Join Whatsapp Group. Join now!

ഭെല്‍-ഇഎംഎല്‍ ജീവനക്കാരുടെ ശമ്പള കുടിശ്ശിക ഉടന്‍ നല്‍കണമെന്ന് സംയുക്ത ട്രേഡ് യൂണിയന്‍

ജില്ലയിലെ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭെല്‍-ഇഎംഎല്‍ കമ്പനിയിലെ ജീവനക്കാര്‍ക്ക് മാസങ്ങളായി Kerala, News, Kasaragod, The joint trade union demanded to pay the salary arrear of BHEL-EML employees
കാസര്‍കോട്: (my.kasargodvartha.com 13.12.2019) ജില്ലയിലെ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭെല്‍-ഇഎംഎല്‍ കമ്പനിയിലെ ജീവനക്കാര്‍ക്ക് മാസങ്ങളായി മുടങ്ങിക്കിടക്കുന്ന ശമ്പള കുടിശ്ശിക ഉടന്‍ വിതരണം ചെയ്യണമെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു.

2007ല്‍ നിശ്ചയിച്ച ഏറ്റവും കുറഞ്ഞ വേതനമാണ് നിലവില്‍ നല്‍കിവരുന്നത്. കേന്ദ്രസര്‍ക്കാര്‍ ഈ സ്ഥാപനത്തെ കൈയൊഴിഞ്ഞതിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ കമ്പനി വീണ്ടും ഏറ്റെടുക്കുന്നതിനുള്ള നടപടി അവസാനഘട്ടത്തിലാണ്. എന്നാല്‍, കുടുംബം പോറ്റാന്‍ ജോലിക്കിറങ്ങുന്ന ജീവനക്കാര്‍ക്ക് ശമ്പളം കൃത്യമായി വിതരണം ചെയ്യാനുള്ള നടപടി കൂടി സര്‍ക്കാര്‍ കൈക്കൊള്ളേണ്ടതാണ്. ഏറ്റെടുക്കല്‍ നടപടിക്കിടയില്‍ 6.5 കോടി രൂപ ലഭ്യമാക്കി ഭാഗികമായി ആശ്വാസ നടപടി കൈക്കൊണ്ടത് കുറച്ചു കാണുന്നില്ല. എന്നാല്‍, ഒരു ജീവനക്കാരന് ഒന്നരലക്ഷത്തോളം രൂപ ശമ്പളയിനത്തില്‍ കുടിശ്ശിക നല്‍കാനുണ്ട്. ഇതുകൊണ്ട് മാത്രം ജീവിക്കുന്ന ജീവനക്കാരുടെ കുടുംബം കടുത്ത സാമ്പത്തിക പ്രയാസത്തിലാണ്.

ജീവനക്കാര്‍ക്കുള്ള ആരോഗ്യ സുരക്ഷാ ഇന്‍ഷുറന്‍സിന്റെ പ്രീമിയം തുക കൃത്യമായി അടക്കാതെ വന്നാല്‍ പരിമിതമായി ലഭിക്കുന്ന ചികിത്സാ സൗകര്യവും നിഷേധിക്കപ്പെടും. 28 ലക്ഷമാണ് പ്രീമിയം തുകയായി അടക്കേണ്ടത്.

അടിയന്തിര സഹായമെന്ന നിലയില്‍ 3.5 കോടി രൂപ ലഭ്യമാക്കിയാല്‍ ശമ്പള കുടിശ്ശിക നല്‍കി തൊഴിലാളികളെ സംരക്ഷിക്കാനാകും. തുക അനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി കൈക്കൊള്ളണം. കമ്പനി ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയാക്കി ജില്ലയിലെ പൊതുമേഖലാ സ്ഥാപനത്തെ സംരക്ഷിച്ച് വികസിപ്പിക്കാന്‍ മുഖ്യമന്ത്രി ഇടപെടണം.

യോഗത്തില്‍ കെ വി കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കണ്‍വീനര്‍ ടി കെ രാജന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി ജി ദേവ്, ഷെരീഫ് കൊടവഞ്ചി, കരിവെള്ളൂര്‍ വിജയന്‍, സുരേഷ് പുതിയടത്ത്, കെ അമ്പാടി, ഹനീഫ് കടപ്പുറം, സി വി ചന്ദ്രന്‍, നാഷണല്‍ അബ്ദുല്ല എന്നിവര്‍ സംസാരിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Kasaragod, The joint trade union demanded to pay the salary arrear of BHEL-EML employees

Post a Comment