Join Whatsapp Group. Join now!

അല്‍ബിര്‍റ് ജില്ലാ ഫെസ്റ്റ് ജനുവരി അഞ്ചിന് എതിര്‍ത്തോടില്‍

സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന് കീഴില്‍ ഇന്ത്യക്കകത്തും പുറത്തും പ്രവര്‍ത്തിച്ചുവരുന്ന അല്‍ബിര്‍റ് ഇസ്ലാമിക് Kerala, News, Al bir District fest on Jan 5th at Ethirthode
ചെര്‍ക്കള: (my.kasargodvartha.com 01.01.2020) സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന് കീഴില്‍ ഇന്ത്യക്കകത്തും പുറത്തും പ്രവര്‍ത്തിച്ചുവരുന്ന അല്‍ബിര്‍റ് ഇസ്ലാമിക് പ്രീ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ കാസര്‍കോട് ജില്ലാ ഫെസ്റ്റ് ഈ മാസം അഞ്ചിന് എതിര്‍ത്തോട് വെച്ച് നടക്കും. ഇതിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

എതിര്‍തോടില്‍ പ്രത്യേകം സജ്ജമാക്കിയ എം എ ഖാസിം മുസ്ലിയാര്‍ നഗറിലാണ് കിഡ്‌സ് ഫെസ്റ്റ് നടക്കുന്നത്. ജില്ലയിലെ 20 സ്ഥാപനങ്ങളില്‍ നിന്നായി 500 ലധികം പ്രതിഭകള്‍ 50 ഓളം ഇനങ്ങളിലായി മാറ്റുരക്കും. പരിപാടികള്‍ക്കായി വിപുലമായ സന്നാഹങ്ങള്‍ ഒരുക്കിയതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

അഞ്ചിന് രാവിലെ ഒമ്പതു മണിക്ക് മുഹ് യുദ്ദീന്‍ ജുമാ മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് വൈ മുഹമ്മദ് കുഞ്ഞി ഹാജി പതാക ഉയര്‍ത്തും. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഉദ്ഘാടനം ചെയ്യും. ചെയര്‍മാന്‍ എന്‍ പി എം സയ്യിദ് ഫള്‌ലുദ്ദീന്‍ കോയമ്മ തങ്ങള്‍ അധ്യക്ഷത വഹിക്കും.
സമസ്ത ഉപാധ്യക്ഷന്‍ യു എം അബ്ദുര്‍ റഹ് മാന്‍ മൗലവി അനുഗ്രഹ പ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍ മുഖ്യാതിഥിയായി സംബന്ധിക്കും.

അല്‍ബിര്‍റ് ഫെസ്റ്റ് സ്റ്റേറ്റ് കണ്‍വീനര്‍ ജാബിര്‍ ഹുദവി ചാനടുക്കം മുഖ്യപ്രഭാഷണം നടത്തും. സയ്യിദ് ടി കെ പൂക്കോയ തങ്ങള്‍ ചന്തേര, അബ്ദുല്‍ സലാം ദാരിമി ആലംപാടി, സയ്യിദ് ഹുസൈന്‍ തങ്ങള്‍ മാസ്തിക്കുണ്ട്, അബൂബക്കര്‍ സാലൂദ് നിസാമി, മുഹമ്മദ് ഫൈസി കജ, ബേര്‍ക്ക ഹുസൈന്‍ കുഞ്ഞി ഹാജി എന്നിവര്‍ സംബന്ധിക്കും.

വൈകുന്നേരം അഞ്ചു മണിക്ക് നടക്കുന്ന സമാപന സംഗമം മഞ്ചേശ്വരം എം എല്‍ എ എം സി ഖമറുദ്ദീന്‍ ഉദ്ഘാടനം ചെയ്യും. അല്‍ബിര്‍റ് സ്റ്റേറ്റ് അഡ്മിനിസ്‌ട്രേറ്റീവ് ഡയറക്ടര്‍ കെ പി മുഹമ്മദ് അധ്യക്ഷത വഹിക്കും. അല്‍ബിര്‍റ് സ്റ്റേറ്റ് അക്കാദമിക് കോര്‍ഡിനേറ്റര്‍ ഇസ്മാഈല്‍ മുജദ്ദിദി പ്രതിഭാ പുരസ്‌കാരം വിതരണം ചെയ്യും. സ്റ്റേറ്റ് ട്രെയിനിംഗ് കണ്‍വീനര്‍ ഫൈസല്‍ ഹുദവി പരതക്കാട് മുഖ്യപ്രഭാഷണം നടത്തും. എതിര്‍ത്തോട് ജമാഅത്ത് ട്രഷറര്‍ അബൂബക്കര്‍ കാട്ടുകൊച്ചി, മൊയ്തു മാസ്റ്റര്‍ വാണിമേല്‍, ഹസന്‍ മാസ്റ്റര്‍, ഹംസ മാസ്റ്റര്‍ മയ്യില്‍, നാസര്‍ മാസ്റ്റര്‍ കല്ലൂരാവി, നാസര്‍ ഫൈസി പാവന്നൂര്‍, മുനീര്‍ ഉദിനൂര്‍ എന്നിവര്‍ സംബന്ധിക്കും.

വാര്‍ത്താ സമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ എന്‍ പി എം സയ്യിദ് ഫള്‌ലുദ്ദീന്‍ കോയമ്മ തങ്ങള്‍, മുഹമ്മദ് ഹസന്‍ ദാരിമി, അല്‍ബിര്‍റ് ജില്ലാ കോഡിനേറ്റര്‍ ജാബിര്‍ ഹുദവി ചാനടുക്കം, ജനറല്‍ കണ്‍വീനര്‍ റഷീദ് ബെളിഞ്ചം, വര്‍ക്കിംഗ് കണ്‍വീനര്‍ ഇ അബ്ദുല്ല കുഞ്ഞി എതിര്‍ത്തോട്, അഹ് മദ് ഹാജി, ഷരീഫ് ആലംപാടി എന്നിവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Al bir District fest on Jan 5th at Ethirthode
  < !- START disable copy paste -->   

Post a Comment