Join Whatsapp Group. Join now!

ദേശീയ വേദി മെമ്പര്‍ഷിപ്പ് ക്യാമ്പെയിന് തുടക്കമായി

2020-21 ലേക്ക് പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കുന്നതിനായി മൊഗ്രാല്‍ ദേശീയ വേദിയുടെ ജനറല്‍ ബോഡി ഫെബ്രുവരി മാസം ചേരാനിരിക്കെ മെമ്പര്‍ഷിപ്പ് Kerala, News, Desheeya Vedi Membership campaign started
മൊഗ്രാല്‍: (my.kasargodvartha.com 25.01.2020) 2020-21 ലേക്ക് പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കുന്നതിനായി മൊഗ്രാല്‍ ദേശീയ വേദിയുടെ ജനറല്‍ ബോഡി ഫെബ്രുവരി മാസം ചേരാനിരിക്കെ മെമ്പര്‍ഷിപ്പ് ക്യാമ്പെയിന് തുടക്കമായി. 150 ഓളം അംഗങ്ങളാണ് നാട്ടിലും, ഗള്‍ഫിലുമായി ദേശീയ വേദിക്കുള്ളത്. ഇതില്‍ എല്ലാ വര്‍ഷവും ജനറല്‍ബോഡിയില്‍ നൂറോളം അംഗങ്ങള്‍ പങ്കെടുക്കാറുണ്ട്. ഈ യോഗത്തില്‍ നിന്നാണ് എക്‌സിക്യൂട്ടീവ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്. നിലവില്‍ ദേശീയവേദിക്ക് 21 അംഗ എക്‌സിക്യൂട്ടീവ് അംഗങ്ങളാണുള്ളത്. കൂടാതെ പ്രത്യേക ക്ഷണിതാക്കളായി പത്തോളം പേരുമുണ്ട്.

താജുദ്ദീന്‍ മൊഗ്രാലിന് ദേശീയ വേദി പ്രസിഡണ്ട് എ എം സിദ്ദീഖ് റഹ് മാന്‍ മെമ്പര്‍ഷിപ്പ് നല്‍കി ഉദ്ഘാടനം നിര്‍വ്വഹിച്ചു. തുടര്‍ന്ന് കെ കെ അഷ്‌റഫിന് ജനറല്‍ സെക്രട്ടറി റിയാസ് മൊഗ്രാലും, ഗള്‍ഫ് പ്രതിനിധി റഫീഖിന് ട്രഷറര്‍ വിജയകുമാറും മെമ്പര്‍ഷിപ്പ് വിതരണം ചെയ്തു. ചടങ്ങില്‍ ടി കെ അന്‍വര്‍, ആസിഫ് ഇഖ്ബാല്‍, പി എം മുഹമ്മദ് ടൈല്‍സ്, അഹ് മദ് ഷാസ് എന്നിവര്‍ സംബന്ധിച്ചു.

വൈകുന്നേരം ഏഴു മണി മുതല്‍ രാത്രി ഒമ്പത് മണി വരെയാണ് മെമ്പര്‍ഷിപ്പ് പുതുക്കുന്നതിനായി ദേശീയ വേദി ഓഫീസില്‍ സമയം ക്രമീകരിച്ചിരിക്കുന്നത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Desheeya Vedi Membership campaign started
  < !- START disable copy paste -->   

Post a Comment