Join Whatsapp Group. Join now!

നാട്ടുവേദി-നാട്ടുവര്‍ത്തമാനം 12-01-2020

പഞ്ചലിംഗേശ്വര ക്ഷേത്രോത്സവത്തിന് ഞായറാഴ്ച കൊടിയേറ്റും. രാവിലെ ആറു മണിക്ക് ഗണപതിഹോമം, ഒമ്പത് മണിക്ക് ബെദിര കൊട്ടാരം Kerala, News, Nattuvedi, Nattuvedi-Nattuvarthamanam 12-01-2020
കുണ്ടംകുഴി പഞ്ചലിംഗേശ്വര ക്ഷേത്രോത്സവത്തിന് ഞായറാഴ്ച കൊടിയേറ്റും

കുണ്ടംകുഴി: (my.kasargodvartha.com 11.01.2020) പഞ്ചലിംഗേശ്വര ക്ഷേത്രോത്സവത്തിന് ഞായറാഴ്ച കൊടിയേറ്റും. രാവിലെ ആറു മണിക്ക് ഗണപതിഹോമം, ഒമ്പത് മണിക്ക് ബെദിര കൊട്ടാരം, ആദിനാല്‍വര്‍ ദേവസ്ഥാനം തറവാട്ടില്‍ നിന്ന് ഭണ്ഡാരവരവ്, 11 മണിക്ക് കൊടിയേറ്റം.

അഖിലേന്ത്യാ ഫുട്‌ബോള്‍ ഞായറാഴ്ച മുതല്‍

കുണ്ടംകുഴി: ബേഡഡുക്ക പഞ്ചായത്ത് യൂത്ത് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന ബി- സെവന്‍ സോക്കര്‍ അഖിലേന്ത്യാ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സീസണ്‍ - രണ്ട് മത്സരങ്ങള്‍ ഞായറാഴ്ച തുടങ്ങും.

പി ജയരാജന്‍ ഞായറാഴ്ച കുണ്ടംകുഴിയില്‍

കുണ്ടംകുഴി: സി പി എം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജന്‍ ഞായറാഴ്ച കുണ്ടംകുഴിയില്‍ പ്രസംഗിക്കും. കര്‍ഷക സംഘം നേതാവ് ടി ടി കുഞ്ഞിരാമന്‍ അനുസ്മരണ പൊതുയോഗം വൈകിട്ട് നാലു മണിക്ക് അദ്ദേഹം ഉദ്ഘാടനം ചെയ്യും.

രജത ജൂബിലി ആഘോഷം ഞായറാഴ്ച തുടങ്ങും

മംഗളൂരു: ആര്‍ട്‌സ് സൊസൈറ്റിയുടെ (മാസ്) ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന രജത ജൂബിലി ആഘോഷം ഞായറാഴ്ച തുടങ്ങും. വൈകിട്ട് 5.30ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ ഉദ്ഘാടനം ചെയ്യും.

കേന്ദ്രമന്ത്രി വി മുരളീധരന്‍ ഞായറാഴ്ച ജില്ലയില്‍

കാസര്‍കോട്: കേന്ദ്രമന്ത്രി വി മുരളീധരന്‍ ഞായറാഴ്ച വിവിധ പരിപാടികളില്‍ സംബന്ധിക്കും. ഉച്ചയ്ക്ക് മൂന്നിന് മാവുങ്കാല്‍ പുതിയകണ്ടം പരശിവ വിശ്വകര്‍മ ക്ഷേത്രത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ സ്വദേശിദര്‍ശന്‍ പദ്ധതിയില്‍ അനുവദിച്ച കെട്ടിടത്തിന്റെ ശിലാസ്ഥാപനകര്‍മം നിര്‍വ്വഹിക്കും.

മടിയന്‍കൂലോം പാട്ടുത്സവം ഞായറാഴ്ച തുടങ്ങും

കാഞ്ഞങ്ങാട്: മഡിയന്‍കൂലോം പാട്ടുത്സവം 12ന് തുടങ്ങും. ദിവസവും വാദൃഘോഷത്തോടെ എഴുന്നള്ളത്തും വിവിധ സമുദായങ്ങളിലെ ആചാരക്കാരുടെ ചൊല്ലിയാട്ടവും ഉണ്ടാകും.

കോട്ടക്കണ്ണി പള്ളി തിരുനാളിന് ഞായറാഴ്ച സമാപനം

കാസര്‍കോട്: കോട്ടക്കണ്ണി സെന്റ് ജോസഫ് ദേവാലയത്തില്‍ തിരുനാളിന് ഞായറാഴ്ച സമാപനം. രാവിലെ 8.30ന് ആഘോഷമായ വിശുദ്ധ കുര്‍ബാനയ്ക്ക് തലശ്ശേരി അതിരൂപതാ കോര്‍പറേറ്റ് മാനേജര്‍ ഫാ. മാത്യു ശാസ്താംപടവില്‍ നേതൃത്വം നല്‍കും.

പയ്യന്നൂരില്‍ ചരിത്ര പ്രദര്‍ശനവും സെമിനാറും 12 മുതല്‍

പയ്യന്നൂര്‍: ഗാന്ധിജിയുടെ പയ്യന്നൂര്‍ സന്ദര്‍ശനത്തിന്റെ എണ്‍പത്തിയാറാം വാര്‍ഷികമായ 12ന് സംസ്ഥാന പുരാവസ്തു- പുരാരേഖ വകുപ്പുകളുടെ സഹകരണത്തോടെ കേരള ചരിത്ര പൈതൃക മ്യൂസിയം പയ്യന്നൂര്‍ പഴയ പോലീസ് സ്‌റ്റേഷന്‍ പരിസരത്ത് ചരിത്ര പ്രദര്‍ശനവും ചരിത്രരേഖാ സെമിനാറും സംഘടിപ്പിക്കുന്നു.

നെഹ്‌റു യുവകേന്ദ്ര പരിപാടികള്‍ 12 മുതല്‍

കാസര്‍കോട്: നെഹ്‌റു യുവകേന്ദ്ര വിവിധ പ്രവര്‍ത്തന പരിപാടികള്‍ക്ക് രൂപം നല്‍കി. ദേശീയ യുവജന ദിനമായ 12 മുതല്‍ ഒരാഴ്ചക്കാലം ബ്ലോക്ക്തലത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും.

പെരുങ്കളിയാട്ടം: ചിത്രകലാ ക്യാമ്പ് 12ന്

നീലേശ്വരം: പെരുങ്കളിയാട്ടത്തിനൊരുങ്ങുന്ന നീലേശ്വരം തട്ടാച്ചേരി വടയന്തൂര്‍ കഴകത്തില്‍ 12ന് ചിത്രകലാ ക്യാമ്പ് നടത്തും.

മൊഗ്രാല്‍പുത്തൂരില്‍ രക്തദാന ക്യാമ്പ് ഞായറാഴ്ച

മൊഗ്രാല്‍ പുത്തൂര്‍: 'രക്തദാനം മഹാദാനം' എന്ന സന്ദേശവുമായി ജനരക്ഷാ ബ്ലഡ് ഡോണേഴ്‌സ് കാസര്‍കോട്, മംഗളൂരു കെഎംസി ആശുപത്രി, ബ്ലഡ് ഹെല്‍പ് ലൈന്‍ കര്‍ണാടക, മൊഗ്രാല്‍ പുത്തൂര്‍ കുന്നില്‍ യംഗ് ചലഞ്ചേഴ്സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് എന്നിവയുടെ സഹകരണത്തോടെ മൊഗ്രാല്‍ പുത്തൂര്‍ കുന്നില്‍ മദ്രസ ഹാളില്‍ വെച്ച് ഞായറാഴ്ച രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. രാവിലെ ഒമ്പതു മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയാണ് സമയം.

രക്ത ദാനം നല്‍കാന്‍ തയ്യാറായിട്ടുള്ളവര്‍ കുന്നില്‍ യംഗ് ചലഞ്ചേഴ്സ് ആര്‍ട്‌സ് ആന്‍ഡ് സ്പോര്‍ട് ക്ലബ് ഭാരവാഹികളുമായി ബന്ധപ്പെടാവുന്നതാണ്.




(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Nattuvedi, Nattuvedi-Nattuvarthamanam 12-01-2020

Post a Comment