Join Whatsapp Group. Join now!

കാറമേല്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടം ഫെബ്രുവരി 6 മുതല്‍ 9 വരെ

കാറമേല്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടം ഫെബ്രുവരി ആറു മുതല്‍ ഒമ്പതു വരെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ Kerala, News, Karamel Muchilot Temple fest on Feb 6th
കാസര്‍കോട്: (my.kasargodvartha.com 22.01.2020) കാറമേല്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടം ഫെബ്രുവരി ആറു മുതല്‍ ഒമ്പതു വരെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇതിന്റെ പ്രചരണാര്‍ത്ഥം ബുധനാഴ്ച രാവിലെ ഒമ്പതു മണിക്ക് ചൈതന്യ യാത്ര തുടങ്ങി. ഉത്തരമലബാറിലെ വിവിധ മുച്ചിലോട്ട് ഭഗവതി ക്ഷേത്രങ്ങളില്‍ പര്യടനം നടത്തി 24-ന് കീഴുന്ന മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തില്‍ സമാപിക്കും. പെരുങ്കളിയാട്ടത്തിന്റെ വരച്ചു വെക്കല്‍ 31-ന് രാവിലെ പത്തു മണിക്ക് നടക്കും.

കളിയാട്ടത്തിന്റെ ഭാഗമായി കലാ-കായിക മത്സരങ്ങള്‍ സംഘടിപ്പിക്കും. വ്യാഴാഴ്ച വൈകിട്ട് ഏഴ് മുതല്‍ പ്രദേശത്തെ കലാകാരന്മാരുടെയും കലാകാരികളുടെയും നൃത്തങ്ങള്‍ അവതരിപ്പിക്കും. തുടര്‍ന്ന് കലാമണ്ഡപം അന്നൂര്‍ അവതരിപ്പിക്കുന്ന ഭരതമേധം അരങ്ങേറും. 26-ന് സീതാ ശശിധരന്റെ നൃത്തതംരഗിണി, 31-ന് എസ്.എസ്. ഓര്‍ക്കസ്ട്രയുടെ ഗാനമേള, ഫെബ്രുവരി രണ്ടിന് ആയിരം മഹിളകള്‍ അണിനിരക്കുന്ന മെഗാതിരുവാതിര, അഞ്ചിന് വൈകിട്ട് ആറിന് കവിയരങ്ങ് കവി വി മധുസൂധനന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. ആറിന് വൈകിട്ട് ഏഴിന് സിനിമാ പിന്നണി ഗായിക സിതാര നയിക്കുന്ന ഗാനമേള, ഏഴിന് വൈകിട്ട് ഏഴിന് സിനാമാ താരം പത്മശ്രീ ജയറാം പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി മാരാറും നയിക്കുന്ന ഇലഞ്ഞിത്തറ മേളം, എട്ടിന് വൈകിട്ട് ഏഴിന് സിനിമാതാരങ്ങള്‍ അണിനിരക്കുന്ന രസികര്‍ കേരളയുടെ മെഗാഷോ എന്നീ കലാപരിപാടികള്‍ അരങ്ങേറും. ഒമ്പതിന് രാവിലെ 11 മുതല്‍ മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി നിവരല്‍ നടക്കും. കളിയാട്ടനാളുകളില്‍ എല്ലാ ദിവസവും ക്ഷേത്രത്തില്‍ അന്നദാനമുണ്ടായരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

വാര്‍ത്താ സമ്മേളനത്തില്‍ വി സി നാരായണന്‍, പി വി ഗോപി, എം രാമചന്ദ്രന്‍, കെ സുരേഷ്, പട്ട്വന്‍ ശശി എന്നിവര്‍ സംബന്ധിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Karamel Muchilot Temple fest on Feb 6th
  < !- START disable copy paste -->   

Post a Comment