Join Whatsapp Group. Join now!

അവനീന്ദ്രനാഥ് സ്മാരക ഗ്രന്ഥാലയം ഉദ്ഘാടനം ശനിയാഴ്ച

Kerala, Kasaragod, Chattanchal, News, Libraryy, Inaguuration, Principal, Revenue Minister, Avaneendranath memorial library inauguration on Saturday ചട്ടഞ്ചാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പലും സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന പി അവനീന്ദ്രനാഥിന്റെ സ്മരണയ്ക്കായി ചട്ടഞ്ചാലില്‍ ആരംഭിക്കുന്ന വായനശാല ആന്‍ഡ് ഗ്രന്ഥാലയം ഉദ്ഘാടനം
കാസര്‍കോട്: (www.my.kasargodvartha.com 09.01.2020) ചട്ടഞ്ചാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പലും സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന പി അവനീന്ദ്രനാഥിന്റെ സ്മരണയ്ക്കായി ചട്ടഞ്ചാലില്‍ ആരംഭിക്കുന്ന വായനശാല ആന്‍ഡ് ഗ്രന്ഥാലയം ഉദ്ഘാടനം ശനിയാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പകല്‍ 11.30ന് മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. കെ കുഞ്ഞിരാമന്‍ എംഎല്‍എ അധ്യക്ഷനാകും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ മുഖ്യാതിഥിയുമാകും.

ജീവിതത്തില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ച ചട്ടഞ്ചാലില്‍, മാഷിന്റെ ഓര്‍മയ്ക്കായി നിത്യസ്മാരകം വേണമെന്ന പൂര്‍വ വിദ്യാര്‍ഥികളുടെയും സുഹൃത്തുക്കളുടെയും ആഗ്രഹത്തിലാണ് ലൈബ്രറി തുടങ്ങുന്നത്. നിലവില്‍ ചരിത്രഗ്രന്ഥങ്ങള്‍ ഉള്‍പ്പെടെ ആയിരത്തോളം പുസ്തകം ലൈബ്രറിയിലേക്ക് സമാഹരിച്ചു. എല്‍സിഡി പ്രോജക്ടര്‍, ഉപകരണങ്ങള്‍ എന്നിവയും സംഭാവനയായി ലഭിച്ചു.

രാവിലെ 9.30ന് 'ദേശീയതയുടെ വര്‍ണങ്ങള്‍' പ്രമുഖ ചിത്രകാരന്മാരുടെ സംഗമം രവി പിലിക്കോട് ഉദ്ഘാടനം ചെയ്യും. പത്തിന് 'കവിതയിലെ ബഹുസ്വരത' വിവിധ ഭാഷാ കവികളുടെ ഒത്തുകൂടല്‍ എഴുത്തുകാരന്‍ സുറാബ് ഉദ്ഘാടനം ചെയ്യും. പകല്‍ 12.30ന് 'വായനയുടെ വര്‍ത്തമാനം' സെമിനാര്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി ദാമോദരന്‍ ഉദ്ഘാടനം ചെയ്യും. കെ വി സജീവന്‍ വിഷയം അവതരിപ്പിക്കും.

വാര്‍ത്താസമ്മേളനത്തില്‍ വായനശാല സെക്രട്ടറി കെ രാഘവന്‍, പ്രസിഡന്റ് എം എ ഹാരിസ്, വൈസ് പ്രസിഡന്റ് സുലൈമാന്‍ ബാദുഷ, ഉണ്ണികൃഷ്ണന്‍ അണിഞ്ഞ, വി രാമചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )



Keywords: Kerala, Kasaragod, Chattanchal, News, Libraryy, Inaguuration, Principal, Revenue Minister, Avaneendranath memorial library inauguration on Saturday  

Post a Comment