Join Whatsapp Group. Join now!

ഡെപ്യൂട്ടി കലക്ടറുടെ നിര്‍ദേശവും ഫലം കണ്ടില്ല; നാങ്കി അംഗന്‍വാടി തകര്‍ച്ചയില്‍തന്നെ

പ്രധാന വാതിലുകളും ജനാലകളും തകര്‍ന്ന് ഇഴജന്തുക്കളുടെ ഭീഷണി നേരിടുന്ന മൊഗ്രാല്‍ നാങ്കി അംഗന്‍വാടിയുടെ Kerala, News, Mogral, The deputy collector's proposal also have no result; The Nanki Anganwadi on the collapse
മൊഗ്രാല്‍: (my.kasargodvartha.com 04.12.2019) പ്രധാന വാതിലുകളും ജനാലകളും തകര്‍ന്ന് ഇഴജന്തുക്കളുടെ ഭീഷണി നേരിടുന്ന മൊഗ്രാല്‍ നാങ്കി അംഗന്‍വാടിയുടെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ ഡെപ്യൂട്ടി കലക്ടര്‍ ഇടപെട്ടിട്ടും നടപടിയായില്ല. വിഷയത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ ശിശുക്ഷേമ സമിതിക്ക് ഡെപ്യൂട്ടി കലക്ടര്‍ നിര്‍ദേശം നല്‍കിയിരുന്നു.

അവഗണന നേരിടുന്ന അംഗന്‍വാടിയില്‍ അടിസ്ഥാന സൗകര്യമൊരുക്കാന്‍ കുമ്പള പഞ്ചായത്ത് അധികൃതര്‍ക്കും ബന്ധപ്പെട്ടവര്‍ക്കും നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കളായ എം എ മുജീബ് റഹ്മാന്‍, ഷഫീര്‍, ആസിഫ്, സെയ്ഫ് എന്നിവര്‍ കഴിഞ്ഞയാഴ്ച ഡെപ്യൂട്ടി കലക്ടര്‍ക്ക് നിവേദനം നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് വിഷയത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡെപ്യൂട്ടി കലക്ടര്‍ ജില്ലാ ശിശുക്ഷേമ സമിതിക്ക് നിര്‍ദേശം നല്‍കി. എന്നാല്‍, ദിവസങ്ങളായിട്ടും ശിശുക്ഷേമ സമിതിയുടെ ഭാഗത്തുനിന്ന് അനുകൂല നടപടിയുണ്ടായിട്ടില്ല. ഇത് രക്ഷിതാക്കളില്‍ ആശങ്കയുളവാക്കിയിട്ടുണ്ട്. ഇരുപതോളം കുട്ടികളാണ് നാങ്കി അംഗന്‍വാടിയില്‍ പഠിക്കുന്നത്.

അംഗന്‍വാടിയുടെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണാന്‍ സന്നദ്ധസംഘടനകളുടെ ഇടപെടലും സഹായവും തേടാന്‍ ഒരുങ്ങുകയാണ് രക്ഷിതാക്കളിപ്പോള്‍. അതിനിടെ, വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് എംഎല്‍എയെയും ജില്ലാ പഞ്ചായത്തിനെയും സമീപിക്കാനൊരുങ്ങുകയാണ് നാട്ടുകാര്‍.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Mogral, The deputy collector's proposal also have no result; The Nanki Anganwadi on the collapse

Post a Comment