Kerala

Gulf

Chalanam

Obituary

Video News

നാട്ടുവേദി-നാട്ടുവര്‍ത്തമാനം 23-01-2020

നാസ്‌ക് നായന്മാര്‍മൂല ഗള്‍ഫ് പ്രീമിയര്‍ ലീഗ് ജനുവരി 23ന് തുടങ്ങും

കാസര്‍കോട്: (my.kasargodvartha.com 22.01.2020) കാസര്‍കോടിന്റെ കലാസാംസ്‌കാരിക കായിക മേഖലയിലെ നിറസാന്നിധ്യമായ നാസ്‌ക് നായന്മാര്‍മൂല ഗള്‍ഫ് കമ്മിറ്റി നടത്തുന്ന പ്രീമിയര്‍ ലീഗ് 2020 കായിക മാമാങ്കത്തിന് ഒരുക്കള്‍ പൂര്‍ത്തിയായി. ജനുവരി 23, 24 തീയ്യതികളിലായി ദുബൈ അല്‍ മംസാര്‍ ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ആറ് ടീമുകള്‍ മാറ്റുരക്കും.

പ്രീമിയര്‍ ലീഗ് ചെയര്‍മാന്‍ പി.ബി.സലാമിന്റെ അധ്യക്ഷതയില്‍ പി.ബി. അഷ്‌റഫ് പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. വിവിധ മേഖലകളില്‍ ഉന്നത നേട്ടങ്ങള്‍ കൈവരിച്ച പി.ബി. സലാം, മുജീബ് തോക്ക്, സലാം കനുപ്പാടി, അഷ്‌റഫ് താമരശ്ശേരി, സി.പി. റിസ് വാന്‍, എന്‍.എം. മുഹമ്മദ് ഹനീഫ എന്നിവരെ ആദരിക്കും. ഹാരിസ് ഇസ്‌കോ ഉപഹാര സമര്‍പ്പണം നടത്തും. എന്‍.എം. ഹാരിസ്, ശിഹാബ് മാസ്റ്റര്‍, ശിഹാബ് സല്‍മാന്‍, നൗഫല്‍ സദര്‍, എന്‍.യു. അബ്ബാസ് ആശംസകള്‍ നേരും. തുടര്‍ന്ന് നായന്മാര്‍മൂലക്കാര്‍ മീറ്റ് നടക്കും.

മാവേലി സൂപ്പര്‍ സ്റ്റോറിന്റെ ഉദ്ഘാടനം ജനുവരി 23 ന്

ജില്ലയിലെ പുല്ലൂര്‍-പെരിയ പഞ്ചായത്തിലെ അമ്പലത്തറയില്‍ സൈപ്ലകോ പുതുതായി അനുവദിച്ച മാവേലി സൂപ്പര്‍ സ്റ്റോറിന്റെ ഉദ്ഘാടനംം ജനുവരി 23 ന് രാവിലെ 10 ന് ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി  പി.തിലോത്തമന്‍ നിര്‍വ്വഹിക്കും.കെ.കുഞ്ഞിരാമന്‍ എം.എല്‍.എ. അധ്യക്ഷനാകും.  ചടങ്ങില്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യാതിഥി ആകും. പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത് പ്രസിഡന്റ് ശാരദ.എസ് നായര്‍ ആദ്യ വില്‍പന നിര്‍വ്വഹിക്കും.

ജില്ലാ പഞ്ചായത്ത് യോഗം 23ന്

കാസര്‍കോട്: ജില്ലാ പഞ്ചായത്ത് ഭരണസമിതിയുടെ യോഗം 23ന് പകല്‍ 11ന് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

ഇന്ദിരാ കാന്റീന്‍ ഉദ്ഘാടനം 23ന്

സുള്ള്യ: നിര്‍മാണം പൂര്‍ത്തിയായ സുള്ള്യ നഗരത്തിലെ ഇന്ദിരാ കാന്റീന്‍ മന്ത്രി കോട്ട ശ്രീനിവാസ 23് ഉദ്ഘാടനം ചെയ്യും. സുള്ള്യ താലൂക്ക് ഓഫീസിന് സമീപത്താണ് കാന്റീന്‍ നിര്‍മിച്ചത്.

എന്‍ ജി ഒ യൂണിയന്‍ ഏരിയാ സമ്മേളനം 23ന്

കാസര്‍കോട്: കേരള എന്‍ ജി ഒ യൂണിയന്‍ വിദ്യാനഗര്‍ ഏരിയാ സമ്മേളനം 23ന് സിവില്‍ സ്റ്റേഷനു സമീപത്തെ ചിന്മയ തേജസ് ഓഡിറ്റോറിയത്തില്‍ നടക്കും.

ആരോഗ്യസംരക്ഷണ നിയമം നടപ്പാക്കണമെന്നാവശ്യപ്പെട്ട് തപാല്‍ ഓഫീസ് മാര്‍ച്ച് 23ന്

കാഞ്ഞങ്ങാട്: ആരോഗ്യസംരക്ഷണ നിയമം നടപ്പാക്കണമെന്നാവശ്യപ്പെട്ട് സീനിയര്‍ സിറ്റിസണ്‍സ് ഫ്രണ്ട്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി 23ന് കാഞ്ഞങ്ങാട് തപാല്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തും.

അഖിലേന്ത്യാ കിസാന്‍ സഭ മണ്ഡലം സമ്മേളനം 23ന്

കാസര്‍കോട്: അഖിലേന്ത്യാ കിസാന്‍ സഭ മണ്ഡലം സമ്മേളനം 23ന് പെരുമ്പള ബേനൂരില്‍ നടക്കും.

നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസ്; വ്യാഴാഴ്ച സിദ്ദീഖ് അസ്ഹരി പയ്യന്നൂര്‍ മതപ്രഭാഷണം നടത്തും

നെല്ലിക്കുന്ന്: നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസിനോടനുബന്ധിച്ച് വ്യാഴാഴ്ച രാത്രി ഒമ്പത് മണിക്ക് സിദ്ദീഖ് അസ്ഹരി പയ്യന്നൂര്‍ മതപ്രഭാഷണം നടത്തും. യു എം അബ്ദുര്‍ റഹ് മാന്‍ മുസ്ല്യാര്‍, സയ്യിദ് അലിയാര്‍ തങ്ങള്‍ മണ്ണാര്‍ക്കാട് വിശിഷ്ടാതിഥികളായെത്തും.(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Nattuvedi, Nattuvedi-Nattuvarthamanam 23-01-2020

Web Desk - Main

NEWS PUBLISHER

No comments:

Leave a Reply

Popular Posts

Kasargodvartha
kasargodvartha android application

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive