Join Whatsapp Group. Join now!

കാസര്‍കോട് മര്‍ച്ചന്റ്‌സ് വനിതാ വിംഗിന് പുതിയ സാരഥികള്‍

മര്‍ച്ചന്റ്‌സ് വനിതാ വിംഗിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. വ്യാപാര ഭവനില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ പ്രസിഡന്റ് കെ ചന്ദ്രാ മണി അധ്യക്ഷത Kerala, News, Kasaragod Merchants Association Women wing Office bearers
കാസര്‍കോട്: (my.kasaragodvartha.com 29.01.2020)  മര്‍ച്ചന്റ്‌സ് വനിതാ വിംഗിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. വ്യാപാര ഭവനില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ പ്രസിഡന്റ് കെ ചന്ദ്രാ മണി അധ്യക്ഷത വഹിച്ചു. വനിതാ വിംഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഷീനജ പ്രദീപ് ഉദ്ഘാടനം ചെയ്തു.
ജില്ലാ ജനറല്‍ സെക്രട്ടറി രേഖ മോഹന്‍ദാസ് മുഖ്യ പ്രഭാഷണം നടത്തി. കഴിഞ്ഞ കാല പ്രവര്‍ത്തന റിപോര്‍ട്ട് ഉമാവതി പി കെയും, വരവ് ചിലവ് കണക്ക് സുചിത്ര പിള്ളയും അവതരിപ്പിച്ചു.

കെ വി വി ഇ എസ് ജില്ലാ പ്രസിഡന്റ് കെ അഹമ്മദ് ഷരീഫ് മുഖ്യാതിഥിയായിരുന്നു. വനിതാ വിംഗ് കോഡിനേറ്റര്‍ എ എ അസീസ് പ്രവര്‍ത്തനം അവലോകനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി കെ ജെ സജി, ജില്ലാ ട്രഷറര്‍ മാഹിന്‍ കോളിക്കര, യൂണിറ്റ് പ്രസിഡന്റ് കെ മൊയ്തീന്‍ കുഞ്ഞി, വ്യാപാരി നേതാക്കളായ കെ. നാഗേഷ് ഷെട്ടി, ബഷീര്‍ കല്ലങ്കാടി, കെ ദിനേശ്, നഹീം അങ്കോല, സി കെ ഹാരിസ്, മുനീര്‍ അടുക്കത്ത്ബയല്‍, മുനീര്‍ ബിസ്മില്ല എന്നിവര്‍ ആശംസ അറിയിച്ച് സംസാരിച്ചു.

ഭാരവാഹികളായി ഉമാവതി പി കെ (പ്രസിഡണ്ട്), ബീന ഷെട്ടി (ജനറല്‍ സെക്രട്ടറി), സുചിത്ര പിള്ള (ട്രഷറര്‍), കെ ഭവാനി, സുമതി കെ എം, കെ നളിനി (വൈസ് പ്രസിഡന്റുമാര്‍), അനിത അശോക്, ഖമറുന്നിസ, പ്രിന്‍സി ഡിസൂസ (ജോ. സെക്രട്ടറിമാര്‍) എന്നിവരെ തെരഞ്ഞെടുത്തു.


Keywords: Kerala, News, Kasaragod Merchants Association Women wing Office bearers

< !- START disable copy paste -->  

Post a Comment