കാസര്‍കോട് ജില്ലാ പഞ്ചായത്ത് ലൈഫ് മിഷന്‍ കുടുംബ സംഗമം ജനുവരി 25ന്
കാസര്‍കോട്: (my.kasargodvartha.com 24.01.2020) ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ലൈഫ് മിഷന്‍ കുടുംബ സംഗമം ജനുവരി 25 ന് കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കും. സംഗമം റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ അദ്ധ്യക്ഷത വഹിക്കും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി വിശിഷ്ടാതിഥിയായിരിക്കും. ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു ഐ.എ.എസ് റിപ്പോര്‍ട്ട് അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി. ബഷീര്‍ സ്വാഗതം പറയും. എം.എല്‍.എമാരായ എം.സി. ഖമറുദ്ദീന്‍, കെ. കുഞ്ഞിരാമന്‍, എം. രാജഗോപാലന്‍, ജില്ലയിലെ ബ്ലോക്ക് - ഗ്രാമ പഞ്ചായത്ത്, നഗരസഭാ അദ്ധ്യക്ഷന്‍മാര്‍, സെക്രട്ടറിമാര്‍, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ സംബന്ധിക്കും. ലൈഫ് മിഷന്‍ ഉദ്ദേശ്യം, ലക്ഷ്യം, സാക്ഷാത്കാരം എന്ന വിഷയത്തില്‍ വികസന ഉപദേഷ്ടാവ് സി.എസ് രഞ്ജിത് പ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി. നന്ദകുമാര്‍ നന്ദി പറയും.
സംഗമത്തില്‍ ജില്ലയിലെ 38 ഗ്രാമ പഞ്ചായത്ത്, 3 നഗരസഭകളില്‍ നിന്നായി 800 ഓളം ഗുണഭോക്താക്കളും ഗ്രാമസേവകന്മാരും പങ്കെടുക്കും. ഒരു വാര്‍ഡില്‍ നിന്നും ഒരു ഗുണഭോക്താവ് എന്ന രീതിയില്‍ ജില്ലയിലെ എല്ലാ ഗ്രാമ പഞ്ചായത്ത് / മുനിസിപ്പല്‍ വാര്‍ഡുകളില്‍ നിന്നും ഗുണഭോക്താക്കളുടെ പ്രാതിനിധ്യം ഉറപ്പാക്കും. ലൈഫ് മിഷന്‍ കുടുംബ സംഗമത്തില്‍ ഓരോ പഞ്ചായത്തിലെയും മികച്ച ഗുണഭോക്താവിനെ തെരഞ്ഞെടുത്ത് പുരസ്‌കാരം നല്‍കും. പഞ്ചായത്ത് ഭരണസമിതിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുക്കുക. കൂടാതെ ലൈഫ് മിഷന്‍ പദ്ധതിയോട് അനുബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ 100 ശതമാനം പൂര്‍ത്തികരിച്ച പഞ്ചായത്തുകള്‍ക്കും പുരസ്‌കാരം നല്‍കും. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ച രണ്ട് നിര്‍വഹണ ഉദ്യോഗസ്ഥരെ കണ്ടെത്തി ആദരിക്കും.
ഭരണഘടനയ്ക്ക് കാവലിരിക്കുന്നു; എസ് എസ് എഫ് സമരം 25ന്
ചൗക്കി: രാജ്യത്തെ മതത്തിന്റെ പേരില്‍ വേര്‍തിരിക്കുന്ന ഭരണഘടനയെ താറുമാറാക്കുന്ന പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് ശനിയാഴ്ച വൈകിട്ട് ആറു മണിക്ക് ചൗക്കിയില്‍ എസ് എസ് എഫ് മൊഗ്രാല്‍ പുത്തൂര്‍ സെക്ടര്‍ കമ്മിറ്രി സംഘടിപ്പിക്കുന്ന 'ഭരണഘടനക്ക് കാവലിരിക്കുന്നു' എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഉദ്ഘാടനം ചെയ്യും.
ഇടയില്യം ആദിതറവാട് തെയ്യംകെട്ട് ശനിയാഴ്ച രാത്രി
പെരുമ്പള: ഇടയില്യം കുടുംബക്കാരുടെ അടിസ്ഥാന തറവാടായ അരീച്ചംവീട് ആദിതറവാട് കളരിയില്‍ തെയ്യംകെട്ട് മഹോത്സവം ശനിയാഴ്ച തുടങ്ങും.
തുളിച്ചേരി തറവാട്: ആഘോഷക്കമ്മിറ്റി ശനിയാഴ്ച
ബേത്തൂര്‍പാറ: അഡൂര്‍ മലാംകടവ് തുളുച്ചേരി തറവാട് വിഷ്ണുമൂര്‍ത്തി ദേവസ്ഥാനം പുന: പ്രതിഷ്ടാ കലശോത്സവം ആഘോഷക്കമ്മിറ്റി രൂപവത്കരണം ശനിയാഴ്ച 10ന് തറവാട്ടില്‍ നടക്കും.
ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആംബുലന്‍സ് സമര്‍പ്പണം ശനിയാഴ്ച
കുമ്പള: സിദിഖ് മന്ന ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഓഫീസ് ഉദ്ഘാടനവും ആംബുലന്‍സ് സമര്‍പണവും ശനിയാഴ്ച നടക്കും.
ഉച്ചഭക്ഷണപദ്ധതി താളം തെറ്റുന്നു: ശനിയാഴ്ച അധ്യാപരുടെ ഡി ഡി ഇ ഓഫീസ് മാര്‍ച്ച്
കാഞ്ഞങ്ങാട്: ഉച്ചഭക്ഷണ പരിപാടി താളം തെറ്റിക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ 25ന് ഡി ഡി ഇ ഓഫീസ് മാര്‍ച്ച് നടത്താന്‍ കെ പി എസ് ടി എ ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു
ഉത്തരമലബാര്‍ വോളിബോള്‍ ടൂര്‍ണമെന്റ് ശനിയാഴ്ച
വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് ടൗണ്‍ ക്ലബ് സംഘടിപ്പിക്കുന്ന ഉത്തരമലബാര്‍ വോളിബോള്‍ ടൂര്‍ണമെന്റ് ശനിയാഴ്ച അഞ്ചു മണിക്ക് സെയ്ന്റ് ജൂഡ്‌സ് ഫ്‌ളഡ് ലൈറ്റ് സ്റ്റേഡിയത്തില്‍ തുടങ്ങും.
കുടുംബസംഗമവും ആദരവും ശനിയാഴ്ച
കാസര്‍കോട്: കര്‍ഷകശ്രീ മില്‍ക്ക് കുടുംബസംഗമവും സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ എ ഗ്രേഡ് നേടിയവര്‍ക്കുള്ള ആദരവും ശനിയാഴ്ച മൂന്നിന് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
ദേശീയ സമ്മതിദായക ദിനാചരണം ശനിയാഴ്ച
കാസര്‍കോട്: ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ശനിയാഴ്ച രാവിലെ 11ന് കലക്ട്രേറ്റില്‍ ദേശീയ സമ്മതിദായക ദിനാചരണം സംഘടിപ്പിക്കും.
രോഗീ സൗഹൃദ കുടുംബ സംഗമം 25ന്
പുത്തിഗെ: പഞ്ചായത്ത് രോഗീ സൗഹൃദ കുടുംബ സംഗമം 25ന് 10 മണിക്ക് മുഹിമ്മാത്ത് സ്‌കൂളില്‍ നടക്കും.
ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് ശനിയാഴ്ച
ബേഡഡുക്ക: വേലക്കുന്ന് ശിവക്ഷേത്രഭരണസമിതി, ആഘോഷക്കമ്മിറ്റി, മാതൃസമിതി, സുള്ള്യ കെ വി ജി ആയുര്‍വേദ മെഡിക്കല്‍ കോളജ് എന്നിവയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന സൗജന്യആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് ശനിയാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ ഒരു മണി വരെ വേലക്കുന്ന് ശിവക്ഷേത്ര പരിസരത്ത് നടക്കും.
കാവുഗോളി മഹാവിഷ്ണു ക്ഷേത്ര വാര്‍ഷികാഘോഷത്തിന് ശനിയാഴ്ച തുടക്കം
കാവുഗോളി മഹാവിഷ്ണു ക്ഷേത്ര വാര്‍ഷികാഘോഷവും വിഷ്ണുമൂര്‍ത്തി ദൈവകോലവും 25, 26 തീയ്യതികളില്‍ നടക്കും.
പടന്നക്കാട്ട് ദന്ത- കണ്ണ് പരിശോധനാ ക്യാമ്പ് 25ന്
പടന്നക്കാട്: പടന്നക്കാട് ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ സെന്റര്‍ കണ്ണൂര്‍ അല്‍ സലാമ കണ്ണാശുപത്രിയുടെയും പൊയ്‌നാച്ചി ദന്തല്‍ കോളജിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന സൗജന്യ ദന്ത- കണ്ണ് പരിശോധനാ ക്യാമ്പ് 25ന് പടന്നക്കാട് ജി എല്‍ പി സ്‌കൂളില്‍ നടക്കും.
ആദൂര്‍ ജാറം ഉറൂസ് 25ന് തുടങ്ങും
ആദൂര്‍: ജാറം മഖാം ഉറൂസ് നേര്‍ച്ചയും ഏഴു ദിവസത്തെ മതപ്രഭാഷണ പരമ്പരയും 25 മുതല്‍ ഫെബ്രുവരി ഒന്നു വരെ നടക്കും.
നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസ്: ശനിയാഴ്ച നൗഷാദ് ബാഖവി പ്രഭാഷണം നടത്തും
നെല്ലിക്കുന്ന്: തങ്ങള്‍ ഉപ്പാപ്പ ഉറൂസിനോടനുബന്ധിച്ചുള്ള മതപ്രഭാഷണ പരമ്പരയില്‍ ശനിയാഴ്ച രാത്രി ഒമ്പത് മണിക്ക് നൗഷാദ് ബാഖവി ചിറയിന്‍കീഴ് പ്രഭാഷണം നടത്തും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Nattuvedi, Nattuvedi-Nattuvarthamanam 25-01-2020