കാസര്‍കോട്: (my.kasargodvartha.com 24.12.2019) മലബാറിലെ സമുദായങ്ങളുടെ കുലാനുഷ്ഠാനവും വിശ്വാസവുമായ തെയ്യം പൊതുവേദിയില്‍ അവതരിപ്പിക്കുന്നതിനെതിരെ തീയ്യക്ഷേമസഭയുടെ നേതൃത്വത്തില്‍ സംയുക്ത സമുദായങ്ങളുടെ പ്രതിഷേധം ശക്തമാകുന്നു. തെയ്യം മലബാറിലെ സമുദായങ്ങളുടെ കുലാനുഷ്ഠാനമാണ്, തെയ്യത്തിലൂടെ അവര്‍ കെട്ടിയാടുന്നത് അവരുടെ കുലദൈവങ്ങളെ ആണ്, ആയതിനാല്‍ തന്നെ തങ്ങളുടെ കുലദൈവങ്ങളായ തെയ്യങ്ങളെ പല സംഘടനകളും സര്‍ക്കാര്‍ സ്ഥാപനങ്ങളും പരിപാടികളും പൊതുവേദിയില്‍ കെട്ടിയാടുന്നത് മലബാറിലെ ജനവിഭാഗങ്ങളുടെ ധാര്‍മിക വികാരത്തെയും വിശ്വാസത്തെയും വ്രണപ്പെടുത്തുന്നതാണെന്നും തീയ്യക്ഷേമസഭ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഈയടുത്ത കാലത്തായി തെയ്യം എന്ന മലബാറിലെ സമുദായങ്ങളുടെ കുലാനുഷ്ഠാനമായ തെയ്യത്തെ സ്റ്റേജ് പരിപാടികളിലും തെരുവ് ഘോഷയാത്രകളിലും രാഷ്ട്രീയ പാര്‍ടികളുടെ പരിപാടികളും അപഹാസ്യമാം വിധം കെട്ടിയാടിക്കുന്ന പ്രവണത കൂടിവരികയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കേരള സര്‍ക്കാരിന്റെ നാടന്‍ കലകളെക്കുറിച്ച് പഠനം നടത്തുന്ന സര്‍ക്കാര്‍ സംവിധാനമായ ഫോക്ലോര് അക്കാദമി, സര്‍ക്കാരിന്റെ തന്നെ ഗോത്രവിഭാഗങ്ങളെക്കുറിച്ച് പഠനം നടത്തുന്ന കിര്‍ത്താഡ്സ് (കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച്, ട്രയിനിംഗ് ആന്‍ഡ് ഡെവലപ്പ്മെന്റ് സ്റ്റഡീസ് ഓഫ് ഷെഡ്യൂള്‍ഡ് കാസ്റ്റഡ് ആന്‍ഡ് ടൈബസ്) തുടങ്ങിയ ഓര്‍ഗനൈസേഷനും മറ്റു സംഘടനകളും അവരുടെ പരിപാടികളില്‍ മലബാറിലെ ജനത ഭക്തിയോടുകൂടി നെഞ്ചേറ്റുന്ന തെയ്യക്കോലങ്ങള്‍ പൊതുവേദികളില്‍ കെട്ടിയാടുന്നത് പതിവായിരിക്കുകയാണ്. രാഷ്ട്രീയ പാര്‍ട്ടികളും മറ്റു കച്ചവടസ്ഥാപനങ്ങളും തെയ്യം പൊതുവേദിയിലും തെരുവിലും വലിച്ചിഴക്കുന്നുണ്ട്.
മലബാറിലെ ഈ അനുഷ്ഠാനം പൂര്‍ണമായും അനുഷ്ഠാനബന്ധിതമായും ആചാരസ്ഥാനികരുടെ സാന്നിദ്ധ്യത്തിലും ജന്മാരികളായ കോലധാരികളുടെയും സാന്നിദ്ധ്യത്തില്‍ പൂര്‍വികാചാര ബദ്ധമായി നടക്കപ്പെടുന്ന അനുഷ്ഠാനമാണ്. അവ പൊതുവേദിയില്‍ കെട്ടിയാടപ്പെടുന്നത് മലബാറിലെ സാമൂഹ്യ-സാമുദായിക കൂട്ടായ്മകളെ ബാധിക്കുമെന്നു മാത്രമല്ല തെയ്യം പൊതു ഇടങ്ങളിലേക്ക് വലിച്ചിഴക്കപ്പെടുന്നത് മലബാറിലെ ജനതയുടെ വിശ്വാസത്തെയും ധാര്മികവികാരത്തെയും വ്രണപ്പെടുത്തുന്നതാണ്.
അതുകൊണ്ടു തന്നെ മലബാറിലെ സമുദായങ്ങളുടെ സമുദായഘടനയെയും മതവികാരത്തെയും ഗൗരവമായി ബാധിക്കും എന്ന് കണ്ട് കൊണ്ട് തെയ്യം പൊതുവേദിയിലും പുറത്തും തെരുവു ജാഥകളിലും മറ്റ് പൊതു ഇടങ്ങളിലും കെട്ടിയാടുന്ന എല്ലാ സംഘടനകളും സര്‍ക്കാര്‍ സ്ഥാപനങ്ങളും ഇതില്‍ നിന്ന് വിട്ടുനില്ക്കേതുണ്ട്. തെയ്യം എന്ന അനുഷ്ഠാനത്തിനേല്ക്കുന്ന ഏതൊരാഘാതവും ബാധിക്കുക മലബാറിലെ എല്ലാ സമുദായങ്ങളുടെയും തറവാടുകളുടെയും സാമൂഹ്യക്കൂട്ടായ്മകളുടെയും നിലനില്പിനെയാണ്. അതുകൊണ്ടു തന്നെ നിലവില്‍ തെയ്യത്തെ പൊതുവേദിയില്‍ കെട്ടുന്ന സര്‍ക്കാര്‍ സംവിധാനങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും മറ്റു സ്ഥാപനങ്ങളും അതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും തീയ്യക്ഷേമസഭയുടെ നേതൃത്വത്തില്‍ നടന്ന സംയുക്ത സമുദായ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യവപ്പെട്ടു.
തെയ്യം പൊതുവേദിയില്‍ അവതരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള ഫോക്ലോര് അക്കാദമിക്കും കിര്‍ത്താഡ്സ് നും കത്തുകള്‍ അയക്കുമെന്നും വാര്‍ത്താസമ്മേളനത്തില്‍ പ്രതിനിധികള്‍ പറഞ്ഞു. തീയ്യക്ഷേമസഭ സംസ്ഥാന ചെയര്മാന് ശ്രീരാജ് പാലക്കാട്ട്, തീയ്യക്ഷേമസഭ ജനറല്‍ കണ്‍വീനര്‍ വിനോദന്‍ വിവി തുരുത്തി മുവാരി മുഖാരി സമുദായം സംഘടന പ്രസിഡന്റ് കണ്മണി രാധാകൃഷ്ണന്, തെയ്യം അനുഷ്ഠാനം സംരക്ഷണ സമിതിയംഗം ഉത്തമന്, എംവിഎസ്എസ് ജില്ല പ്രസിഡന്റ് കെ മോഹനന്, നല്‍ക്കത്തായ സമുദായ സംഘടന സെക്രട്ടറി ഹരിചന്ദ്രന് തുടങ്ങിയവര്‍ സംസാരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords:News, Kerala,Protest against the launch of Theyyam in public