Join Whatsapp Group. Join now!

മുളിയാര്‍ സിഎച്ച്‌സി: യുഡിഎഫ് ധര്‍ണ നടത്തി

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മുളിയാര്‍ പഞ്ചായത്ത് യുഡിഎഫ് ബോവിക്കാനം സിഎച്ച്‌സിക്ക് മുമ്പില്‍ Kerala, News, Muliyar CHC, DCC, Muslim league, UDF conducted dharna
മുളിയാര്‍: (my.kasargodvartha.com 27.12.2019) വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മുളിയാര്‍ പഞ്ചായത്ത് യുഡിഎഫ് ബോവിക്കാനം സിഎച്ച്‌സിക്ക് മുമ്പില്‍ ധര്‍ണ നടത്തി. നബാര്‍ഡ് ഫണ്ടുപയോഗിച്ച് കാസര്‍കോട് വികസന പാക്കേജ് മുഖേന പ്രവൃത്തി പൂര്‍ത്തീകരിച്ച മുളിയാര്‍ സിഎച്ച്‌സിയുടെ പുതിയ കെട്ടിടം വൈദ്യുതീകരണം നടത്തി ഉടന്‍ തുറന്നുകൊടുക്കുക, ആര്‍ദ്രം പദ്ധതിയില്‍പെടുത്തി പ്രവര്‍ത്തനം കാര്യക്ഷമമാക്കി കിടത്തി ചികിത്സ ആരംഭിക്കുക, നിരവധി എന്‍ഡോസള്‍ഫാന്‍ രോഗികള്‍ ആശ്രയിക്കുന്ന സ്ഥാപനമെന്ന നിലയില്‍ ഒ പി സമയം ആറ് മണി വരെ നീട്ടുക, ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുക, ജീവനക്കാരുടെ കുറവ് പരിഹരിക്കുക,
കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന്റെയും സര്‍ക്കാറിന്റെയും അവഗണന അവസാനിപ്പിക്കുക, എച്ച്എംസിയെ മറയാക്കി താല്‍ക്കാലിക ജീവനക്കാരെ നിയമിച്ചതിലെ സ്വജനപക്ഷപാതം പുനഃപരിശോധിച്ച് നിയമനം റദ്ദു ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ധര്‍ണ നടത്തിയത്.

ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നില്‍ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ ബി എം അബൂബക്കര്‍ അധ്യക്ഷത വഹിച്ചു.

ഡിസിസി ജനറല്‍ സെക്രട്ടറിമാരായ എം സി പ്രഭാകരന്‍, എം കുഞ്ഞമ്പു നമ്പ്യാര്‍, മണ്ഡലം മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി എ ബി ശാഫി, പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡന്റ് കെ ബി മുഹമ്മദ്കുഞ്ഞി, ജനറല്‍ സെക്രട്ടറി എസ് എം മുഹമ്മദ്കുഞ്ഞി, ബി സി കുമാരന്‍, എം എസ് ഷുക്കൂര്‍, മന്‍സൂര്‍ മല്ലത്ത്, ബി എം അഷ്‌റഫ്, മണികണ്ഠന്‍ ഓമ്പയില്‍, ബാതിഷ പൊവ്വല്‍, സിദ്ദീഖ് ബോവിക്കാനം, ഭാസ്‌കരന്‍ കോട്ടൂര്‍, അബ്ബാസ് കൊളച്ചപ്പ്, പ്രസന്ന ചന്ദ്രന്‍, ബിന്ദു ശ്രീധരന്‍, അനീസ മല്ലത്ത്, ടി കുഞ്ഞിക്കണ്ണന്‍, എന്‍ എസ് അബ്ദുര്‍ റഹ്മാന്‍, പി നാരായണന്‍ നായര്‍, എ ഗംഗാധരന്‍, ഷഫീഖ് മൈക്കുഴി, അഷ്‌റഫ് ബോവിക്കാനം, ബി എം ഹാരിസ്, ഖാദര്‍ ആലൂര്‍, എ പി ഹസൈനാര്‍, ബി കെ ഹംസ ആലൂര്‍, അബ്ദുല്ല ബാങ്കോക്ക്, കെ മുഹമ്മദ്കുഞ്ഞി, ഹനീഫ മാസ്റ്റര്‍, അബ്ദുര്‍ റഹ്മാന്‍, കെ അബ്ദുല്‍ഖാദര്‍ കുന്നില്‍, ഹമീദ് മല്ലം, അബ്ദുല്ല കൊളത്തുങ്കര, സനല്‍ മുണ്ടക്കൈ, ഹമീദ് കരമൂല, ഉഷ ഗോപാലന്‍, പുഷ്പലത, ഭാസ്‌കരന്‍ ചേടിക്കാല്‍, പി സി മസൂദ്, ഇര്‍ഷാദ് ബെള്ളിപ്പാടി എന്നിവര്‍ സംസാരിച്ചു. കണ്‍വീനര്‍ പാണൂര്‍ കുഞ്ഞിക്കണ്ണന്‍ നായര്‍ സ്വാഗതം പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Muliyar CHC, DCC, Muslim league, UDF conducted dharna

Post a Comment