത്തുന്ന പ്രോജക്ട് ആശയങ്ങള്‍ 2021-21 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തും

തട്ടാച്ചേരി വടയന്തൂര്‍ കഴകത്തില്‍ ബുധനാഴ്ച വരച്ചുവെക്കല്‍
നീലേശ്വരം: തട്ടാച്ചേരി വടയന്തൂര്‍ കഴകത്തില്‍ ബുധനാഴ്ച വരച്ചുവെക്കല്‍ നടക്കും.
അതിഞ്ഞാല്‍ മഖാം ഉറൂസിന് ബുധനാഴ്ച തുടക്കം
കാഞ്ഞങ്ങാട്: അതിഞ്ഞാല്‍ മഖാം ഉറൂസ് ബുധനാഴ്ച മുതല്‍ ഫെബ്രുവരി മൂന്നു വരെ നടക്കും. ബുധനാഴ്ച മഗ് രിബ് നിസ്‌കാരാനന്തരം പ്രഭാഷണം സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
ബൈത്തുറഹ് മ സമുച്ചയ സമര്‍പ്പണം ബുധനാഴ്ച
കാഞ്ഞങ്ങാട്: പുഞ്ചാവി സദ്ദാം മുക്കില്‍ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴില്‍ പൂര്‍ത്തീകരിച്ച ബൈത്തുറഹ് മ സമുച്ചയ സമര്‍പണവും പൊതുയോഗവും ബുധനാഴ്ച വൈകിട്ട് നാലിന് നടക്കും.
ആയില്യം പൂജ 29ന്
കാഞ്ഞങ്ങാട്: കമ്പല്ലൂര്‍കോട്ടയില്‍ തറവാട് മാടത്തുംകീഴില്‍ ദേവസ്ഥാന നാഗ പ്രതിഷ്ഠാദിനവും ആയില്യം പൂജയും 29ന് രാവിലെ 10.30ന് നടക്കും.
Keywords: Kerala, News, Nattuvedi-Nattuvarthamanam 29-01-2020