കാസര്‍കോട്: (my.kasargodvartha.com 24.01.2020) ചിന്മയ വിദ്യാലയ കാസര്‍കോടിന്റെ സുവര്‍ണജൂബിലി ആഘോഷങ്ങള്‍ 27 മുതല്‍ നടക്കുമെന്ന് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വൈകിട്ട് 5.30ന് ചിന്മയ തേജസ് ഓഡിറ്റോറിയത്തില്‍ ചിന്മയ മിഷന്‍ ആഗോള അധ്യക്ഷന്‍ സ്വാമി സ്വരൂപാനന്ദ ഉദ്ഘാടനം ചെയ്യും. 27 മുതല്‍ 31 വരെ നടക്കുന്ന വിവിധ പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും.
28ന് രാവിലെ 10 മണിക്ക് ഒന്നരകോടി ചെലവില്‍ കിന്‍ഡര്‍ ഗാര്‍ഡന്‍ വിഭാഗത്തിനായി നിര്‍മിച്ച ചിന്മയ ഗോകുലം കെട്ടിടം ഉദ്ഘാടനം ചെയ്യും. 29ന് രാവിലെ 11.30ന് അടല്‍ ലാബും സയന്‍സ് പാര്‍ക്കും ഉദ്ഘാടനം ചെയ്യും. ചിന്മയ ജനശതാബ്ദിയില്‍ പ്രഖ്യാപിച്ച വീടില്ലാത്തവര്‍ക്കൊരു വീട് പദ്ധതിയില്‍ നിര്‍മ്മിച്ച വീടുകളുടെ താക്കോല്‍ദാനവും നിര്‍വഹിക്കും. 30ന് രാവിലെ 9.30ന് സംസ്ഥാന യുവജന സംഗമം. സ്വാമി സ്വരൂപാനന്ദ, ഡോ. ലക്ഷ്മി ശങ്കര്‍, അശ്വതി ജ്വാല എന്നിവര്‍ ക്ലാസെടുക്കും. സാമൂഹിക മഹാഗായത്രി ഹവനം നടക്കും. 27 മുതല്‍ 29 വരെ വൈകിട്ട് ആറ് മുതല്‍ സ്വാമി സ്വരൂപാന്ദ പ്രഭാഷണം നടത്തും.
വാര്‍ത്താ സമ്മേളനത്തില്‍ സ്വാമി വിവക്താനന്ദ സരസ്വതി, അഖിലേഷ് ചൈതന്യ, എ കെ നായര്‍, കെ ഭാസ്‌കരന്‍ നായര്‍, കെ ബാലചന്ദ്രന്‍, ബി പുഷ്പരാജ്, വി ജി ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )28ന് രാവിലെ 10 മണിക്ക് ഒന്നരകോടി ചെലവില്‍ കിന്‍ഡര്‍ ഗാര്‍ഡന്‍ വിഭാഗത്തിനായി നിര്‍മിച്ച ചിന്മയ ഗോകുലം കെട്ടിടം ഉദ്ഘാടനം ചെയ്യും. 29ന് രാവിലെ 11.30ന് അടല്‍ ലാബും സയന്‍സ് പാര്‍ക്കും ഉദ്ഘാടനം ചെയ്യും. ചിന്മയ ജനശതാബ്ദിയില്‍ പ്രഖ്യാപിച്ച വീടില്ലാത്തവര്‍ക്കൊരു വീട് പദ്ധതിയില്‍ നിര്‍മ്മിച്ച വീടുകളുടെ താക്കോല്‍ദാനവും നിര്‍വഹിക്കും. 30ന് രാവിലെ 9.30ന് സംസ്ഥാന യുവജന സംഗമം. സ്വാമി സ്വരൂപാനന്ദ, ഡോ. ലക്ഷ്മി ശങ്കര്‍, അശ്വതി ജ്വാല എന്നിവര്‍ ക്ലാസെടുക്കും. സാമൂഹിക മഹാഗായത്രി ഹവനം നടക്കും. 27 മുതല്‍ 29 വരെ വൈകിട്ട് ആറ് മുതല്‍ സ്വാമി സ്വരൂപാന്ദ പ്രഭാഷണം നടത്തും.
വാര്‍ത്താ സമ്മേളനത്തില്‍ സ്വാമി വിവക്താനന്ദ സരസ്വതി, അഖിലേഷ് ചൈതന്യ, എ കെ നായര്‍, കെ ഭാസ്‌കരന്‍ നായര്‍, കെ ബാലചന്ദ്രന്‍, ബി പുഷ്പരാജ്, വി ജി ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Keywords: Kerala, News, Chinmaya Vidyalaya Golden Jubilee celebration starts on 27th
< !- START disable copy paste -->