Join Whatsapp Group. Join now!

അധ്യാപികയുടെ വിയോഗം: അനുശോചന യോഗം നടത്തി

മാന്യ സ്‌കൂളില്‍ 35 വര്‍ഷം സേവനം അനുഷ്ഠിച്ച റിട്ട. അധ്യാപിക ഗിരിജാ ഭായുടെ വിയോഗത്തില്‍ മാന്യ സ്‌കൂളില്‍ അനുശോചന യോഗം നടത്തി. News, Kerala, condolence meeting held
മാന്യ: (my.kasargodvartha.com 05.01.2020) മാന്യ സ്‌കൂളില്‍ 35 വര്‍ഷം സേവനം അനുഷ്ഠിച്ച റിട്ട. അധ്യാപിക ഗിരിജാ ഭായുടെ വിയോഗത്തില്‍ മാന്യ സ്‌കൂളില്‍ അനുശോചന യോഗം നടത്തി. പ്രദേശത്തെ പൂര്‍വവിദ്യാര്‍ത്ഥികളുടെ ഒന്നാം ക്ലാസിലെ ടീച്ചര്‍ ഗിരിജാഭായ് അമ്മയായതോടെ നാട്ടുക്കാരുടെയും അമ്മയായി മാറി. തന്റെ സ്‌കൂള്‍ ജോലിയില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ എല്ലാവരിലും ഒരാളായി മാറാനും സ്‌നേഹം കൊണ്ട് മാന്യയില്‍ പ്രകാശം ചൊരിയാനും ടീച്ചര്‍ക്ക് സാധിച്ചു. വാര്‍ദ്ധ്യക്യം മൂലം കിടപ്പിലായെങ്കിലും ഹൃദയം തളരാതെ ആരെയും തിരിച്ചറിയാനും സൗഹൃദം പങ്ക് വെക്കാനും കഴിഞ്ഞു. ടീച്ചറുടെ വിയോഗ വാര്‍ത്ത നാടിന് തേങ്ങലായി.
News, Kerala, condolence meeting held

സ്‌കൂളില്‍ നടന്ന അനുശോചന യോഗത്തില്‍ ബദിയടുക്ക പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ശ്യാം പ്രസാദ് മാന്യ അധ്യക്ഷത വഹിച്ചു. നാരായണ മാസ്റ്റര്‍ ചെര്‍ളടുക്ക, സ്‌കൂള്‍ പ്രധാന അധ്യാപകന്‍ ടി ഗോവിന്ദന്‍ നമ്പൂധിരി, മാനേജര്‍ നിത്യാനന്ദ, ദയാനന്ദ, സുന്ദര ഷെട്ടി കൊല്ലങ്കാന, മഞ്ചുനാഥ, രവിഷങ്കര്‍ എം.വി, പിടിഎ പ്രസിഡന്റ് സുബൈര്‍ ബാപ്പാലിപ്പൊനം, രാധാകൃഷ്ണ റൈ, രമേശ്, പ്രദേശത്തെ ക്ലബ് ഭാരവാഹികള്‍, സ്‌കൂള്‍ അധ്യാപകര്‍ പങ്കടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, condolence meeting held

Post a Comment