Join Whatsapp Group. Join now!

എകെഎസ്ടിയു മഞ്ചേശ്വരം സബ്ജില്ലാ സമ്മേളനം നടത്തി

രാജ്യത്തിന്റെ മതേതരത്വം തകര്‍ക്കാന്‍ ലക്ഷ്യംവെച്ചുള്ള പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് ഓള്‍ കേരള സ്‌കൂള്‍ ടീച്ചേഴ്സ് യൂണിയന്‍ Kerala, News, Uppala, National strike, AKSTU Manjeshwar sub district convention conducted
ഉപ്പള: (my.kasargodvartha.com 02.01.2020) രാജ്യത്തിന്റെ മതേതരത്വം തകര്‍ക്കാന്‍ ലക്ഷ്യംവെച്ചുള്ള പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് ഓള്‍ കേരള സ്‌കൂള്‍ ടീച്ചേഴ്സ് യൂണിയന്‍ (എകെഎസ്ടിയു) മഞ്ചേശ്വരം സബ്ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.

വിലക്കയറ്റം തടയുക, മതേതരത്വം സംരക്ഷിക്കുക, പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കുക, വിദ്യാഭ്യാസ രംഗത്തെ വര്‍ഗീയവത്കരണം അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി ജനുവരി എട്ടിന് നടത്തുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കാന്‍ മുഴുവന്‍ അധ്യാപകരും രംഗത്തിറങ്ങണമെന്ന് സമ്മേളനം ആഹ്വാനം ചെയ്തു.

എകെഎസ്ടിയു ജില്ലാ സെക്രട്ടറി സുനില്‍കുമാര്‍ കരിച്ചേരി സമ്മേളനം ഉദ്ഘാടനം ചെയ്തു. എന്‍ പ്രവീണ്‍കുമാര്‍ അധ്യക്ഷത വഹിച്ചു. താജുദ്ദീന്‍ കെ, മിനീഷ്, സതീഷ്‌കുമാര്‍, നയനകുമാരി എന്നിവര്‍ സംസാരിച്ചു.

ഭാരവാഹികളായി പ്രവീണ്‍കുമാര്‍ എന്‍ (പ്രസിഡന്റ്), ഹസീന, ശിശുപാലന്‍ കെ (വൈസ് പ്രസിഡന്റ്), താ ജുദ്ദീന്‍ കെ (സെക്ര), ഉഷ, നയനകുമാരി (ജോ. സെക്രട്ടറി), മിനീഷ് (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Uppala, National strike, AKSTU Manjeshwar sub district convention conducted

Post a Comment