Join Whatsapp Group. Join now!

രക്തദാനത്തില്‍ മാതൃകയായി അധ്യാപകരും വിദ്യാര്‍ത്ഥികളും

രക്തദാനത്തില്‍ മാതൃകയായി അധ്യാപകരും വിദ്യാര്‍ത്ഥികളും. രക്തം ആവശ്യമുള്ള രോഗികള്‍ക്ക് ഏതുസമയത്തും Kerala, News, Kumbla, Blood donation, Kumbla academy college, Teachers and students become example in blood donation
കുമ്പള: (my.kasargodvartha.com 02.12.2019) രക്തദാനത്തില്‍ മാതൃകയായി അധ്യാപകരും വിദ്യാര്‍ത്ഥികളും. രക്തം ആവശ്യമുള്ള രോഗികള്‍ക്ക് ഏതുസമയത്തും രക്തം നല്‍കാന്‍ സന്നദ്ധരായി കുമ്പളയിലാണ് ഒരുകൂട്ടം അധ്യാപകരും വിദ്യാര്‍ത്ഥികളും രംഗത്തുള്ളത്.


കുമ്പള അക്കാദമി കോളജിലെ വിദ്യാര്‍ത്ഥികളും അധ്യാപകരുമാണ് കഴിഞ്ഞ ഒരുവര്‍ഷത്തോളമായി ഈ ദൗത്യം നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്.  ജനരക്ഷാ ബ്ലഡ് ഡോണേഴ്‌സ്, ബ്ലഡ് ഹെല്‍പ് ലൈന്‍, റെഡ്‌ക്രോസ് ഹോസ്പിറ്റല്‍ കര്‍ണാടക എന്നിവയുമായി സഹകരിച്ച് ഇവര്‍ രക്തദാനം നടത്തിവരുന്നു.

കോളജില്‍ നടന്ന രക്തദാന ക്യാമ്പ് ഖലീല്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. മുഖ്യസംഘാടകന്‍ നാസര്‍ ബായാര്‍ അധ്യക്ഷത വഹിച്ചു. കോളജ് പ്രിന്‍സിപ്പല്‍ മുനീര്‍ മാസ്റ്റര്‍ എരുതുംകടവ്, മുഹമ്മദ് സ്മാര്‍ട്ട്, അബ്ദു ബെദിര, മൊയ്തീന്‍ പൂവടുക്കം, ഇബ്രാഹിം പെര്‍വാഡ്, റസാഖ് മാസ്റ്റര്‍, ബഷീര്‍ ലാവിഷ് എന്നിവര്‍ സംബന്ധിച്ചു.




(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Kumbla, Blood donation, Kumbla academy college, Teachers and students become example in blood donation

Post a Comment