Join Whatsapp Group. Join now!

പുഷ്പഫല സസ്യ പ്രദര്‍ശനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു

പളളിക്കര: (my.kasargodvartha.com 13.12.2019) പുതുതായി ആരംഭിച്ച കാസര്‍കോട് അഗ്രിഹോര്‍ട്ടി സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന പുഷ്പഫല സസ്യ പ്രദര്‍ശനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്‍ പളളിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ഇന്ദിരയ്ക്ക് കൈമാറി.

യോഗത്തില്‍ പബ്ലിസിറ്റി ചെയര്‍മാന്‍ സുകുമാരന്‍ പൂച്ചക്കാട് അദ്ധ്യക്ഷത വഹിച്ചു. പള്ളിക്കര പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി എ ലത്തീഫ്, പഞ്ചായത്ത് മെമ്പര്‍ എം ജി ആയിഷ, കെ ടി ആയിഷ, അഗ്രിക്കള്‍ച്ചറല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി മധു ജോര്‍ജ് മത്തായി, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ആര്‍ വിണാ റാണി, കൃഷി ഓഫീസര്‍മാരായ കെ വേണുഗോപാലന്‍, പി പ്രമോദ് കുമാര്‍, വൈസ് ചെയര്‍മാന്മാരായ സെയിഫുദീന്‍ കളനാട്, എം എ ഹംസ, ഹനീഫ ഹദ്ദാദ് നഗര്‍, ജോയിന്റ് കണ്‍വീനര്‍മാരായ ബി കെ സലീം പള്ളിക്കര, വി കെ ഗോപാലന്‍, യൂസഫ് മഠം, എന്നിവര്‍ സംസാരിച്ചു. പബ്ലിസിറ്റി കണ്‍വീനര്‍ അജയന്‍ പനയാല്‍ സ്വാഗതവും, ജോയിന്റ് കണ്‍വീനര്‍ സൂരജ് നന്ദിയും പറഞ്ഞു. നീലേശ്വരം പട്ടേന സ്വദേശിയും മാലദ്വീപ് ഗവ: സ്‌ക്കൂള്‍ ചിത്രകലാ അധ്യാപകനുമായ ദിനേശന്‍ ഇ വി യാണ് എംബ്ലം രൂപകല്‍പ്പന ചെയ്തത്.

Post a Comment