പട്‌ല: (my.kasargodvartha.com 08.12.2019) കാഞ്ഞങ്ങാട്ട് നടന്ന 60ാം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അറബിക് കഥാപ്രസംഗത്തില്‍ എ ഗ്രേഡ് കരസ്ഥമാക്കിയ പട്‌ല ജി എച്ച് എസ് എസിലെവിദ്യാര്‍ത്ഥിനി മറിയം അബ്ദുല്‍അസീസിന് പട്‌ല പിടിഎയുടെയും എസ്എംസിയുടെയും നേതൃത്വത്തില്‍ നാട്ടുകാര്‍ പൗരസ്വീകരണം നല്‍കി.
ബാന്‍ഡ്‌വാദ്യങ്ങളുടെ അകമ്പടിയോടെ മധൂരില്‍നിന്നാരംഭിച്ച ഘോഷയാത്രയില്‍ വാര്‍ഡ് മെമ്പര്‍ എം എ മജീദ്, ഹെഡ്മാസ്റ്റര്‍ പ്രശാന്ത് സുന്ദര്‍, പിടിഎ പ്രസിഡന്റ് എച്ച് കെ അബ്ദുര്‍ റഹ്മാന്‍, എസ്എംസി ചെയര്‍മാന്‍ സി എച്ച് അബൂബക്കര്‍, സ്‌കൂള്‍ വികസന സമിതി ചെയര്‍മാന്‍ കെ എം സൈദ്, പ്രദീപ് മാസ്റ്റര്‍, പി ടി ഉഷ ടീച്ചര്‍, പട്‌ല ജി എച്ച് എസ് എസ് സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ്, വിദ്യാര്‍ഥികള്‍, അധ്യാപകര്‍, പിടിഎ, എസ്എംസി ഭാരവാഹികള്‍, പൗരപ്രമുഖര്‍, രക്ഷിതാക്കള്‍,സ്‌കൂള്‍ വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ അണിനിരന്നു.
ക്ലബുകളുടെയും വിദ്യാര്‍ഥി സംഘടനകളുടെയും നേതൃത്വത്തില്‍ മധുരപലഹാരങ്ങളും ശീതളപാനീയങ്ങളും നല്‍കി ഘോഷയാത്രയെ വരവേറ്റു.
സ്‌കൂള്‍ അങ്കണത്തില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷാനവാസ് പാദൂര്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് എച്ച്‌കെ അബ്ദുര്‍ റഹ്മാന്‍ അധ്യക്ഷത വഹിച്ചു. എം എ മജിദ്, സി എച്ച് അബുബക്കര്‍, കെ എം സൈദ്, ഷഹര്‍ബാന, അസ്‌ലം പട്‌ല, എ ബക്കര്‍ സൈന്‍ എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ നിഷ ടിച്ചര്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പ്രദീപ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
മറിയം അബ്ദുല്‍അസീസിന് പൗരാവലിയുടെ ഉപഹാരം ഷാനവാസ് പാദൂര്‍ നല്‍കി. ജില്ലാ സ്‌കൂള്‍ കലോത്സവം യു പി വിഭാഗം അറബിക് കഥ പറയലില്‍ എ ഗ്രേഡ് ലഭിച്ച ആയിഷത്ത് ഹുസ്‌നക്ക് വാര്‍ഡ് മെമ്പര്‍ എം എ മജീദും പ്ലസ്‌വണ്‍ പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ ഫാത്തിമത്ത് സാജിദക്ക് പിടിഎ പ്രസിഡന്റ് എച്ച് കെ അബ്ദുര്‍ റഹ്മാനും ഉപഹാരം നല്‍കി. സ്റ്റാഫ് കൗണ്‍സിലിന്റെ ഉപഹാരം ഹെഡ്മാസ്റ്റര്‍ പ്രശാന്ത് സുന്ദറില്‍നിന്നും സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സിന്റെ ഉപഹാരം ടീം ലീഡര്‍മാരില്‍നിന്നും മറിയം അബ്ദുല്‍അസീസ് ഏറ്റുവാങ്ങി.
ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Patla, State School Kalolsavam, District Panchyath, Reception given to Mariyam Abdul Asees