Join Whatsapp Group. Join now!

ഊര്‍ജ സംരക്ഷണത്തില്‍ ഞാനും പങ്കാളിയാകും; ഒപ്പുശേഖരണം നടത്തി

എനര്‍ജി മാനേജ്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ കാസര്‍കോട് ജില്ലയില്‍ പാന്‍ടെക്, കാന്‍ഫെKerala, News, Save energy; Signatures collected
കാസര്‍കോട്: (my.kasargodvartha.com 15.12.2019) എനര്‍ജി മാനേജ്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ കാസര്‍കോട് ജില്ലയില്‍ പാന്‍ടെക്, കാന്‍ഫെഡ് സോഷ്യല്‍ ഫോറം എന്നിവയുടെ സഹകരണത്തോടെ ഊര്‍ജ്ജസംരക്ഷണ ദിനം ആചരിച്ചു. കാസര്‍കോട് പാലക്കുന്നിലായിരുന്നു പരിപാടി.

ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ എം മുഹമ്മദലി ഉദ്ഘാടനം ചെയ്തു. പാന്‍ടെക്ക് ജനറല്‍ സെക്രട്ടറി കൂക്കാനം റഹ് മാന്‍ അധ്യക്ഷത വഹിച്ചു. എനര്‍ജി മാനേജ് റിസോര്‍സ് പേര്‍സണ്‍ രാജന്‍ കൊടക്കാട് പരിപാടി വിശദീകരിച്ചു. മുന്‍ ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കസ്തൂരി ഊര്‍ജ്ജ സംരക്ഷണ പ്രതിജ്ഞ ചൊല്ലികൊടുത്തു.

വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പ്രഭാകരന്‍ തെക്കേക്കര, ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ സന്തോഷ്‌കുമാര്‍, സാമൂഹ്യക്ഷേമ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേര്‍സണ്‍ സൈന അബൂബക്കര്‍, പാന്‍ടെക് എക്‌സിക്യൂട്ടീവ് മെമ്പര്‍ ടി തമ്പാന്‍ എന്നിവര്‍ സംസാരിച്ചു. എനര്‍ജി മാനേജ്‌മെന്റ് റിസോര്‍സ് പേര്‍സണ്‍ പാറയില്‍ അബൂബക്കര്‍ സ്വാഗതം പറഞ്ഞു.


Keywords: Kerala, News, Save energy; Signatures collected 

Post a Comment