Join Whatsapp Group. Join now!

പൗരത്വ ഭേദഗതി നിയമം: ഉദുമ പഞ്ചായത്ത് ജനകീയ സമിതി പ്രതിഷേധ റാലി നടത്തി

പൗരത്വ ഭേദഗതി നിയമത്തിനെതിരായി ഉദുമ പഞ്ചായത്ത് ജനകീയ സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ റാലി Kerala, News, Udma, Kottikkulam, Udma Panchayath Janakeeya Samithi held protest rally
ഉദുമ: (my.kasargodvartha.com 30.12.2019) പൗരത്വ ഭേദഗതി നിയമത്തിനെതിരായി ഉദുമ പഞ്ചായത്ത് ജനകീയ സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ റാലി നടത്തി. വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും മത നേതാക്കളും സാമൂഹ്യ, സംസ്‌കാരിക പ്രവര്‍ത്തകരും അണിനിരന്ന റാലി ഉദുമയില്‍നിന്ന് ആരംഭിച്ച് കോട്ടിക്കുളത്ത് സമാപിച്ചു.

പാലക്കുന്നില്‍ ചേര്‍ന്ന പ്രതിഷേധ സംഗമം ഉദുമ പഞ്ചയത്ത് പ്രസിഡന്റ് കെ എ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. കോഓഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കല്ലട്ര അബ്ബാസ് ഹാജി അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മുന്‍ വിസി ഡോ. ഖാദര്‍ മാങ്ങാട് മുഖ്യപ്രഭാഷണം നടത്തി.

വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ സന്തോഷ്‌കുമാര്‍, പി കെ അബ്ദുല്ല, വാസു മാങ്ങാട്, ഭാസ്‌കരന്‍ ഉദുമ, ഖാദര്‍ ഖാത്തിം, കോട്ടിക്കുളം ജുമാമസ്ജിദ് ചീഫ് ഇമാം അബ്ദുല്‍അസീസ് അഷ്‌റഫി പാണത്തൂര്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ കെ കെ മുഹമ്മദ് ശാഫി ഹാജി കോട്ടക്കുന്ന് സ്വാഗതവും കണ്‍വീനര്‍ മുഹമ്മദ്കുഞ്ഞി നന്ദിയും പറഞ്ഞു.

ഹമീദ് മാങ്ങാട്, എം എച്ച് മുഹമ്മദ്കുഞ്ഞി, ഷംസുദ്ദീന്‍ ഓര്‍ബിറ്റ്, ടി കെ ഷാഫി, ഭാസ്‌കരന്‍ ഉദുമ, കെ കെ അബ്ദുല്ല ഹാജി ഖത്തര്‍, ഹര്‍ഷാദ് എയ്യള, നസീര്‍ കോട്ടക്കുന്ന് തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Udma, Kottikkulam, Udma Panchayath Janakeeya Samithi held protest rally

Post a Comment