Join Whatsapp Group. Join now!

തീയ്യമഹാസഭ 'ആരൂഢം' കുടുംബസംഗമം 25 ന് കാലിക്കടവ് കരക്കക്കാവില്‍

മലബാറില്‍ ബഹുഭൂരിപക്ഷം വരുന്ന തീയ്യസമുദായത്തെ സംരക്ഷിക്കുന്നതിനും സംവരണം അടക്കമുള്ള വിഷയത്തില്‍ കാണിക്കുന്ന അവഗണനക്കെതിരെ Kerala, News, Thiyya Mahasabha Family meet on 25th
കാസര്‍കോട്: (my.kasaragodvartha.com 23.12.2019) മലബാറില്‍ ബഹുഭൂരിപക്ഷം വരുന്ന തീയ്യസമുദായത്തെ സംരക്ഷിക്കുന്നതിനും സംവരണം അടക്കമുള്ള വിഷയത്തില്‍ കാണിക്കുന്ന അവഗണനക്കെതിരെ പോരാടുന്നതിനും രൂപംകൊണ്ട തീയ്യമഹാസഭയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കൂട്ടായ്മയായ 'ആരൂഢം' കുടുംബസംഗമം 25 ന് കാലിക്കടവ് കരക്കക്കാവ് ഭഗവതി ക്ഷേത്രം ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് സംഘാടകസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

രാവിലെ 9.30 മണിയോടെ കരക്കക്കാവ് ക്ഷേത്രത്തിലെ ആചാരക്കാരന്‍ പുതിയവളപ്പില്‍ കൊട്ടന്‍ കാരണവര്‍ ഭദ്രദീപം കൊളുത്തുന്നതോടെ തുടക്കമാകുന്ന കുടുംബസംഗമം കെ സുധാകരന്‍ എം പി ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന സമ്മേളനത്തില്‍ തീയ്യസമഹാസഭ ജില്ലാ രക്ഷാധികാരി രവി കുളങ്ങര അധ്യക്ഷത വഹിക്കും. കേന്ദ്ര കയര്‍ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സി കെ പത്മനാഭന്‍ മുഖ്യാതിഥിയാകും. രാവിലെ 11 ന് തീയ്യരുടെ 'സാംസ്‌ക്കാരിക പൈതൃകം' എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ ബാലകൃഷ്ണന്‍ പെരിയ, വിജയകുമാര്‍ മുല്ലേരി എന്നിവര്‍ വിഷയം അവതരിപ്പിക്കും. തുടര്‍ന്ന് സംസ്ഥാന യൂത്ത് വിങ്ങിന്റെ പുരസ്‌ക്കാരം എം പി രാഘവന് സമ്മാനിക്കും. ഉച്ചക്ക് രണ്ടു മണിക്ക് സാംസ്‌ക്കാരിക സമ്മേളനം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് പി സി വിശ്വംഭരന്‍ പണിക്കര്‍ അധ്യക്ഷത വഹിക്കും. എംഎല്‍എമാരായ എം രാജഗോപാലന്‍, എം സി ഖമറുദ്ദീന്‍ എന്നിവര്‍ മുഖ്യതിഥികളാകും.

സംസ്ഥാന പ്രസിഡന്റ് ഗണേഷ് അരമങ്ങാനം സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി റിലേഷ് ബാബു, സെക്രട്ടറി സുനില്‍കുമാര്‍ ചാത്തമത്ത്, രക്ഷാധികാരി മാമിയില്‍ സുനില്‍കുമാര്‍, ജില്ലാ സെക്രട്ടറി ദാമോദരന്‍ കൊമ്പത്ത്, ഓര്‍ഗനൈസര്‍ ചന്ദ്രന്‍ പുതുക്കൈ, ജനറല്‍ കണ്‍വീനര്‍ കെ വി പ്രസാദ്, ഉത്തരമലബാര്‍ തീയ്യസമുദായ ക്ഷേത്ര സംരക്ഷണ സമിതി സെക്രട്ടറി ഡോ. കെ വി ശശിധരന്‍, വനിതാവേദി പ്രസിഡന്റ് സി പുഷ്പലത  തുടങ്ങിയവര്‍ സംബന്ധിക്കും.

രാമവില്യം, തുരുത്തി, കുറുവന്തട്ട, പാലക്കുന്ന് കഴകങ്ങളുടെ പ്രതിനിധികള്‍ പങ്കെടുക്കും. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ള പ്രതിനിധികള്‍ ഉള്‍പ്പെടെ 1500 പേരും വിവിധ മുത്തപ്പന്‍ മടപ്പുരകള്‍, തറവാടുകള്‍ തുടങ്ങിയവയുടെ ഭാരവാഹികളും സംഗമത്തില്‍ പങ്കെടുക്കും. ചടങ്ങില്‍ കെ വി പൊക്കന്‍ പണിക്കര്‍ (പൂരക്കളി), ഡോ. മധുസൂദനന്‍ ബി തച്ചങ്ങാട് (ബിസിനസ്), എം വി ഭാസ്‌ക്കരന്‍ (തന്ത്രി), സുരാജ് ഗോവിന്ദ് (തന്ത്രി) , ശ്രീനിഷ് പൂജാരി, പി വി സരുണ്‍ കുമാര്‍ (കായികതാരം), ജിതിന്‍ ബാലന്‍ (ശില്പനിര്‍മ്മാണം) എന്നിവരെ ആദരിക്കും.

തീയ്യസമുദായത്തിന്റെ പുരോഗതിക്ക് ആവശ്യമായ ചര്‍ച്ചകളും തീരുമാനങ്ങളും സംഗമത്തിലുണ്ടാകും. ഈഴവ സമുദായത്തിന്റെ കൂടെ കൂട്ടികെട്ടാതെ തീയ്യ വിഭാഗത്തെ പ്രത്യേകസമുദായമായി പരിഗണിച്ചു അര്‍ഹമായ സംവരണം അനുവദിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് ഗണേഷ് അരമങ്ങാനം, സെക്രട്ടറി സുനില്‍കുമാര്‍ ചാത്തമത്ത്, ജില്ലാ പ്രസിഡന്റ് പി സി വിശ്വംഭരന്‍ പണിക്കര്‍, സെക്രട്ടറി ദാമോദരന്‍ കൊമ്പത്ത്, ഓര്‍ഗനൈസര്‍ ചന്ദ്രന്‍ പുതുക്കൈ, ജനറല്‍ കണ്‍വീനര്‍ കെ വി പ്രസാദ്, രക്ഷാധികാരി രവി കുളങ്ങര തുടങ്ങിയവര്‍ പങ്കെടുത്തു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Thiyya Mahasabha Family meet on 25th     < !- START disable copy paste -->  

Post a Comment