Join Whatsapp Group. Join now!

ഗുരുഭൂതന്മാര്‍ക്ക് സ്മരണാഞ്ജലി അര്‍പ്പിച്ച് ഒരു വട്ടം കൂടി ഭൂശാസ്ത്രജ്ഞന്മാര്‍ കുടുംബ സംഗമത്തില്‍ ഒത്തുചേര്‍ന്നു

കാസര്‍കോട് ഗവ. കോളജ് ജിയോളജി പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ കുടുബ സംഗമം നടത്തി. അടുത്ത കാലത്ത് നിര്യാതരായ ആദ്യത്തെ വകുപ്പ് മേധാവി Kerala, News, Govt. College Geology old students family meet conducted
കാസര്‍കോട്: (my.kasargodvartha.com 06.01.2020) കാസര്‍കോട് ഗവ. കോളജ് ജിയോളജി പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ കുടുബ സംഗമം നടത്തി. അടുത്ത കാലത്ത് നിര്യാതരായ ആദ്യത്തെ വകുപ്പ് മേധാവി പ്രൊഫ. കെ പി രാമചന്ദ്രന്‍ നായര്‍ക്കും രണ്ടാമത്തെ വകുപ്പ് മേധാവി ആയിരുന്ന പ്രൊഫ. ടി സി മാധവപ്പണിക്കര്‍ക്കും ആദരാഞ്ജലികള്‍ അര്‍പ്പിച്ച് കൊണ്ടാണ് പരിപാടികള്‍ ആരംഭിച്ചത്. കുടുംബ സംഗമം 1962-65 കാലഘട്ടത്തില്‍ ഒന്നാമത്തെ ബാച്ചിലെ വിദ്യാര്‍ത്ഥിയും പിന്നീട് അധ്യാപകനും ആയിരുന്ന ജിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ റിട്ടയര്‍ഡ് ഡയറക്ടര്‍ പി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയതു.

പ്രൊഫ. ടി സി മാധവപ്പണിക്കര്‍ അനുസ്മരണം പ്രൊഫ. ജി. ഗോപാലകൃഷ്ണനും പ്രൊഫ. കെ.പി. രാമചന്ദ്രന്‍ നായര്‍ അനുസ്മരണം പ്രൊഫ എസ് മോഹന്‍ കുമാറും നിര്‍വ്വഹിച്ചു. 2018, 2019 വര്‍ഷത്തെ പ്രൊഫ. ടി സി മാധവപ്പണിക്കര്‍ എന്‍ഡോവ്മെന്റ് അവാര്‍ഡുകള്‍ യഥാക്രമം ബി എസ് സി ജിയോളജിയില്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങിയ രേവതി വി, അഭിരാമി കെ എന്നിവരും, എം എസ് സി ജിയോളജിയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് ലഭിച്ച റമിത എം, അശ്വതി സി എന്നിവരും ഏറ്റുവാങ്ങി.

അടിസ്ഥാന യോഗ്യതയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയ ഒന്നാം വര്‍ഷ ബി എസ് സി വിദ്യാര്‍ത്ഥി ജിതിന്‍ കെ വി, എം എസ് സി ജിയോളജി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനി ഐശ്വര്യ എം എന്നിവര്‍ ജിയോളജി ഒന്നാം ബാച്ചിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും മുന്‍ കേരള ചീഫ് സെക്രട്ടറിയുമായിരുന്ന എം വിജയനുണ്ണി നമ്പ്യാര്‍ ഏര്‍പ്പെടുത്തിയ 5,000 രൂപയുടെ പ്രൊഫിഷ്യന്‍സി അവാര്‍ഡുകളും അതിഥികളില്‍ നിന്ന് ഏറ്റുവാങ്ങി.



അഞ്ഞൂറോളം പേജുകളില്‍ തയ്യാറാക്കിയ ഓര്‍മകള്‍ ഓടിക്കളിക്കുന്ന പുസ്തകം തുണിസഞ്ചികളില്‍ നല്‍കിയത് ഏറെ കൗതുകമുണര്‍ത്തി. സമുദ്ര പര്യവേഷണം നടത്തുന്നവരും, മഞ്ഞു ധ്രുവങ്ങളില്‍ ഗവേഷണം നടത്തുന്നവരും, അധ്യാപകരും പത്രപ്രവര്‍ത്തനം സ്വീകരിച്ചവരും, ജിയോളജിക്കല്‍ സര്‍വേ ശാസ്ത്രകാരന്മാരും ബഹിരാകാശ ഗവേഷണ കേന്ദ്രത്തില്‍ ജോലി ചെയ്യുന്ന ശാസ്ത്രജ്ഞരും റിട്ടയര്‍ ചെയ്തവരും ഗവേഷണ വിദ്യാര്‍ത്ഥികളും ഇപ്പഴത്തെ ജിയോളജി വിദ്യാര്‍ത്ഥികളും ഒത്തുചേര്‍ന്നപ്പോള്‍ അത് തലമുറകളുടെ സംഗമമായി മാറി.

വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ അനുഭവങ്ങള്‍ പങ്കു വെച്ച് കൊണ്ട് കെ വി രവീന്ദ്രന്‍, ഡോ. കെ ഗണേഷ് രാജ്, ഡോ. തമ്പാന്‍ മേലത്ത്, കെ ടി വിദ്യാധരന്‍, പി വി സുകുമാരന്‍, രാഘവന്‍ നമ്പ്യാര്‍, ശശിധരന്‍ മങ്കത്തില്‍, വിദ്യാധരന്‍ പെരുമ്പള, ദിവാകരന്‍ വിഷ്ണുമംഗലം, ഇ ഉണ്ണികൃഷ്ണന്‍, ഇവാ മനല്‍ നായര്‍, പ്രൊഫ. വി. ഗോപിനാഥന്‍, പ്രിന്‍സിപ്പല്‍ ഡോ. എ എല്‍ അനന്തപത്മനാഭ, ഡോ. എ എന്‍ മനോഹരന്‍, പ്രൊഫ. ശ്രീമതി ഗോപി നാഫ്, ഡോ. കെ. രാധാകൃഷ്ണന്‍, പി വി സജേഷ്, മനോജ് കുമാര്‍ കെ, സുനില്‍ കുമാര്‍ കരിച്ചേരി എന്‍ എം അബ്ദുല്ല,  ഡോ. പി ഹരിനാരായണന്‍, ഡോ. കെ കെ രാമചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കലാപരിപാടികളും അരങ്ങേറി.


 



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Govt. College Geology old students family meet conducted
  < !- START disable copy paste -->   

Post a Comment