Join Whatsapp Group. Join now!

നാട്ടുവേദി-നാട്ടുവര്‍ത്തമാനം 18-01-2020

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹെയറിങ്ങും (നിഷ്), സാമൂഹ്യ നീതി വകുപ്പും സംയുക്തമായി പഠനപരിമിതിയുള്ള കുട്ടികളില്‍ Kerala, News, Nattuvedi, Nattuvedi-Nattuvarthamanam 18-01-2020
ഒക്യുപേഷണല്‍ തെറാപ്പിയുടെ പങ്ക് എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ സെമിനാര്‍ ശനിയാഴ്ച

കാസര്‍കോട്: (my.kasargodvartha.com 17.01.2020) നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹെയറിങ്ങും (നിഷ്), സാമൂഹ്യ നീതി വകുപ്പും സംയുക്തമായി പഠനപരിമിതിയുള്ള കുട്ടികളില്‍ ഒക്യുപേഷണല്‍ തെറാപ്പിയുടെ പങ്ക് എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ സെമിനാര്‍ ജനുവരി 18ന് സംഘടിപ്പിക്കും. രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെയാണ് സെമിനാര്‍. ഓണ്‍ലൈന്‍ സെമിനാറില്‍ പങ്കെടുക്കുന്നതിനായി കളക്ടറേറ്റിലെ ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് ഓഫീസില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഫോണ്‍-04994 256990, 8547562024.

ഫിറ്റ് ഇന്ത്യ ക്യാംപെയിനിന്റെ ഭാഗമായി നെഹ്രു യുവ കേന്ദ്രയുടെ ആഭിമുഖത്തിലുള്ള സൈക്കിള്‍ റാലി ശനിയാഴ്ച 

കാസര്‍കോട്: ഫിറ്റ് ഇന്ത്യ ക്യാംപെയിനിന്റെ ഭാഗമായി നെഹ്രു യുവ കേന്ദ്രയുടെ ആഭിമുഖത്തില്‍ ജനുവരി 18ന് ബ്ലോക്ക്്തലത്തില്‍ സൈക്കിള്‍ റാലി സംഘടിപ്പിക്കും. രാവിലെ എട്ടിന് നീലേശ്വരം ബ്ലോക്കില്‍ തൃക്കരിപ്പൂര്‍ ഐഡിയല്‍ കള്‍ച്ചറല്‍ ചാരിറ്റബിള്‍ സെസൈറ്റി പരിസരത്തും ഉച്ചയ്ക്ക് മൂന്നിന് കാസര്‍കോട് ബ്ലോക്കില്‍ കോട്ടക്കുന്ന് കാസ്‌കോ ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ് പരിസരത്തും മഞ്ചേശ്വരം ബ്ലോക്കില്‍് അഡ്ക ബ്രദേഴ്സ് ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ് പരിസരത്തും ഉച്ചയ്ക്ക് 3.30 ന് കാറഡുക്ക ബ്ലോക്കില്‍് മാനടുക്കം വിവേകാനന്ദ ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ് പരിസരത്തും സൈക്കിള്‍ റാലി നടത്തും.

താജുല്‍ ഉലമയുടെയും നൂറുല്‍ ഉലമയുടെയും ആണ്ട് നേര്‍ച്ചക്ക് പതാക ഉയര്‍ന്നു; മതപ്രഭാഷണം ശനിയാഴ്ച

മൊഗ്രാല്‍ പുത്തൂര്‍:കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് മൊഗ്രാല്‍ പുത്തൂര്‍ സര്‍ക്കിള്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന താജുല്‍ ഉലമയുടെയും നൂറുല്‍ ഉലമയുടെയും ആണ്ട് നേര്‍ച്ചക്ക് മുബാറക് അബ്ദുല്ല കുഞ്ഞി ഹാജി നഗരിയില്‍ പതാക ഉയര്‍ന്നു. സയ്യിദ് സീതിക്കോയ തങ്ങള്‍ പ്രാര്‍ത്ഥന നടത്തിയ പരിപാടിയില്‍ കരീം കുഞ്ഞാലി കടവത്ത് പതാക ഉയര്‍ത്തി.

ശനിയാഴ്ച വൈകുന്നേരം 6:30 ന് നടക്കുന്ന മതപ്രഭാഷണ പരിപാടി റഫീഖ് കുന്നിലിന്റെ അധ്യക്ഷതയില്‍ സയ്യിദ് ഫഖ്‌റുദ്ധീന്‍ ഹദ്ദാദ് തങ്ങള്‍ പെരിയെടുക്ക ഉദ്ഘാടനം ചെയ്യും. നൗഫല്‍ സഖാഫി കളസ മുഖ്യ പ്രഭാഷണം നടത്തും. സമാപന കൂട്ടുപ്രാര്‍ത്ഥനയ്ക്ക് സയ്യിദ് അഹ് മദ് മുഖ്താര്‍ തങ്ങള്‍ കുമ്പോല്‍ നേതൃത്വം നല്‍കും. അഷ്‌റഫ് മാസ്റ്റര്‍ ബള്ളൂര്‍ സ്വാഗതവും ജവാദ് അഹ്മദ് നന്ദിയും പറയും.

സയ്യിദ് സീതിക്കോയ തങ്ങള്‍, സയ്യിദ് എസ്.കെ കുഞ്ഞിക്കോയ തങ്ങള്‍, സുലൈമാന്‍ സഖാഫി ദേശാങ്കുളം,സഈദ് സഅദി കോട്ടക്കുന്ന്, സലാം സഅദി,ശഫീഖ് സഅദി, അബ്ദുര്‍ റസാഖ് സഖാഫി, ഹക്കീം ഹാജി, കരീം ഹാജി, അബൂബക്കര്‍ ഹാജി തുടങ്ങിയ പ്രമുഖര്‍ സംബന്ധിക്കും.

പരാതി പരിഹാര അദാലത്ത് ശനിയാഴ്ച 

കാസര്‍കോട്: ഹോസ്ദുര്‍ഗ് താലൂക്ക് പരാതി പരിഹാര അദാലത്ത് ജനുവരി 18 ന് രാവിലെ 10 ന് ഹോസ്ദുര്‍ഗ് താലൂക്ക് ഓഫീസില്‍ നടക്കും.

ജില്ലാതല യുവജന മേള 18 മുതല്‍

സുളള്യ: ദക്ഷിണ കന്നഡ ജില്ലാ തല യുവജന മേള 18, 19 തീയ്യതികളില്‍ ബെല്‍ത്തങ്ങാടി താലൂക്കിലെ ബളഞ്ച സര്‍ക്കാര്‍ സ്‌കൂളില്‍ നടക്കും.

എന്‍ സി പി ജില്ലാ ക്യാമ്പ് 18ന്

കാഞ്ഞങ്ങാട്: എന്‍ സി പി ജില്ലാ ക്യാമ്പ് 18നും 19നും കാഞ്ഞങ്ങാട് ബേക്കല്‍ ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ നടക്കും. മന്ത്രി എ കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.

സഹവാസ ക്യാമ്പ് 18 മുതല്‍ 

പാലക്കുന്ന്: പള്ളം വിക്ടറി ക്ലബിന്റെ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കുട്ടികള്‍ക്കുള്ള ജില്ലാതല ഭാഗമായി കുട്ടികള്‍ക്കുള്ള ജില്ലാതല സഹവാസ ക്യാമ്പ് 18ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് തുടങ്ങും. 26ന് സമാപിക്കും.

ദിനേശ് ബീഡി വാര്‍ഷിക സമാപനം; തൊഴിലാളി കൂട്ടായ്മ ശനിയാഴ്ച 

കാഞ്ഞങ്ങാട്: ദിനേശ് ബീഡി അമ്പതാം വാര്‍ഷിക സമാപനത്തിന്റെ ഭാഗമായി രാവണീശ്വരം ദിനേശ് ബീഡി ബ്രാഞ്ച് രാമംകുന്ന് ഓഡിറ്റോറിയത്തില്‍ തൊഴിലാളി കൂട്ടായ്മ സംഘടിപ്പിക്കും.

നെലക്കള റസിഡന്റ്‌സ് അസോസിയേഷന്‍ വാര്‍ഷികം ശനിയാഴ്ച 

വിദ്യാനഗര്‍: നെലക്കള റസിഡന്റ്‌സ് അസോസിയേഷന്‍ വാര്‍ഷികാഘോഷം ശനിയാഴ്ച നടക്കും. വൈകിട്ട് നാലിന് കളക്ടര്‍ ഡോ. ഡി സജിത് ബാബു ഉദ്ഘാടനം ചെയ്യും.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Nattuvedi, Nattuvedi-Nattuvarthamanam 18-01-2020

Post a Comment