Join Whatsapp Group. Join now!

ദേവസ്വം ബോര്‍ഡിലെ സംവരണം: വിശ്വകര്‍മജര്‍ ജില്ലാ കലക്ടര്‍ക്ക് നിവേദനം നല്‍കി

വിവിധ ആവശ്യങ്ങളുന്നയിച്ച് വിശ്വകര്‍മ സര്‍വീസ് സൊസൈറ്റി ജില്ലാ ഭാരവാഹികള്‍ ജില്ലാ കലക്ടര്‍ ഡോ. ഡി സജിത്ബാബുവിന് നിവേദനം നല്‍കി. Kerala, News, Nileshwar, Viswakarmajas submitted petition to District Collector
നീലേശ്വരം: (my.kasargodvartha.com 05.12.2019) വിവിധ ആവശ്യങ്ങളുന്നയിച്ച് വിശ്വകര്‍മ സര്‍വീസ് സൊസൈറ്റി ജില്ലാ ഭാരവാഹികള്‍ ജില്ലാ കലക്ടര്‍ ഡോ. ഡി സജിത്ബാബുവിന് നിവേദനം നല്‍കി.

ദേവസ്വം ബോര്‍ഡില്‍ അധിക സംവരണം വീതംവെച്ചപ്പോള്‍ വിശ്വകര്‍മജരെ പൂര്‍ണമായി ഒഴിവാക്കിയത് പുനഃപരിശോധിക്കുക, ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ വിശ്വകര്‍മജര്‍ക്ക് 10 ശതമാനം സംവരണം നല്‍കുക, ദേവസ്വം ബോര്‍ഡില്‍ വിശ്വകര്‍മജര്‍ക്ക് പ്രാതിനിധ്യം ഉറപ്പാക്കുക, ജനസംഖ്യാനുപാതികമായി ലഭിക്കേണ്ട ഭരണ പങ്കാളിത്തവും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാക്കുക, ഡോ. ശങ്കരന്‍ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് നിവേദനം നല്‍കിയത്.

ജില്ലാ പ്രസിഡന്റ് ശശി മുള്ളൂല്‍, ടി കെ ശ്രീനിവാസന്‍ ആചാരി, കെ രാമകൃഷ്ണന്‍, കെ പത്മനാഭന്‍, രജിതാ രാമചന്ദ്രന്‍, സുചിത്രാ സുനില്‍, കെ യു കൃഷ്ണകുമാര്‍ എന്നിവര്‍ നിവേദക സംഘത്തിലുണ്ടായിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Nileshwar, Viswakarmajas submitted petition to District Collector

Post a Comment