Join Whatsapp Group. Join now!

സംസ്ഥാന സര്‍ക്കാരിന്റെ നിഷേധാത്മകമായ നിലപാട്; കരാറുകാരുടെ കലക്ടറേറ്റ് മാര്‍ച്ച് തിങ്കളാഴ്ച

സംസ്ഥാന സര്‍ക്കാരിന്റെ നിഷേധാത്മകമായ നിലപാട് കാരണം ഏറെ പ്രയാസം അനുഭവിക്കുന്ന ചെറുകിട ഇടത്തരം കരാറുകാരുടെ ജീവിതം Kerala, News, Contractors' collectorate march on Monday
കാസര്‍കോട്: (my.kasargodvartha.com 04.01.2020) സംസ്ഥാന സര്‍ക്കാരിന്റെ നിഷേധാത്മകമായ നിലപാട് കാരണം ഏറെ പ്രയാസം അനുഭവിക്കുന്ന ചെറുകിട ഇടത്തരം കരാറുകാരുടെ ജീവിതം ദുരിതപൂര്‍ണമാക്കുന്ന നടപടികളില്‍ പ്രതിഷേധിച്ച് കേരള ഗവ. കോണ്‍ട്രാക്ടേഴ്‌സ് കാസര്‍കോട് ജില്ലാ യൂത്ത് വിംഗ് ഏകോപന സമിതിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച രാവിലെ 10.30 ന് കലക്ടറേറ്റ് ധര്‍ണ നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഉദ്ഘാടനം ചെയ്യും.

ട്രഷറി നിയന്ത്രണം പിന്‍വലിക്കുക, സെക്യൂരിറ്റി കാലാവധി വര്‍ദ്ധിപ്പിച്ചത് പിന്‍വലിക്കുക, പി ഡബ്ല്യു ഡിയില്‍ ഒരു കോടി രൂപയില്‍ താഴെയുള്ള പ്രവര്‍ത്തികള്‍ക്ക് ടാര്‍ വാങ്ങി നല്‍കുക, പൊതുമരാമത്ത് എല്‍ എസ് ജി ഡിയില്‍ ടാറിന് പര്‍ച്ചേഴ്‌സ് വില നല്‍കുക, ചെറുകിട- ഇടത്തരം കരാറുകാരെ സംരക്ഷിക്കുക, കരാറുകാരുടെ രജിസ്‌ട്രേഷന്‍ പുതുക്കുവാന്‍ കാപബ്ലിറ്റി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധന ഒഴിവാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച്.

വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റ് നിസാര്‍ കല്ലട്ര, സെക്രട്ടറി അലി മാവിനക്കട്ട, ട്രഷറര്‍ എം ടി അബ്ദുല്‍ നാസര്‍, മൊയ്തീന്‍ ചാപ്പാടി, മാര്‍ക്ക് മുഹമ്മദ്, മജീദ് ബെണ്ടിച്ചാല്‍ എന്നിവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Contractors' collectorate march on Monday
  < !- START disable copy paste -->   

Post a Comment