Join Whatsapp Group. Join now!

കേബിള്‍ ടി വി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം 21ന്

കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ 12-ാമത് ജില്ലാ സമ്മേളനം 21ന് കാസര്‍കോട് എ കെ ആര്‍ക്കേഡില്‍ നടക്കും. പൊതുസമ്മേളനം എന്‍ എ Kerala, News, Cable TV Operators Association District conference on 21st
കാസര്‍കോട്: (my.kasargodvartha.com 18.01.2020) കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ 12-ാമത് ജില്ലാ സമ്മേളനം 21ന് കാസര്‍കോട് എ കെ ആര്‍ക്കേഡില്‍ നടക്കും. പൊതുസമ്മേളനം എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡണ്ട് കെ വിജയകൃഷ്ണന്‍ മുഖ്യാതിഥിയായിരിക്കും. ജില്ലാ പ്രസിഡണ്ട് എം മനോജ് കുമാര്‍ അധ്യക്ഷത വഹിക്കും.

കേരള വിഷന്‍ ബ്രോഡ് ബാന്റ് എം ഡി കെ ഗോവിന്ദന്‍, സി ഒ എ സംസ്ഥാന സെക്രറി കെ സജീവ് കുമാര്‍, ജില്ലാ സെക്രറി എം ലോഹിതാക്ഷന്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഷുക്കൂര്‍ കോളിക്കര, കെ രഘുനാഥ്, ശ്രീ നാരായണന്‍ എന്നിവര്‍ സംബന്ധിക്കും. തുടര്‍ന്ന് നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡണ്ട് കെ വിജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡണ്ട് എം മനോജ് കുമാര്‍ അധ്യക്ഷത വഹിക്കും. ചടങ്ങില്‍ കെ ഗോവിന്ദന്‍, കെ സജീവ് കുമാര്‍, എം ലോഹിതാക്ഷന്‍, സദാശിവ കിണി, കെ പ്രദീപ് കുമാര്‍ എന്നിവര്‍ വിവിധ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിക്കും.

2019 ജനുവരിയില്‍ ട്രായ് നടപ്പിലാക്കിയ പുതിയ താരിഫ് ഓര്‍ഡര്‍ നിലവില്‍ വന്നശേഷം നടക്കുന്ന ആദ്യ സമ്മേളനമാണിത്. ഇതിനാല്‍ തന്നെ ജില്ലയിലെ ഓപ്പറേറ്റര്‍മാരും വരിക്കാറും ഏറെ പ്രതീക്ഷയോടെയാണ് സമ്മേളനത്തെ നോക്കിക്കാണുന്നത്. കേരള വിഷന്‍ ബ്രോഡ്ബാന്റ്,     
കെ ഫോണ്‍ തുടങ്ങി പല പദ്ധതികളും സമ്മേളനത്തില്‍ ചര്‍ച്ചയ്ക്ക് വിധേയമാക്കും. ജില്ലയ്ക്ക് മാത്രമായി പുതിയ പദ്ധതികളുടെ പ്രഖ്യാപനവും സമ്മേളനത്തിലുണ്ടാകും.

സമ്മേളനത്തിന് മുന്നോടിയായി 20ന് വൈകിട്ട് നാല് മണിക്ക് കാസര്‍കോട് നഗരത്തില്‍ വിളംബര ഘോഷയാത്ര നടക്കും. സമ്മേളനത്തില്‍ ജില്ലയിലെ ഓപ്പറേറ്റര്‍മാരായ 206 പ്രതിനിധികള്‍ പങ്കെടുക്കും. ഫെബ്രുവരി 22, 23, 24 തീയതികളില്‍ കോട്ടയത്ത് വെച്ചാണ് സംസ്ഥാന സമ്മേളനം നടക്കുക.

വാര്‍ത്താ സമ്മേളനത്തില്‍ സി ഒ എ ജില്ലാ പ്രസിഡണ്ട് എം മനോജ് കുമാര്‍, ജില്ലാ സെക്രറി എം ലോഹിതാക്ഷന്‍, സംസ്ഥാന കമ്മിറ്റിയംഗം ഷുക്കൂര്‍ കോളിക്കര, സംസ്ഥാന കമ്മിറ്റിയംഗം കെ രഘുനാഥ്, സംഘാടകസമിതി മീഡിയ കമ്മിറ്റി ചെയര്‍മാന്‍ ശ്രീനാരായണന്‍, കാസര്‍കോട് മേഖലാ സെക്രട്ടറി സുനില്‍കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Cable TV Operators Association District conference on 21st
  < !- START disable copy paste -->   

Post a Comment