Join Whatsapp Group. Join now!

കാസര്‍കോട് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ അംപയര്‍ പാനലില്‍ തിരെഞ്ഞെടുക്കപ്പെട്ട് അഹ് മദ് ഇര്‍ഷാദ് അലി

കാസര്‍കോട് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ അംപ്യാര്‍ പാനലില്‍ തിരെഞ്ഞെടുക്കപ്പെട്ട് ഉദുമ സ്വദേശി അഹ് മദ് ഇര്‍ഷാദ് അലി. കെ സി എ Kasaragod, Cricket Association, Irshad Ali, Umpire, Camp, Selected, Football, Sports, Udma, Udma Padinhar.
കാസര്‍കോട്: (my.kasargodvartha.com 20.01.2020) കാസര്‍കോട് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ അംപ്യാര്‍ പാനലില്‍ തിരെഞ്ഞെടുക്കപ്പെട്ട് ഉദുമ സ്വദേശി അഹ് മദ് ഇര്‍ഷാദ് അലി. കെ സി എ പാനലിലുള്ള അംപ്യാര്‍ സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ കാസര്‍കോട്ട് നടന്ന അംപ്യാര്‍ ക്ലിനിക്കില്‍ ഇര്‍ഷാദിനെ കൂടാതെ ജില്ലയില്‍ നിന്നും മറ്റു ആറു പേര്‍ കൂടി തിരഞ്ഞെടുക്കപ്പെട്ടു.

നിലവില്‍ കാസര്‍കോട് ക്രിക്കറ്റ് ലീഗില്‍ പാസ്‌ക്ക് പെരുമ്പളയുടെ കളിക്കാരനാണ്. കേരള ഫുട്‌ബോള്‍ അസോസിയേഷന്റെ കാറ്റഗറി 3 യിലുള്ള റഫ്‌റീസ് പാനലിലുള്ള ഇര്‍ഷാദ് കാസര്‍കോട് ജില്ലയില്‍ നിന്ന് ഐ ലീഗ് മത്സരം നിയന്ത്രിച്ച ഫുട്‌ബോള്‍ റഫറി കൂടിയാണ്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ബ്രിട്ടീഷ് കൗണ്‍സില്‍ പ്രീമിയര്‍ സ്‌കില്‍ റഫറി കോഴ്‌സും പൂര്‍ത്തീകരിച്ചിട്ടുണ്ട്.

ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ 'ഡി' ലൈസന്‍സ് ഫുട്‌ബോള്‍ കോച്ചുമാണ് ഉദുമ പടിഞ്ഞാര്‍ സ്വദേശിയായ അഹ് മദ് ഇര്‍ഷാദ് അലി. കാല്‍പന്തുകളിയെ നെഞ്ചേറ്റിയ ഇര്‍ഷാദിന് ക്രിക്കറ്റ് കളിയോടുള്ള ആവേശവും അതിരൂറ്റ സ്‌നേഹവും തെളിയിക്കുന്നതാണ് പുതിയ നേട്ടം.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Cricket Association, Irshad Ali, Umpire, Camp, Selected, Football, Sports, Udma, Udma Padinhar.

Post a Comment