Join Whatsapp Group. Join now!

പൗരത്വ ഭേദഗതി നിയമം: മംഗല്‍പാടി ജനകീയ വേദി മാസ് പെറ്റീഷന്‍ കാമ്പയിന്‍ നടത്തി

രാജ്യവ്യാപകമായി കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ Kerala, News, Uppala, Mass Petition Campaign conducted by Mangalpadi janakeeya vedi
ഉപ്പള: (my.kasargodvartha.com 01.01.2020) രാജ്യവ്യാപകമായി കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ മംഗല്‍പാടി ജനകീയ വേദി മാസ് പെറ്റീഷന്‍ കാമ്പയിന്‍ സംഘടിപ്പിച്ചു. എന്‍ആര്‍സി, എന്‍പിആര്‍, സിഎഎ എന്നിവക്കെതിരെ ആയിരത്തിലധികം പോസ്റ്റ് കാര്‍ഡുകള്‍ സുപ്രീംകോടതി രജിസ്ട്രാര്‍ക്ക് അയച്ചു. വിദ്യാര്‍ത്ഥികളും സ്ത്രീകളും ഉള്‍പ്പെടെ നൂറുകണക്കിനാളുകളാണ് പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തത്.

ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ മിഷന്‍ താലൂക്ക് പ്രസിഡന്റ് രാഘവന്‍ ചേരാള്‍ പരിപാടി ഉദ്ഘാടനം ചെയ്തു. എം ജെ വി പ്രസിഡന്റ് അഡ്വ. കരീം പൂന അധ്യക്ഷത വഹിച്ചു. ഹിന്ദുസ്ഥാന്‍ മോണു, കെ എഫ് ഇഖ്ബാല്‍, ഒ എം റഷീദ്, സാദിഖ് ചെറുഗോളി, ഹസീം മണിമുണ്ട, ഹനീഫ് ഗോള്‍ഡ് കിംഗ്, അബൂതമാം, രാജാവ് ഉമ്മര്‍, മന്‍സൂര്‍ കണ്ടത്തില്‍, അഷാഫ്, മജീദ് പച്ചമ്പള, എം കെ അലി മാഷ്, സൈന്‍ അട്ക, ഹമീദ് കോസ്‌മോസ്, അബൂബക്കര്‍, മഹ്മൂദ് കൈക്കമ്പ, ഷാജഹാന്‍ ബഹ്റിന്‍, മുബാറക് ഹൊസങ്കടി എന്നിവര്‍ സംസാരിച്ചു. സിദ്ദീഖ് കൈക്കമ്പ സ്വാഗതവും റൈഷാദ് നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Uppala, Mass Petition Campaign  conducted by Mangalpadi janakeeya vedi

Post a Comment