Join Whatsapp Group. Join now!

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള ജനകീയ ലോംഗ് മാര്‍ച്ച് ഫെബ്രുവരി ഒന്നിന് ഉപ്പളയില്‍ നിന്ന് തുടങ്ങും

പൗരത്വ ഭേദഗതി നിയമം റദ്ധാക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ കേരള ജനകീയ ലോംഗ് മാര്‍ച്ച് നടത്തുമെന്ന് Kerala Janakeeya Long march starts on Feb 1
കാസര്‍കോട്: (my.kasargodvartha.com 14.01.2020) പൗരത്വ ഭേദഗതി നിയമം റദ്ധാക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ കേരള ജനകീയ ലോംഗ് മാര്‍ച്ച് നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 2020 ഫെബ്രുവരി ഒന്നിന് മഞ്ചേശ്വരം മണ്ഡലത്തിലെ ഉപ്പളയില്‍ നിന്ന് ഫ്‌ളാഗ് ഓഫ് ചെയ്ത് ആരംഭിക്കുന്ന ലോംഗ് മാര്‍ച്ച് മാര്‍ച്ച് രണ്ടിന് രാജ്ഭവന്‍ മാര്‍ച്ചോടു കൂടി തിരുവനന്തപുരത്ത് സമാപിക്കും.

സമാപന സമ്മേളനത്തില്‍ ദേശീയ മത- രാഷ്ട്രീയ- സാമൂഹിക- സാംസ്‌കാരിക നേതാക്കള്‍ പങ്കെടുക്കും. ലോംഗ് മാര്‍ച്ച് ഫെബ്രുവരി ഒന്ന്, രണ്ട്, മൂന്ന് തീയ്യതികളില്‍ കാസര്‍കോട് ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ പര്യടനം നടത്തും. ഫെബ്രുവരി രണ്ടിന് രാവിലെ മാര്‍ച്ച് കാസര്‍കോട് നിന്ന് ആരംഭിച്ച് കാഞ്ഞങ്ങാട് സമാപിക്കും. ഫെബ്രുവരി മൂന്നിന് രാവിലെ കാഞ്ഞങ്ങാട് നിന്ന് മാര്‍ച്ച് ആരംഭിച്ച് പടന്നയില്‍ സമാപിക്കും. ഫെബ്രുവരി 23 ന് വൈകുന്നേരം നാലു മണിക്ക് കാസര്‍കോട് ബഹുജന കണ്‍വെന്‍ഷനും നടക്കും.

വാര്‍ത്താ സമ്മേളനത്തില്‍ കേരള ജനകീയ കൂട്ടായ്മ ചെയര്‍മാന്‍ ടി എ മുജീബു റഹ് മാന്‍, കേരള ജനകീയകൂട്ടായ്മ ജനറല്‍ കണ്‍വീനര്‍ മനോജ് സാരംഗ്, രക്ഷാധികാരികളായ സിസ്റ്റര്‍ ജയ, ആന്റോ മംഗലത്ത്, ഷാനവാസ് കാസിമി, കോഡിനേറ്റര്‍മാരായ വിന്‍സെന്റ് ആവിക്കല്‍, സി കെ നാസര്‍ കാഞ്ഞങ്ങാട്, സിദ്ദീഖ് കൈക്കമ്പ, എക്‌സിക്യൂട്ടീവ് അംഗങ്ങളായ അബ്ദുല്‍ ഖാദര്‍ ചെറുകോളി, യാസീന്‍ മുസ്തഫ അബ്ബാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Kerala Janakeeya Long march starts on Feb 1
  < !- START disable copy paste -->   

Post a Comment