കുമ്പള സഹകരണ ആശുപത്രി കെട്ടിടോദ്ഘാടനം 28 ന് മുഖ്യമന്ത്രി നിര്‍വഹിക്കും
കാസര്‍കോട്: (my.kasargodvartha.com 27.01.2020) ജില്ലാ സഹകരണ ആശുപത്രി സംഘത്തിന്റെ ആഭിമുഖ്യത്തില്‍ പണികഴിപ്പിച്ച് കുമ്പള സഹകരണ ആശുപത്രി കെട്ടിടം ജനുവരി 28 ന് രാവിലെ 9.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. റവന്യു ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ അധ്യക്ഷനാകും. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി, മുന്‍് എം.പി. പി.കരുണാകരന്‍, എം.എല്‍.എ മാരായ എം.സി.കമറുദ്ദീന്‍, എന്‍.എ.നെല്ലിക്കുന്ന്, കെ.കുഞ്ഞിരാമന്‍, എം.രാജഗോപാലന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീര്‍, ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത്ത് ബാബു, സഹകരണ രജിസ്ട്രാര്‍ ഡോ.പി.കെ.ജയശ്രീ, എന്‍.സി.ഡി.സി.റീജിയണല്‍ ഡയറക്ടര്‍ കെ.സതീശന്‍, ആശുപത്രി ഫെഡറേഷന്‍ ചെയര്‍മാന്‍ പദ്മനാഭന്‍ മാസ്റ്റര്‍ എന്നിവര്‍ പങ്കെടുക്കും
കളക്ടറേറ്റില്‍ ഗാന്ധിജിയുടെ പൂര്‍ണകായ വെങ്കല പ്രതിമ: അനാഛാദനം 28 ന്
കാസര്‍കോട്: കളക്ടറേറ്റ് പരിസരത്ത് സ്ഥാപിക്കുന്ന മഹാത്മാ ഗാന്ധിയുടെ പ്രതിമ ജനുവരി 28 ന് രാവിലെ 9.30 ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ അനാഛാദനം ചെയ്യും. പന്ത്രണ്ടടി ഉയരമുള്ള പൂര്‍ണകായ വെങ്കല പ്രതിമയാണ് കളക്ടറേറ്റ് മുന്‍വശത്ത് ഉയരുന്നത്. എന്‍ എ നെല്ലിക്കുന്ന് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വിശിഷ്ടാതിഥിയാവും. എം.എല്‍.എ മാരായ എം രാജഗോപാലന്‍, കെ കുഞ്ഞിരാമന്‍, എം സി കമറുദ്ദീന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു,മുന്‍സിപ്പല്‍ ചേമ്പര്‍ ചെയര്‍മാന്‍ വി.വി.രമേശന്‍,ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് എ.എ.ജലീല്‍, ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലീം,പൊതുമരാമത്ത് കെട്ടിടവിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ദയാനന്ദ തുടങ്ങിയവര്‍ സംബന്ധിക്കും.
22 ലക്ഷം രൂപയാണ് പ്രതിമയുടെ നിര്‍മാണച്ചെലവ്. ശില്‍പി ഉണ്ണി കാനായി മൂന്നു മാസത്തോളം സമയമെടുത്താണ് പ്രതിമ നിര്‍മിച്ചത്. പഞ്ചായത്തുകളുടെ തനതു ഫണ്ടില്‍ നിന്നും സംഭാവന സ്വീകരിച്ചാണ് ആവശ്യമായ തുക കണ്ടെത്തിയത്. അനാഛാദന ചടങ്ങില്‍ ശില്‍പി ഉണ്ണി കാനായിയെ ആദരിക്കും. മുന്‍ എംഎല്‍എ കെ പി കുഞ്ഞിക്കണ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും.
കാസര്‍കോട് ജില്ലാ റീടെയില്‍ ഫുട് വേര്‍ വ്യാപാരികളുടെ കണ്‍വെന്‍ഷന്‍ ചൊവ്വാഴ്ച
കാസര്‍കോട്: കെ.വി.വി.ഇ.എസ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാസര്‍കോട്ടെ റീടെയില്‍ ഫുട്വേര്‍ വ്യാപാരികളുടെ (കെ ആര്‍ എഫ് എ) ജില്ലാ കണ്‍വെന്‍ഷന്‍ 28ന് ചൊവ്വാഴ്ച രാവിലെ 11 മണിക്ക് കാസര്‍കോട് യൂണിറ്റ് വ്യാപാര ഭവനില്‍ ചേരും. കണ്‍വെന്‍ഷനില്‍ വെച്ച് കാസര്‍കോട് ജില്ലാ കമ്മിറ്റിയെ തിരഞ്ഞെടുക്കും. കണ്‍വെന്‍ഷന്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ. അഹമ്മദ് ഷരീഫ് ഉദ്ഘാടനം ചെയ്യും. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറല്‍ സെക്രട്ടറി കെ.ജെ. സജി മുഖ്യ പ്രഭാഷണം നടത്തും.
മുഖ്യമന്ത്രി ചൊവ്വാഴ്ച കാസര്‍കോട് ജില്ലയില്‍
മുഖ്യമന്ത്രി പിണറായി വിജയന്‍ ജനുവരി 28 ന് ചൊവ്വാഴ്ച ജില്ലയിലെ വിവിധ പരിപാടികളില്‍ സംബന്ധിക്കും.
ജില്ലാ പോലീസ് സഹകരണ സംഘം കെട്ടിടോദ്ഘാടനം ചൊവ്വാഴ്ച
കാസര്‍കോട്: പാറക്കട്ടയില്‍ പുതിയതായി നിര്‍മ്മിച്ച കാസര്‍കോട് ജില്ലാ പോലീസ് സഹകരണ സംഘം കെട്ടിടോദ്ഘാടനം ജനുവരി 28 ന് രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷനാകും. ജില്ലാ പോലീസ് മേധാവി ജെയിംസ് ജോസഫ് മുഖ്യാതിഥി ആകും.
കേരള നിര്‍മ്മിതി പ്രദര്‍ശന മേളയ്ക്ക് ചൊവ്വാഴ്ച തുടക്കമാകും
കാസര്‍കോട്: അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം സാമൂഹ്യവികസനവും ലക്ഷ്യമിടുന്ന കിഫ്ബിയുടെ കേരളനിര്‍മ്മിതി അടിസ്ഥാന സൗകര്യ വികസനപദ്ധതികളെ അടുത്തറിയാനും സമാനതകളില്ലാത്ത വികസനമുന്നേറ്റത്തെ കണ്ടറിയാനും മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന കിഫ്ബി പ്രദര്‍ശനത്തിലുടെ കാസര്‍കോട് ജില്ലയിലെ പൊതുജനങ്ങള്‍ക്കും അവസരം. വിവിധ വകുപ്പുകള്‍ക്ക് കീഴില്‍ പുരോഗമിക്കുന്നതും കിഫ്ബി ധനലഭ്യത ഉറപ്പുവരുത്തുന്നതുമായ പദ്ധതികളുടെ വികസന പ്രദര്‍ശനത്തിനും ബോധവത്കരണ പരിപാടിക്കും ജനുവരി 28 ന് തുടക്കമാകും. കാസര്‍കോട് നുള്ളിപ്പാടിയില്‍ വൈകുന്നേരം മൂന്നിന് പ്രദര്‍ശനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പ്രദര്‍ശനമേളയുടെ ഉദ്ഘാടനം റവന്യു വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. ധനകാര്യവകുപ്പ് മന്ത്രി ഡോ.ടി.എം.തോമസ് ഐസക് അധ്യക്ഷത വഹിക്കും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, എം.എല്‍.എമാരായ എന്‍.എ.നെല്ലിക്കുന്ന്, എം.സി.ഖമറുദ്ദീന്‍, കെ.കുഞ്ഞിരാമന്‍, എം.രാജഗോപാലന്‍ എന്നിവരും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീര്‍, നഗരസഭാ അധ്യക്ഷന്മാരായ വി.വി.രമേശന്‍, കെ.പി.ജയരാജന്‍, ബീഫാത്തിമ ഇബ്രാഹിം എന്നിവര്‍ വികസന കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കും. ജില്ലാ കളക്ടര്‍ ഡോ.ഡി. സജിത്ത് ബാബു സ്വാഗതം പറയും. കിഫ്ബി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ. കെ.എം. എബ്രഹാം കേരളനിര്‍മ്മിതി അവതരണം നടത്തും. രാത്രി ഏഴുമണി മുതല്‍ ഗ്രാന്റ് മാസ്റ്റര്‍ ഡോ. ജി.എസ്. പ്രദീപ് പൊതുജനങ്ങള്‍ക്കായി അവതരിപ്പിക്കുന്ന പ്രശ്‌നോത്തരിയും കാസര്‍കോട് ജില്ലയിലെ പ്രവാസികള്‍ക്കായി ഓണ്‍ലൈന്‍ ടെലി പ്രവാസി ക്വിസ് മത്സരവും നടക്കും. മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന പ്രദര്‍ശനം വികസനപദ്ധതികളുടെ വിവിധ ദൃശ്യരൂപങ്ങള്‍, ത്രിമാന മാതൃകകള്‍, വെര്‍ച്വല്‍ റിയാലിറ്റി, വിഡിയോകള്‍, അനിമേഷന്‍,ജ്യോഗ്രഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, ബില്‍ഡിങ് ഇന്‍ഫര്‍മേഷന്‍ മോഡലുകള്‍ എന്നിവയാല്‍ സമ്പന്നമാകും.
ഗുരുവായൂര്‍ സത്യാഗ്രഹ സ്മാരകമന്ദിരം ഉദ്ഘാടനം ചൊവ്വാഴ്ച
ഉത്തരമലബാറിലെ പ്രമുഖ സാംസ്‌കാരിക കേന്ദ്രമാകാന്‍ തയ്യാറെടുക്കുന്ന ഗുരുവായൂര്‍ സത്യാഗ്രഹ സ്മാരകം ജനുവരി 28 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും. കെ മാധവന്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ സഹകരണത്തോടെയാണ് ദേശീയ പാതയോരത്ത് ചെമ്മട്ടംവയലില്‍ സ്മാരക കേന്ദ്രം നിര്‍മ്മിച്ചത്.
യെച്ചൂരി ചൊവ്വാഴ്ച കാസര്‍കോട് ജില്ലയില്‍
കാസര്‍കോട്: സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി 28ന് കാസര്‍കോട് ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും.
കെ മാധവന്‍ ഫൗണ്ടേഷന്‍ ആസ്ഥാന മന്ദിരം ഉദ്ഘാടനം 28ന്
കാഞ്ഞങ്ങാട്: ചെമ്മട്ടംവയലില്‍ പണിപൂര്‍ത്തിയായ ഗുരുവായൂര്‍ സത്യാഗ്രഹ സ്മാരക മന്ദിരമായ കെ മാധവന്‍ ഫൗണ്ടേഷന്‍ ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടനം 28ന് മൂന്നു മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും.
നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസ്: ചൊവ്വാഴ്ച രാത്രി ഇ പി അബൂബക്കര്‍ അല്‍ഖാസിമി പത്തനാപുരം പ്രഭാഷണം നടത്തും
കാസര്‍കോട്: നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസിനോടനുബന്ധിച്ചുള്ള പ്രഭാഷണ പരമ്പരയില്‍ ചൊവ്വാഴ്ച രാത്രി ഹാഫിസ് ഇ പി അബൂബക്കര്‍ അല്‍ഖാസിമി പത്തനാപുരം പ്രഭാഷണം നടത്തും. മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ മുഖ്യാതിഥിയാകും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Nattuvedi, Nattuvedi-Nattuvarthamanam 28-01-2020