Join Whatsapp Group. Join now!

കേന്ദ്രീയ വിദ്യാലയം-സായൂജ്യം ഹൗസിംഗ് കോളനി റോഡ് ഉദ്ഘാടനം ചെയ്തു

കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍പെടുത്തി കോണ്‍ക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കിയ Kerala, News, Vidyanagar, Kasaragod Block Panchayath, Madhur grama panchayath, Road inaugurated
വിദ്യാനഗര്‍: (my.kasargodvartha.com 11.12.2019) കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍പെടുത്തി കോണ്‍ക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കിയ ഉദയഗിരി കേന്ദ്രീയ വിദ്യാലയം-സായൂജ്യ ഹൗസിംഗ് കോളനി റോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ്കുഞ്ഞി ചായിന്റടി ഉദ്ഘാടനം ചെയ്തു. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് 2019-20ലെ വാര്‍ഷിക പദ്ധതിയില്‍ അഞ്ച് ലക്ഷം രൂപ ചെലവിലാണ് ഈ റോഡിന്റെ ആദ്യഘട്ട നിര്‍മാണം പൂര്‍ത്തീകരിച്ചത്.

ഉദ്ഘാടനച്ചടങ്ങില്‍ മധൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ദിവാകര ആചാര്യ അധ്യക്ഷത വഹിച്ചു. സായൂജ്യം ഹൗസിംഗ് കോളനി റസിഡന്റ്സ് അസോസിയേഷന്‍ പ്രസിഡണ്ട് ജോയ് ജോസഫ്, റസിഡന്റ്സ് അസോസിയേഷന്‍സ് ജില്ലാതല ഫെഡറേഷന്‍ (ഫ്രാക്) ജനറല്‍ സെക്രട്ടറി എം പത്മാക്ഷന്‍, മുന്‍ പഞ്ചായത്ത് മെമ്പര്‍ എസ് മുഹമ്മദ് ഹബീബ്, എം കെ രാധാകൃഷ്ണന്‍, ടി പി വേണുഗോപാലന്‍, സിന്ധു ചന്ദ്രശേഖരന്‍ എന്നിവര്‍ സംസാരിച്ചു.

സായൂജ്യം ഹൗസിംഗ് കോളനി റസിഡന്‍സ് അസോസിയേഷന്‍ സെക്രട്ടറി ഡോ. രാഘവന്‍ വെള്ളിക്കീല്‍ സ്വാഗതവും ജോ. സെക്രട്ടറി റെജി പി ആര്‍ നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Vidyanagar, Kasaragod Block Panchayath, Madhur grama panchayath, Road inaugurated

Post a Comment