മൊഗ്രാല്‍: (my.kasargodvartha.com 24.01.2020) കുടിവെള്ളമില്ലാതെ ദുരിതത്തിലായ ബദ് രിയ നഗറിലെ അഞ്ചോളം കുടുംബങ്ങള്‍ക്ക് കുടിവെള്ള സൗകര്യമൊരുക്കി മൊഗ്രാല്‍ ദീനാര്‍ യുവജനസംഘം മാതൃകയായി. കുഴല്‍കിണര്‍ സ്ഥാപിച്ചും, അതുമായി ബന്ധപ്പെട്ട് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയുമാണ് പ്രദേശത്ത് കുടിവെള്ളം ലഭ്യമാക്കിയത്. ഇതിന്റെ ഗുണഭോക്താക്കളിലൊരാള്‍ ദീനാര്‍ യുവജന സംഘത്തിന്റെ സംഘാടകനായ അബ്ദുല്ലയാണ്.
അബ്ദുല്ലയുടെ ചുറ്റുഭാഗത്തുള്ള അഞ്ചോളം കുടുംബങ്ങള്‍ക്ക് ഇതിന്റ പ്രയോജനം ലഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം സയ്യിദ് കെ എസ് ഷമീം തങ്ങള്‍ കുമ്പോല്‍ നിര്‍വഹിച്ചു. അബ്ദുര്‍ റഹ് മാന്‍ സി എച്ച്, പി വി അന്‍വര്‍, ബദ്‌റുദ്ദീന്‍, അബ്ദുര്‍ റഹ് മാന്‍, അബ്ദുര്‍ റഹീം, സവാദ്, അബ്ദുല്‍ ഖാദര്‍, അബ്ദുല്ല എന്നിവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Drinking water project by Mogral Deenar Yuvajana Sangham
< !- START disable copy paste -->