Join Whatsapp Group. Join now!

നാട്ടുവേദി-നാട്ടുവര്‍ത്തമാനം 09-01-2020

കേന്ദ്രസര്‍ക്കാരിന്റെ വിവേചനപരമായ പൗരത്വ നിയമത്തിനെതിരെ ജാതി-മത രാഷ്ട്രീയ Kerala, News, Nattuvedi, Kasaragod, Kanhangad, Mangalore, Nattuvedi-Nattuvarthamanam 09-01-2020
വനിതാ പൗരസമിതി വനിതാ റാലി

കാസര്‍കോട്: (my.kasargodvartha.com 08.01.2020) കേന്ദ്രസര്‍ക്കാരിന്റെ വിവേചനപരമായ പൗരത്വ നിയമത്തിനെതിരെ ജാതി-മത രാഷ്ട്രീയ വ്യത്യാസമില്ലാതെ വനിതകളെ ഉള്‍പ്പെടുത്തി കാസര്‍കോട് വനിതാ പൗരസമിതി വ്യാഴാഴ്ച കാസര്‍കോട് നഗരത്തില്‍ വനിതാ പ്രതിഷേധ മഹാറാലി സംഘിടിപ്പിക്കും. ഉച്ചക്ക് മൂന്നുമണിക്ക് തായലങ്ങാടി ടവര്‍ ക്ലോക്ക് പരിസരത്തുനിന്നാരംഭിച്ച് നഗരം ചുറ്റി പുതിയ ബസ്‌സ്റ്റാന്‍ഡില്‍ സമാപിക്കും.

കാസര്‍കോട് ജില്ല വിള ഇന്‍ഷുറന്‍സ് ജില്ലാ പ്രഖ്യാപനം

രാജ്യത്തെ ആദ്യ വിള ഇന്‍ഷുറന്‍സ് ജില്ലയായി കാസര്‍കോട്. വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ മുഴുവന്‍ കര്‍ഷകരെയും ചേര്‍ത്ത ആദ്യ ജില്ലയായി കാസര്‍കോടിനെ മന്ത്രി വി എസ് സുനില്‍കുമാര്‍ കാഞ്ഞങ്ങാട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന പരിപാടിയില്‍ പ്രഖ്യാപിക്കും.

ലക്ഷം ദീപം സമര്‍പ്പണം

വേലാശ്വരം വ്യാസേശ്വരം ശിവക്ഷേത്രത്തില്‍ വ്യാഴാഴ്ച ലക്ഷം ദീപം സമര്‍പ്പണം നടക്കും. വൈകീട്ട് ആറുമണിക്ക് തുടങ്ങും.

രണ്ട് മന്ത്രിമാര്‍ ജില്ലയില്‍


മന്ത്രി വി എസ് സുനില്‍കുമാറും മന്ത്രി ഇ ചന്ദ്രശേഖരനും വ്യാഴാഴ്ച ജില്ലയില്‍ നടക്കുന്ന വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ ഒമ്പതുമണിക്ക് എരിക്കുളം വയലില്‍ നടക്കുന്ന പച്ചക്കറി വിളവെടുപ്പിലും 9.30ന് മടിക്കൈ കുടുംബശ്രീ അരിമില്ല് ഉദ്ഘാടനത്തിലും 11 മണിക്ക് കാഞ്ഞങ്ങാട് ടൗണ്‍ഹാളില്‍ നടക്കുന്ന സമ്പൂര്‍ണ വിള ഇന്‍ഷുറന്‍സ് പ്രഖ്യാപനത്തിലും ഉച്ചക്ക് രണ്ടുമണിക്ക് കാഞ്ഞങ്ങാട് വിശ്രമ മന്ദിരത്തില്‍ നടക്കുന്ന കൃഷി വിജ്ഞാന്‍ കേന്ദ്രം വികസനം സംബന്ധിച്ച യോഗത്തിലും ഇരുവരും സംബന്ധിക്കും.

ജീവനി ജില്ലാതല ഉദ്ഘാടനം


പച്ചക്കറി ഉല്‍പാദനത്തില്‍ സ്വയംപര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള കര്‍മപരിപാടി 'ജീവനി' വ്യാഴാഴ്ച ജില്ലയില്‍ തുടങ്ങും. കാഞ്ഞങ്ങാട് ടൗണ്‍ഹാളില്‍ രാവിലെ 11 മണിക്ക് മന്ത്രി വി എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും.

എതിര്‍തോട്ട് ആണ്ട് നേര്‍ച്ച


മുത്തുപേട്ട ഡോ. ശൈഖ് ദാവൂദുല്‍ ഹക്കീം വലിയുല്ലാഹി ആണ്ട് നേര്‍ച്ച വ്യാഴാഴ്ച നടക്കും. രാവിലെ 10.30ന് ഉദ്‌ബോധനത്തോടെ ആരംഭിക്കും.

സൗജന്യ മെഡിക്കല്‍ ക്യാമ്പ്


മംഗലാപുരം എ ജെ ആശുപത്രിയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് ജനുവരി ഒമ്പത് മുതല്‍ 11 വരെ രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചക്ക് ഒരുമണി വരെ.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Nattuvedi, Kasaragod, Kanhangad, Mangalore, Nattuvedi-Nattuvarthamanam 09-01-2020

Post a Comment