Join Whatsapp Group. Join now!

സിയാനത്തുറഹ്മ കൈമാറി

അബൂദബി കെഎംസിസി കാസര്‍കോട് മണ്ഡലം കമ്മിറ്റി സിയാനത്തുറഹ്മ പദ്ധതിയില്‍ ബെള്ളൂര്‍ നാട്ടക്കല്ലില്‍ Kerala, News, Belloor, Muslim league, House, KMCC, Siyanaturahma handed over
ബെള്ളൂര്‍: (my.kasargodvartha.com 11.12.2019) അബൂദബി കെഎംസിസി കാസര്‍കോട് മണ്ഡലം കമ്മിറ്റി സിയാനത്തുറഹ്മ പദ്ധതിയില്‍ ബെള്ളൂര്‍ നാട്ടക്കല്ലില്‍ നിര്‍മിച്ച വീട് സയ്യിദ് കെ എസ് മുഹമ്മദ് ഷമീം തങ്ങള്‍ കുമ്പോല്‍ കൈമാറി. നിര്‍ധനരായവരുടെ വീട് പൂര്‍ത്തീകരിച്ച് നല്‍കുന്ന പദ്ധതിയാണ് സിയാനത്തുറഹ്മ. കെഎംസിസി ജില്ലാ പ്രസിഡന്റ് അബ്ദുറഹ്മാന്‍ പൊവ്വല്‍ അധ്യക്ഷത വഹിച്ചു.

മുസ്ലിംലീഗ് ജില്ലാ ആക്ടിംഗ് പ്രസിഡന്റ് ടി ഇ അബ്ദുല്ല യോഗം ഉദ്ഘാടനം ചെയ്തു. ഡോ. അബൂബക്കര്‍ കുറ്റിക്കോല്‍, മുസ്ലിംലീഗ് മണ്ഡലം നേതാക്കളായ എ എം കടവത്ത്, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, അബ്ബാസ് ബീഗം, കെഎംസിസി നേതാക്കളായ മുഹമ്മദ് ആലമ്പാടി, സുലൈമാന്‍ കാനക്കോട്, ശംസുദ്ദീന്‍ കിന്നിംഗാര്‍, യൂസഫ് ഹാജി തോട്ടം, ഹസൈനാര്‍ ഹാജി, ഇബ്രാഹിം നാട്ടക്കല്ല്, ഹമീദ് ഇമാമി, ഹാരിസ്, ആര്‍ എം ഹസൈനാര്‍, എ ബി സിദ്ദീഖ്, ആദം പള്ളപ്പാടി തുടങ്ങിയവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Belloor, Muslim league, House, KMCC, Siyanaturahma handed over

Post a Comment