Join Whatsapp Group. Join now!

അപ്സര പബ്ലിക് സ്‌കൂളില്‍ 'ജയ്ഹിന്ദ്' ചരിത്ര മെഗാഷോ ശനിയാഴ്ച

Kerala, Kasaragod, News, Video, Mega Show, Apsara Public School, Press Meet, Students, Jai Hind history Mega Show on Saturday കോളിയടുക്കം അപ്സര പബ്ലിക് സ്‌കൂള്‍ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി 'ഇന്‍സൈറ്റ് 2020' എന്നപേരില്‍ വെള്ളിയാഴ്ച മുതല്‍ ഏപ്രില്‍ 30 വരെ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കാസര്‍കോട്: (www.my.kasargodvartha.com 09.01.2020) കോളിയടുക്കം അപ്സര പബ്ലിക് സ്‌കൂള്‍ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി 'ഇന്‍സൈറ്റ് 2020' എന്നപേരില്‍ വെള്ളിയാഴ്ച മുതല്‍ ഏപ്രില്‍ 30 വരെ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വെള്ളിയാഴ്ച വൈകിട്ട് ആറിന് 'ഫ്ളവേഴ്സ് ഫിയസ്റ്റ' എന്നപേരില്‍ വിദ്യാര്‍ഥികളുടെ കലാപ്രകടനങ്ങള്‍ നടക്കും.

ശനിയാഴ്ച വൈകിട്ട് ആറിന് ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ പ്രധാന സംഭവ വികാസങ്ങള്‍ ഉള്‍ക്കൊള്ളിച്ച് 'ജയ്ഹിന്ദ്' ചരിത്ര മെഗാഷോ നടക്കും. രാജ്യത്തിന്റെ ബഹുസ്വരത, മതേതരത്വം, സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗപൂര്‍ണമായ ജീവിതസന്ദേശം എന്നിവ പ്രകടമാക്കുന്ന സ്റ്റേജ് ഷോയില്‍ സ്‌കൂളിലെ മുന്നൂറോളം കുട്ടികള്‍ അണിനിരക്കും. 6.30 മുതല്‍ എട്ടുവരെ ജി എസ് പ്രദീപ് വിദ്യാര്‍ഥികളോടും രക്ഷിതാക്കളോടും സംവദിക്കും.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ കുട്ടികളുടെ സര്‍ഗശേഷി വര്‍ധിപ്പിക്കാനായി 'റിഫ്‌ളക്ഷന്‍ 2020', കുട്ടികള്‍ക്ക് വായനയുടെ നവ്യാനുഭവം പകര്‍ന്ന് 'ബ്രയിന്‍ ടു ബുക്സ്', ടെക് ടോക്ക്, രക്ഷിതാക്കള്‍ക്കായി ഹാപ്പിനസ് സമ്മിറ്റ്, ജിംഗിള്‍ മൈന്‍ഡ്സ് വ്യക്തിത്വ വികസന പരിശീലനം, പൂര്‍വ വിദ്യാര്‍ഥി സംഗമം, അശ്വമേധം, പ്രകൃതി പഠനയാത്ര എന്നിവ നടക്കും.

വാര്‍ത്താസമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ ഡോ. അന്‍വര്‍ അലി, പിടിഎ പ്രസിഡന്റ് എം എ ഹാരിസ്, ഇ എം റഫീഖ്, മുജീബുദ്ദീന്‍ ഇസ്മാഈല്‍ എന്നിവര്‍ സംബന്ധിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )



Keywords: Kerala, Kasaragod, News, Video, Mega Show, Apsara Public School, Press Meet, Students, Jai Hind history Mega Show on Saturday 

Post a Comment