Join Whatsapp Group. Join now!

മഞ്ചേശ്വരം ഗോവിന്ദപൈ മെമ്മോറിയല്‍ ഗവ. കോളജ് ജൂബിലി മെമ്മോറിയല്‍ കെട്ടിടം വെള്ളിയാഴ്ച മന്ത്രി കെ ടി ജലീല്‍ ഉദ്ഘാടനം ചെയ്യും

Kerala, News, Kasargod, Manjeshwaram, Govinda Pai memorial govt. college, building inauguration, Press meet, Education Minister, Manjeshwaram Govinda Pai memorial govt. college jubilee building inauguration on Friday മഞ്ചേശ്വരം ഗോവിന്ദപൈ മെമ്മോറിയല്‍ ഗവ. കോളജ് ജൂബിലി േെമേമ്മാറിയല്‍ കെട്ടിടം 17ന് വെള്ളിയാഴ്ച ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി കെ ടി ജലീല്‍ ഉദ്ഘാടനം ചെയ്യുമെന്ന് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എം സി
കാസര്‍കോട്: (www.my.kasargodvartha.com 15.01.2020) മഞ്ചേശ്വരം ഗോവിന്ദപൈ മെമ്മോറിയല്‍ ഗവ. കോളജ് ജൂബിലി േെമേമ്മാറിയല്‍ കെട്ടിടം 17ന് വെള്ളിയാഴ്ച ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി കെ ടി ജലീല്‍ ഉദ്ഘാടനം ചെയ്യുമെന്ന് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എം സി ഖമറുദ്ദീന്‍ എം എല്‍ എ അധ്യക്ഷത വഹിക്കും. രാജ് മോഹന്‍ ഉണ്ണിത്താന്‍ എം പി മുഖ്യാതിഥിയായി സംസാരിക്കും. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്‍, ഉന്നത വിദ്യാഭ്യാസ ഡയറക്ടര്‍ വിഘ്നേശ്വരി ഐ എ എസ് എന്നിവര്‍ സംസാരിക്കും.

നബാര്‍ഡിന്റെ ആര്‍ ഐ എസ് ഡിയില്‍ ഉള്‍പ്പെടുത്തി എട്ടു കോടി ചിലവിലാണ് കെട്ടിടം പൂര്‍ത്തിയായത്. മൂന്നു നിലകളുള്ള കെട്ടിടത്തില്‍ ആറോളം ക്ലാസുമുറികളും ഭാവിയില്‍ ക്ലാസ്മുറിയും ഓഫീസാക്കാന്‍ പാകത്തില്‍ സൗകര്യങ്ങളുമുണ്ട്. ബി എ കന്നട, ബി എസ് സി സ്റ്റാറ്റിസ്റ്റിക്സ് , ട്രാവല്‍ ആന്‍ഡ് ടൂറിസം ഡ്രിഗ്രി കോഴ്സുകളും, എം എസ് സി സ്റ്റാറ്റിക്സ് എംകോം കോഴ്സുകളുമാണ് ഇപ്പോള്‍ കോളജിലുള്ളത്. 487 കുട്ടികളുണ്ട്. ഒമ്പത് ഗസ്റ്റ് അധ്യാപകരും 19 സ്ഥിരം അധ്യാപകരും അടക്കം 28 ഓളം അധ്യാപകരാണ് പഠിപ്പിക്കാനുള്ളത്. 1980 ല്‍ എളേരിത്തട്ട് കോളജിനൊപ്പമാണ് പ്രവര്‍ത്തനം ആരംഭിച്ചതെങ്കിലും 33 ഏക്കര്‍ സ്ഥലം സ്വന്തമായുള്ള കോളജിന് ഇതുവരെ നല്ല കോഴ്സുകള്‍ സര്‍വകലാശാല അനുവദിച്ചിട്ടില്ല. കൂടുതല്‍ ജനപ്രിയ കോഴ്സുകള്‍ അനുവദിച്ചാല്‍ മറ്റേതൊരു കോളജിനെക്കാളും മികവ് പുലര്‍ത്താന്‍ മഞ്ചേശ്വരം കോളജിന് സാധിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

വാര്‍ത്താ സമ്മേളനത്തില്‍ കോളജ് വികസന സമിതി വൈസ് ചെയര്‍മാന്‍ ജയാനന്ദ, പ്രിന്‍സിപ്പാല്‍ ഡോ. സലീം, അധ്യാപകരായ സുനില്‍ ജോണ്‍, പി ടി എ വൈസ് പ്രസിഡന്റ് ബി രാജേന്ദ്ര, കോളജ് യുനിയന്‍ ചെയര്‍മാന്‍ ജിതിന്‍ രാജ് എന്നിവര്‍ സംബന്ധിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )



Keywords: Kerala, News, Kasargod, Manjeshwaram, Govinda Pai memorial govt. college, building inauguration, Press meet, Education Minister, Manjeshwaram Govinda Pai memorial govt. college jubilee building inauguration on Friday

Post a Comment