Join Whatsapp Group. Join now!

നാട്ടുവേദി-നാട്ടുവര്‍ത്തമാനം 16-01-2020

പൗരത്വ ഭേദഗതി നിയമം നീക്കം ചെയ്ത് രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കണമെന്ന ആവശ്യം ഉന്നയിച്ച് കിസ്സ സാംസ്‌കാരിക സമന്വയം ജനുവരി Kerala, News, Nattuvedi, Nattuvedi-Nattuvarthamanam 16-01-2020
കിസ്സ സാംസ്‌കാരിക സമന്വയം കാഞ്ഞങ്ങാട്ട്; ഭരണഘടന സംരക്ഷണ സദസ് വ്യാഴാഴ്ച

കാഞ്ഞങ്ങാട്: (my.kasargodvartha.com 15.01.2020) പൗരത്വ ഭേദഗതി നിയമം നീക്കം ചെയ്ത് രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കണമെന്ന ആവശ്യം ഉന്നയിച്ച് കിസ്സ സാംസ്‌കാരിക സമന്വയം ജനുവരി 16ന് വൈകുന്നേരം 3:30ന് കാഞ്ഞങ്ങാട് കോട്ടച്ചേരിയില്‍ വെച്ച് നടക്കും. എം ബി രാജേഷ്, അഡ്വ. രേശ്മിത ചന്ദ്രന്‍, എം എ റഹ് മാന്‍, ഷാഹിന നഫീസ, അംബികാസുതന്‍ മാങ്ങാട്, സന്തോഷ് ഏച്ചിക്കാനം തുടങ്ങിയ പ്രമുഖര്‍ സംഗമത്തില്‍ പങ്കെടുക്കും. സംഗമത്തിനോട് അനുബന്ധിച്ചു വിവിധ കലാസാംസ്‌കാരിക സദസും ഒരുക്കും.

ദിശാ യോഗം 16ന്

കാസര്‍കോട്: കേന്ദ്രവിഷ്‌കൃത പദ്ധതികളുടെ നിര്‍വ്വഹണവും പുരോഗതിയും വിലയിരുത്തുന്നതിനായി രൂപീകരിച്ച ദിശ (ഡിസ്ട്രിക്ട് ഡെവലപ്‌മെന്റ് കോ-ഓര്‍ഡിനേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി) യോഗം 16ന് രാവിലെ 10ന് കലക്ട്രേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

യു ഡി എഫ് ലോംഗ് മാര്‍ച്ച് വ്യാഴാഴ്ച 

തൃക്കരിപ്പൂര്‍: പൗരത്വനിമയ ഭേദഗതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യു ഡി എഫ് വെസ്റ്റ് എളേരി പഞ്ചായത്ത് വ്യാഴാഴ്ച പെരുമ്പട്ടയില്‍ നിന്ന് കുന്നുംകൈയിലേക്ക് ലോംഗ് മാര്‍ച്ച് നടത്തും.

മുസ്ലിം ലീഗ് ജില്ലാ യോഗം വ്യാഴാഴ്ച

കാസര്‍കോട്: മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികളുടെയും നിയോജക മണ്ഡലം, മുനിസിപ്പല്‍, പഞ്ചായത്ത് പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറിമാരുടെയും യോഗം വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് കാസര്‍കോട് ടി എ ഇബ്രാഹിം സ്മാരക മന്ദിരത്തില്‍ ചേരും.

ടാസ്‌ക് ഫോഴ്‌സിന്റെ യോഗം വ്യാഴാഴ്ച

ബാലവേല നിര്‍മാര്‍ജനം ചെയ്യുന്നതിനായി രൂപീകരിച്ച ജില്ലാതല ടാസ്‌ക് ഫോഴ്‌സിന്റെ യോഗം വ്യാഴാഴ്ച വൈകിട്ട് നാലിന് ജില്ലാ കലക്ടറുടെ ചേമ്പറില്‍ നടക്കും

കാഞ്ഞങ്ങാട് മോനാച്ച ഭഗവതി ക്ഷേത്ര കളിയാട്ട മഹോത്സവം ജനുവരി 17, 18 തീയ്യതികളില്‍

കാഞ്ഞങ്ങാട് മോനാച്ച ഭഗവതി ക്ഷേത്ര കളിയാട്ട മഹോത്സവം ജനുവരി 17, 18 തീയ്യതികളില്‍ നടക്കും. 17ന് രാത്രി 10 മണിക്ക് നാറാണത്തു ഭ്രാന്തന്‍ ഡ്രാമാറ്റിക് വില്‍കലാമേള, 18ന് ഉച്ചയ്ക്ക് 12 മണിക്ക് മലബാറിലെ അപൂര്‍വ്വ ക്ഷേത്രങ്ങളില്‍ കെട്ടിയാടുന്ന പഞ്ചുരുളി അമ്മയുടെ പുറപ്പാട്. ഉച്ചയ്ക്ക് അന്നദാനം ഉണ്ടായിരിക്കും.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Nattuvedi, Nattuvedi-Nattuvarthamanam 16-01-2020
 

Post a Comment