Join Whatsapp Group. Join now!

നാട്ടുവേദി-നാട്ടുവര്‍ത്തമാനം 02-01-2020

ഓള്‍ കേരള സ്‌കൂള്‍ ടീച്ചേഴ്സ് യൂണിയന്‍ (എകെഎസ്ടിയു) ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് വ്യാഴാഴ്ച Kerala, News, Nattuvedi, Kasaragod, Cheruvathur, Nattuvedi-Nattuvarthamanam 02-01-2020
എസ്എസ്എഫ് ജില്ലാ ഹയര്‍സെക്കന്‍ഡറി സമ്മേളനം

കാസര്‍കോട്: (my.kasargodvartha.com 01.01.2020) 'നടപ്പു രീതികളല്ല നേരിന്റെ രാഷ്ട്രീയം' എന്ന ശീര്‍ഷകത്തില്‍ എസ്എസ്എഫ് ജില്ലാ ഹയര്‍സെക്കന്‍ഡറി സമ്മേളനത്തിന് വ്യാഴാഴ്ച രാവിലെ 10 മണി മുതല്‍ കാസര്‍കോട്ട് തുടക്കമാവും. സമസ്ത ഉപാധ്യക്ഷന്‍ എം അലിക്കുഞ്ഞി മുസ്ലിയാര്‍ ഷിറിയ ഉദ്ഘാടനം ചെയ്യും. വൈകീട്ട് നാലുമണിക്ക് പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്തുനിന്ന് ആരംഭിക്കുന്ന ടീന്‍സ് ഓണ്‍ സ്ട്രീറ്റ് പ്രകടനം നഗരം ചുറ്റി പഴയ ബസ്സ്റ്റാന്‍ഡില്‍ സമാപിക്കും.

അധ്യാപന മത്സരം

ഓള്‍ കേരള സ്‌കൂള്‍ ടീച്ചേഴ്സ് യൂണിയന്‍ (എകെഎസ്ടിയു) ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് വ്യാഴാഴ്ച രാവിലെ 10 മണി മുതല്‍ ജില്ലയിലെ സര്‍ക്കാര്‍-എയ്ഡഡ് ടിടിഐ, ബിഎഡ് സെന്ററുകളില്‍ പഠിക്കുന്ന അധ്യാപക വിദ്യാര്‍ത്ഥികള്‍ക്കായി ഹോസ്ദുര്‍ഗ് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപന മത്സരം സംഘടിപ്പിക്കും.

സംസ്ഥാന നാടകോത്സവം

ചെറുവത്തൂര്‍ കണ്ണങ്കൈ നാടകവേദിയുടെ സംസ്ഥാന നാടകോത്സവം 'പൂജക്കെടുക്കാത്ത പൂക്കള്‍' ജനുവരി അഞ്ച് വരെ കണ്ണങ്കൈ ഓപണ്‍ ഓഡിറ്റോറിയത്തില്‍ നടക്കും. വ്യാഴാഴ്ച 5.30ന് അനുബന്ധ പരിപാടി 'പാടാത്ത വീണയും പാടും' സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം ടി വി ബാലന്‍ ഉദ്ഘാടനം ചെയ്യും. 7.30ന് തിരുവനന്തപുരം ഒരുമ നാടകപ്പുര 'ചെറിയ കുടുംബവും വലിയ മനുഷ്യരും' നാടകം അവതരിപ്പിക്കും.

എഎച്ച്എസ്ടിഎ ജില്ലാ സമ്മേളനം

എയ്ഡഡ് ഹയര്‍സെക്കന്‍ഡറി ടീച്ചേഴ്‌സ് അസോസിയേഷന്‍ (എഎച്ച്എസ്ടിഎ) ജില്ലാ സമ്മേളനം വ്യാഴാഴ്ച രാവിലെ ഒമ്പതുമണിക്ക് കാസര്‍കോട് ജിഎച്ച്എസ്എസില്‍ ആരംഭിക്കും. 10 മണിക്ക് ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നില്‍ ഉദ്ഘാടനം ചെയ്യും.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Nattuvedi, Kasaragod, Cheruvathur, Nattuvedi-Nattuvarthamanam 02-01-2020

Post a Comment