Join Whatsapp Group. Join now!

നിക്ഷേപകരുടെ തുക ഉടന്‍ തിരിച്ചുനല്‍കണമെന്ന് പിഎസിഎല്‍ ഫീല്‍ഡ് വര്‍ക്കേഴ്സ് സമരസമിതി

പേള്‍സ് ആഗ്രോടെക് കോര്‍പറേഷന്‍ ലിമിറ്റഡ് (പിഎസിഎല്‍) നിക്ഷേപകരുടെ തുക ഉടന്‍ തിരിച്ചുനല്‍കണമെന്ന് Kerala, News, Kasaragod, SEBI, National human rights commission, PACL Field workers convention conducted
കാസര്‍കോട്: (my.kasargodvartha.com 05.12.2019) പേള്‍സ് ആഗ്രോടെക് കോര്‍പറേഷന്‍ ലിമിറ്റഡ് (പിഎസിഎല്‍) നിക്ഷേപകരുടെ തുക ഉടന്‍ തിരിച്ചുനല്‍കണമെന്ന് ഫീല്‍ഡ് വര്‍ക്കേഴ്സ് സമരസമിതി കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.

നല്ലനിലയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനം കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള സെബി ഇടപെട്ട് 2014 ആഗസ്റ്റില്‍ പ്രവര്‍ത്തനം മരവിപ്പിച്ചു. 2016ല്‍ കമ്പനിയുടെ സ്വത്തുകള്‍ കണ്ടുകെട്ടിയ ശേഷം ആറ് മാസത്തിനകം ഇടപാടുകാര്‍ക്ക് പണം തിരിച്ചുനല്‍കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. അത് ഉറപ്പുവരുത്താനായി റിട്ട. ചീഫ് ജസ്റ്റിസ് ആര്‍ എം ലോധ തലവനായി സമിതിയെ നിയോഗിച്ചെങ്കിലും വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പണം തിരിച്ചുനല്‍കിയില്ല.

കമ്പനി തകര്‍ന്നത് മുതല്‍ ഫീല്‍ഡ് വര്‍ക്കര്‍മാര്‍ പണം വാങ്ങിയവരില്‍നിന്ന് അവഹേളനവും പീഡനവും നേരിടുകയാണ്. ഈ സാഹചര്യത്തിലാണ് കഴിഞ്ഞവര്‍ഷം കണ്ണൂരില്‍ വെച്ച് സമരസമിതി രൂപീകരിച്ചത്. തുടര്‍ന്ന് കെ കെ രാഗേഷ് എംപി മുഖേന രാഷ്ട്രപതിക്കും കേന്ദ്രമന്ത്രിമാര്‍ക്കും ദേശീയ മനുഷ്യാവകാശ കമീഷനും വനിതാ കമീഷനും നിവേദനം നല്‍കി. ദേശീയ മനുഷ്യാവകാശ കമീഷന്‍ ഇതുസംബന്ധിച്ച വിവരം ആവശ്യപ്പെട്ട് സെബി ചെയര്‍മാന് കത്തയച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സിഐടിയു പിന്തുണയോടെ പ്രക്ഷോഭം ശക്തമാക്കാനാണ് പിഎസിഎല്‍ ഫീല്‍ഡ് വര്‍ക്കേഴ്സ് സമരസമിതിയുടെ തീരുമാനം.

കണ്‍വെന്‍ഷന്‍ സമരസമിതി കണ്‍വീനര്‍ കെ അശോകന്‍ ഉദ്ഘാടനം ചെയ്തു. വി കെ നായര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി രാധാകൃഷ്ണന്‍, എ ബാബു എന്നിവര്‍ സംസാരിച്ചു. രവിചന്ദ്ര ഉദ്യാവര്‍ സ്വാഗതവും പി കൃഷ്ണന്‍ ചെട്ട്യാര്‍ നന്ദിയും പറഞ്ഞു.

ഭാരവാഹികള്‍: വി കുഞ്ഞമ്പുനായര്‍ (പ്രസിഡന്റ്), ബാബു, കൃഷ്ണന്‍ ചെട്ട്യാര്‍, വി രമണി (വൈസ് പ്രസിഡന്റ്), രവിചന്ദ്ര ഉദ്യാവര്‍ (ജനറല്‍ സെക്രട്ടറി), വി ടി സുഗുണന്‍, ബി ചന്ദ്രന്‍, സി എച്ച് ഗോപാലകൃഷ്ണന്‍ (സെക്രട്ടറി), അച്യുതന്‍ (ട്രഷറര്‍).


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Kasaragod, SEBI, National human rights commission, PACL Field workers convention conducted

Post a Comment